Tuesday, November 26, 2024

Whatsapp new feature

ത്രില്ലടിപ്പിച്ച് വാട്‌സ്ആപ്പിന്റെ പുതിയ പ്രഖ്യാപനം

ഇനി വെബ് വേര്‍ഷനിലും ചാറ്റ് ലോക്ക് പരീക്ഷിക്കാനുള്ള നീക്കവുമായി വാട്‌സ്ആപ്പ്. ഉടന്‍ തന്നെ വാട്‌സ്ആപ്പിന്റെ വെബ് വേര്‍ഷനില്‍ ചാറ്റ് ലോക്ക് ഐക്കണ്‍ ചേര്‍ക്കുമെന്ന് ഓള്‍ലൈന്‍ വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവഴി രഹസ്യ ചാറ്റുകള്‍ വെബ് വേര്‍ഷനില്‍ ഉപയോഗിക്കാനും അവ ലോക്ക് ചെയ്ത് ഫോള്‍ഡറിലാക്കാനും സാധിക്കും. വ്യക്തിപരമായ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സഹായിക്കുന്ന...

വലിയ ഫയലുകള്‍ ഈസിയായി ഷെയര്‍ ചെയ്യാം, അതും ഡാറ്റയില്ലാതെ; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്‍ആപ്പ്

സൈസ് കൂടുതലുള്ള ഫയലുകൾ പരസ്പരം ഷെയർ ചെയ്യാൻ ആൻഡ്രേയിഡ് ഫോണുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനുകളായിരുന്നു സെൻഡറും ഷെയറിറ്റും. എന്നാൽ ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം വന്നതോടെ ആൻഡ്രോയിഡ് ഫോണുകളിലെ ഇൻബിൽറ്റ് ഷെയറിങ് ഓപ്ഷനായ നിയർബൈ ഷെയർ ഉപയോഗിച്ചായി ഷെയറിങ്. ഇപ്പോഴിതാ സമാനമായൊരു ഫീച്ചർ പുറത്തിറക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. വൈകാതെ തന്നെ പുതിയ ഫീച്ചർ വാട്‌സ് ആപ്പ് അവതരിപ്പിക്കും....

വാട്സാപ്പിൽ ഇനി സ്വന്തമായി സ്റ്റിക്കറുകൾ ഉണ്ടാക്കാം, പുതിയ അപ്ഡേറ്റ്

സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ സംസാരം കൂടുതൽ രസകരമാക്കാൻ ഫോട്ടോകളിൽനിന്നും സ്റ്റിക്കറുകൾ നിർമിക്കുന്നതിനും പങ്കിടുന്നതിനുമുള്ള ഫീച്ചർ ഐഓഎസിൽ വാട്സാപ്പ് അവതരിപ്പിച്ചു. മുൻപ് ഗാലറിയിൽനിന്നും അല്ലെങ്കിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകളിൽനിന്നും സൃഷ്ടിച്ചു അപ്​ലോഡ് ചെയ്യേണ്ടിയിരുന്നു. ഒരിക്കൽ നിർമിച്ചാൽ വീണ്ടും അയയ്ക്കുന്നതിനായി സ്റ്റിക്കറുകൾ സ്വയം സ്റ്റിക്കർ ട്രേയിൽ സംരക്ഷിക്കപ്പെടും. ഐഓഎസ് 17 അടിസ്ഥാനമാക്കിയുള്ള ഐഫോണുകളിലായിരിക്കും ഈ സംവിധാനം ഉണ്ടായിരിക്കുക. പഴയ ഐഓഎസ്...

മെസേജ് പിൻ ചെയ്ത് വെക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഈ വർഷം ഫീച്ചറുകളുടെ ആറാട്ട് ആയിരുന്നു കമ്പനി ലഭ്യമാക്കിയത്. ഈ വർഷം അവസാനിക്കാറാകുമ്പോഴും ഇനിയും അവസാനിക്കാത്ത ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഇപ്പോൾ മേസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ​ഗ്രൂപ്പുകളിലും വ്യക്തി​ഗത ചാറ്റുകളിലും മെസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പി‍ച്ചിരിക്കുന്നത്. പരമാവധി 30 ദിവസം...

ഈ സേവനം ഇനി സൗജന്യമായിരിക്കില്ല; വാട്സ്ആപ്പ് പോളിസിയിൽ മാറ്റം

പുതിയ ഫീച്ചറിനൊപ്പം പോളിസിയിൽ മാറ്റം വരുത്തി വാട്സ്ആപ്പ്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകൾ ആണ് വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഗൂഗിൾ ഡ്രൈവിലെ വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല. പുതിയ നയം വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഇതിനകം തന്നെ ബാധകമായിട്ടുണ്ട്. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഗൂഗിളിന്റെ 15 ജിബി സ്റ്റോറേജ്...

