Tuesday, November 26, 2024

VD SATHEESAN

ലൈംഗികാരോപണം: രാജിക്കാര്യത്തിൽ മുകേഷും സിപിഎമ്മും തീരുമാനമെടുക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ പറയുന്ന ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കേസിൽ ഗൗരവമുള്ള മൊഴികൾ ഉണ്ടായിട്ടും പൊലീസ് കേസെടുക്കാത്ത സ്ഥിതിയാണ്. ആരോപണ വിധേയനായ ലോയേഴ്സ് കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ശുദ്ധീകരണ പ്രവർത്തികൾ തുടങ്ങാനുള്ള സമയമാണെന്നും അദ്ദേഹം...

ദുരിതാശ്വാസ നിധിയിൽ വയനാടിനായി ലഭിക്കുന്ന പണം വയനാടിന് തന്നെ നൽകിയെന്നുറപ്പാക്കണം, വിവാദത്തിനില്ല’: സതീശൻ

കൽപ്പറ്റ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ വയനാടിനായി ലഭിക്കുന്ന തുക വയനാടിന് നൽകിയാൽ മതിയെന്നും രാഷ്ട്രീയ വിവാദത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാടിനായി ലഭിച്ച തുക വയനാടിന് കിട്ടുമെന്ന് ഉറപ്പ് വരുത്തണം. 2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിക്കെതിരെ വ്യാപകമായി  പരാതികളുയർന്നിട്ടുണ്ട്. എറണാകുളത്ത് തന്നെ സിഎംഡിആർഎഫുവുമായി ബന്ധപ്പെട്ട് തട്ടിപ്പുണ്ടായി. ഇപ്പോൾ നൽകുന്ന...

‘സർക്കാരിനെ വിമർശിക്കേണ്ട സമയമല്ലിത്, എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പണം നൽകണം’; വിഡി സതീശൻ

തിരുവനന്തപുരം: വയനാട് ദുരന്തം പാർലമെന്‍റില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ല ഇത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണം. തങ്ങൾ ആരും നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ല. ദുരന്തത്തിൽപെട്ടവർക്ക് 100 വീടുകൾ കെ.പി.സി.സി നൽകുമെന്നും സതീശൻ പറഞ്ഞു. രാജ്യസഭയിലും ലോക്സഭയിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സമ്മർദം ചെലുത്തുന്നുണ്ട്. പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ല.ദുരിതാശ്വാസ നിധി...

കേരളത്തിന്റെ ഡൽഹി സമരം തട്ടിപ്പെന്ന് ചെന്നിത്തല; ധനപ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ലെന്ന് സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ ധനപ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 57,800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട് എന്ന് പറയുന്നത് നുണയാണ്. നികുതിപിരിവിൽ പരാജയമായതും സംസ്ഥാനത്തിന്റെ ധൂർത്തും പ്രതിസന്ധിക്ക് കാരണമായി. സർക്കാരിന് തങ്ങൾ ക്രിയാത്മകമായ നിർദേശങ്ങൾ കൊടുത്തിരുന്നുവെന്നും അവയൊന്നും ചെവിക്കൊണ്ടില്ലെന്നും സതീശൻ ആരോപിച്ചു. കർണാടക സർക്കാർ നടത്തിയത് വേറെ സമരമാണെന്നും അതിനെ...

തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോണ്‍ഗ്രസുകാരായ നേതാക്കള്‍’; വിഡി സതീശന്‍

കൊച്ചി: തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോണ്‍ഗ്രസുകാരായ തന്റെ നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അവര്‍ സി പിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന് വിശ്വസിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. പാര്‍ട്ടിപ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ട്. പാര്‍ട്ടി ദേശീയനേതൃത്വം പരിശോധിക്കട്ടെ. ഇതൊക്കെ നല്ലതാണോയെന്ന് യോഗം ചേര്‍ന്നവര്‍ ആലോചിക്കട്ടെ. എല്ലാവരും ആത്മ പരിശോധന നടത്തട്ടെയെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്...

രാഹുല്‍ഗാന്ധി വിഷയത്തില്‍ സി പി എം ഒരു മുഴം മുമ്പേയെറിഞ്ഞു, സംഘപരിവാര്‍ എന്ന് പറയാന്‍ സതീശന്‍ പേടിച്ചപ്പോള്‍ പിണറായി ആഞ്ഞടിച്ചു, രാഷ്ട്രീയമായി തിരിച്ചടിയാകേണ്ട വിഷയം പാര്‍ട്ടി കൈകാര്യം ചെയ്തത് അതീവ തന്ത്രപരമായി

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സ്പീക്കറുടെ തിരുമാനത്തിനെതിരെ സി പി എമ്മും ഇടതു പക്ഷവും ആഞ്ഞടിച്ചതിലൂടെയും , മുഖ്യമന്ത്രിയടക്കമുളളവര്‍ രാഹുലിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിലൂടെയും ഒരു മുഴം മുമ്പെ എറിയുകയാണ് സി പി എം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയാകട്ടെ ഒന്നാം പേജില്‍ തന്നെ കടുത്ത വിമര്‍ശനുവുമായാണ് രംഗത്ത് വന്നത്. ഇക്കാര്യത്തില്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണക്കുന്നു...

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പുതിയ ഇന്നോവ ക്രിസ്റ്റ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഞ്ചരിക്കാൻ പുതിയ ഇന്നോവ ക്രിസ്റ്റ് കാർ അനുവദിച്ച് സർക്കാർ. മുമ്പ് ഉപയോ​ഗിച്ച കാർ 2.75 ലക്ഷം കിലോമീറ്റർ ഓടിയതുകൊണ്ടാണ് പുതിയ കാർ അനുവദിച്ചത്. കഴിഞ്ഞ സർക്കാറിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോ​ഗിച്ച കാറാണ് സതീശനും ഉപയോ​ഗിച്ചിരുന്നത്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലാണ് കാർ. സംസ്ഥാന ടൂറിസം...

കാസര്‍കോട് ജില്ല ആശുപത്രിയുടെ സ്ഥിതി ഗുരുതരമെന്ന് വി.ഡി സതീശൻ

കാസര്‍കോട്: കാസര്‍കോട് ജില്ലാ ആശുപത്രിയുടെ സ്ഥിതി ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോവിഡ് കാലത്ത് 60 കോടി രൂപ മുടക്കി ടാറ്റ് ട്രസ്റ്റ് ആരംഭിച്ച ആശുപത്രിയും പൂട്ടി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉള്‍പ്പെടെ ജില്ലയിലുള്ളവര്‍ ആശുപത്രി സേവനത്തിന് വേണ്ടി മംഗലാപുരത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന്...

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട വാർത്തകളിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം ഇപ്പോൾ ഒന്നുമല്ലെന്നും അതിനെ പ്രതിരോധിക്കാൻ കെട്ടിച്ചമച്ച കള്ളക്കഥയാണെന്നും സതീശൻ ആരോപിച്ചു. സർക്കാരിന്‍റെ പ്രതിസന്ധിയിൽ നിന്ന് ഈ പ്രശ്നത്തെ കരകയറ്റാൻ നടക്കുന്ന സംഭവങ്ങളാണിവ. അന്വേഷണം...
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img