‘പ്രൈവസി ചെക്ക് അപ്പ്’ ഫീച്ചറെത്തി; വാട്‌സ്ആപ്പ്‌ ഇനി ഡബിള്‍ സ്ട്രോങ്

സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള നിരവധി ഫീച്ചറുകളാണ് അടുത്തിടെയായി വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. പ്രൈവസി ചെക്ക് അപ്പാണ് മെസേജിങ് പ്ലാറ്റ്ഫോമിന്റെ പുതിയ പരീക്ഷണം. ഇതിലൂടെ ഉപയോക്താവിന് സന്ദേശങ്ങള്‍, കോളുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവയിലെല്ലാം ആവശ്യമായ തലത്തില്‍ സ്വകാര്യത ഉറപ്പാക്കാനാകുമെന്നാണ് വാട്‌സ്ആപ്പിന്റെ അവകാശവാദം. പ്രൈവസി സെറ്റിങ്സ് (Privacy Settings) വിഭാഗത്തിലായിരിക്കും സ്റ്റാർട്ട് ചെക്ക് അപ്പ് പ്രത്യക്ഷപ്പെടുക. സവിശേഷതയുടെ പ്രത്യേകതകള്‍ വാട്‌സ്ആപ്പിലൂടെ ഓഡിയോ,...

ഉപയോക്താക്കള്‍ക്ക് നിരാശ; വാട്ട്സ്ആപ്പിലേക്കും പരസ്യങ്ങള്‍ എത്തുന്നു

നിരവധി ഫീച്ചറുകളാണ് അടുത്തിടയായി മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഫോണ്‍ നമ്പറിന് പകരം ഇ-മെയില്‍ അഡ്രസ് ഉപയോഗിച്ചുള്ള ലോഗിന്‍ സംവിധാനം, വീഡിയോ ഓടിച്ചു കാണാന്‍ പ്ലേബാക്ക് ഫീച്ചർ, അങ്ങനെ നീളുന്നു പട്ടിക. ഉപയോക്താക്കളെ പ്ലാറ്റ്ഫോമിലേക്ക് കൂടുതല്‍ ആകർഷിക്കുന്നതിന് വേണ്ടിയാണ് വാട്ട്സ്ആപ്പ് പുതിയ പരീക്ഷണങ്ങള്‍ക്ക് തയാറാകുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ തീരെ താല്‍പ്പര്യമില്ലാത്ത ഒന്ന് വൈകാതെ സംഭവിക്കുമെന്നാണ് പുറത്ത്...

വാട്‌സാപ്പിൽ ബദൽ പ്രൊഫൈൽ സംവിധാനം വരുന്നു

വാഷിങ്‌ടൺ : വാട്‌സാപ്പിൽ രണ്ട്‌ പ്രൊഫൈൽ ഉപയോഗിക്കാനുള്ള ബദൽ പ്രൊഫൈൽ സംവിധാനം വരുന്നു. ഒരേ നമ്പർ നിലനിർത്തിത്തന്നെ രണ്ട്‌ വാട്‌സാപ്‌ പ്രൊഫൈൽ ഇതുവഴി സജ്ജീകരിക്കാം. ബദൽ പ്രൊഫൈലിൽ ചില ആളുകൾക്കുമാത്രം കാണാവുന്ന തരത്തിൽ ഫോട്ടോയും പേരും ഉപയോഗിക്കാം. ആദ്യ പ്രൊഫൈലിൽ ലിങ്ക്‌ ചെയ്‌തായിരിക്കും ബദലും പ്രവർത്തിക്കുക. എന്നുമുതലാണ്‌ സംവിധാനം ലഭ്യമാകുക എന്ന്‌ വ്യക്തമല്ല.  

ലോക്ക് ചെയ്ത ചാറ്റുകൾക്ക് ഇഷ്ടാനുസരണം പാസ് വേർഡ് സെറ്റ് ചെയ്യാം; ‘സീക്രട്ട് കോഡ്’ ഫീച്ചറുമായി വാട്സആപ്പ്

ചാറ്റ്‌ലോക്ക് ഫീച്ചറിന് പിന്നാലെ സീക്രട്ട് കോഡ് ഫീച്ചറുമായി വാട്സ് ആപ്പ്. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ലോക്ക് ചെയ്യപ്പെട്ട ചാറ്റുകൾക്ക് ഇഷ്ടാനുസരണം പാസ് വേർഡ് സെറ്റ് ചെയ്യാൻ സാധിക്കും. മാത്രവുമല്ല വാട്‌സ് ആപ്പിന്റെ സെർച്ച് ബാറിൽ ഈ സീക്രട്ട് കോഡ് എന്റർ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ലോക്ക്ഡ് ചാറ്റുകൾ വളരെ എളുപ്പത്തിൽ കണ്ടെത്താനാകും. ലോക്ക്ഡ് ചാറ്റുകൾ പെട്ടെന്ന് ലഭിക്കാനായി...

ചാനലിന് പിന്നാലെ പുത്തൻ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്; ഫ്രഷായി ‘ഫ്രഷ്’ ബട്ടൺ വരുന്നു

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഏറ്റവുമൊടുവിലായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് ‘ഫ്രഷ് ബട്ടണ്‍’. വാട്‌സ്ആപ്പിന്റെ മുന്‍ ബീറ്റ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സേവനം ലഭിക്കുക. ഭാവിയില്‍ കൂടുതല്‍ ആളുകളിലേക്ക് ഈ ഫീച്ചര്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍....
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img