Tuesday, November 26, 2024

Udupi murder

ഉഡുപ്പി കൂട്ടക്കൊല: അസദിന് എസ്.ഐയായി നേരിട്ട് നിയമനം നൽകും -കർണാടക ന്യൂനപക്ഷ കമീഷൻ

മംഗളൂരു: ഉഡുപ്പി നജാറുവിൽ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെ നടത്തിയ കൂട്ടക്കൊലയിൽ മാതാവും മൂന്ന് ഇളയ സഹോദരങ്ങളും നഷ്ടമായ മുഹമ്മദ് അസദിന്(25) സബ് ഇൻസ്പെക്ടറായി നേരിട്ട് നിയമനം നൽകാൻ ശിപാർശ. കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അബ്ദുൽ അസീം കൊല നടന്ന വീട്ടിൽ എത്തി ഗൃഹനാഥൻ നൂർ മുഹമ്മദിനെയും മൂത്ത...

ഉഡുപ്പി കൂട്ടക്കൊലക്കേസ് പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നു

മംഗളൂരു: ഉഡുപ്പി മൽപെ നജാറുവിൽ പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നാലു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റും. പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെ (39) ഹരിയടുക്ക ജില്ല ജയിലിൽ പ്രത്യേക സെല്ലിലാണിപ്പോൾ കഴിയുന്നത്. കൊടും കുറ്റവാളി എന്ന നിലയിൽ ഇയാളെ പാർപ്പിച്ച സെല്ലിൽ കാവലിന് പൊലീസുകാരെ പ്രത്യേകം...

‘അയ്നാൻ സൗഹൃദം അവസാനിപ്പിച്ചതോടെ പ്രവീണിന് പകയായി, കുടുംബത്തിന് സംഭവം അറിയില്ലായിരുന്നു’; പൊലീസ് സ്ഥിരീകരണം

മംഗളൂരു: കർണാടകയിലെ ഉഡുപ്പി കൂട്ടക്കൊലയുടെ കാരണം പകയെന്ന് പൊലീസ്. 21 കാരിയായ അയ്നാസ് എയർ ഇന്ത്യ എയർ ഹോസ്റ്റസായിരുന്നു. ഇവരുടെ സഹപ്രവർത്തകനായിരുന്നു പ്രതിയായ പ്രവീൺ അരുൺ ചൗഗുലെ (39). നവംബർ 15 നാണ് ബെലഗാവിയിലെ കുടച്ചിയിലെ ബന്ധുവീട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്. അയ്നാസിെ കൂടാതെ മാതാവ് ഹസീന (47), മൂത്ത സഹോദരി അഫ്നാൻ (23),...

ഉഡുപ്പി കൂട്ടക്കൊലയാളിയെ വധിക്കാൻ പ്രേരിപ്പിച്ച് പോസ്റ്റിട്ടതിന് കേസെടുത്തു

മംഗളൂരു: ഉഡുപ്പി ജില്ലയിലെ മൽപെ നജാറുവിൽ കുടുംബത്തിലെ നാലു പേരെ കൊന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ(39) വധിക്കാൻ പ്രേരിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിന് എതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ശിവമോഗ്ഗ സ്വദേശി ഹഫീസ് മുഹമ്മദിന് എതിരെയാണ് ഉഡുപ്പി പൊലീസ് സൈബർ സെൽ കേസെടുത്തത്. സമൂഹത്തിൽ വിദ്വേഷം വിതക്കാൻ കാരണമാവും എന്ന കുറ്റം...

ഉഡുപ്പി കൂട്ടക്കൊല: കത്തിയും ചോരപുരണ്ട വസ്ത്രങ്ങളും കാറും കണ്ടെടുത്തു

മംഗളൂരു: ഉഡുപ്പി ജില്ലയിലെ മൽപെ നജാറുവിൽ കുടുംബത്തിലെ നാലു പേരെ കൊല്ലാൻ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെ (39) ഉപയോഗിച്ച ആയുധവും രക്തംപുരണ്ട വസ്ത്രങ്ങളും മാസ്കും കേസ് അന്വേഷണ സംഘം കണ്ടെടുത്തു. കൃത്യം ചെയ്ത ശേഷം പ്രതി സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തതായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ...

ഉഡുപ്പി കൂട്ടക്കൊല; ‘2 തവണ പൊലീസിനെ കബളിപ്പിച്ച് പ്രവീണ്‍’; ഒടുവില്‍ കത്തി കണ്ടെത്തി

മംഗളൂരു: ഉഡുപ്പിയിലെ പ്രവാസിയുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്യാന്‍ പ്രതി പ്രവീണ്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയെന്ന് പൊലീസ്. കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി പ്രവീണ്‍ പൊലീസിനെ കബളിപ്പിച്ചിരുന്നു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കത്തി ഉപേക്ഷിച്ചത് എവിടെയാണെന്നത് സംബന്ധിച്ച് പ്രവീണ്‍ കൃത്യമായ വിവരം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.  'കൊലപാതക...

ഉഡുപ്പി കൂട്ടക്കൊലക്കേസ് പ്രതിയെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു

മംഗളൂരു: ഉഡുപ്പി ജില്ലയിലെ മൽപെ നജാറുവിൽ കുടുംബത്തിലെ നാലു പേരെ കൊന്ന കേസിലെ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ(39) എയർ ഇന്ത്യ വിമാക്കമ്പനി സസ്പെൻഡ് ചെയ്തു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ(23),ഐനാസ്(21), അസീം (12) എന്നിവർ ഞായറാഴ്ച രാവിലെ...

ഐനാസ് -അരുൺ പ്രണയം നുണകഥ മാത്രമെന്ന് പിതാവ് നൂർ മുഹമ്മദ്; എയർ ഇന്ത്യ നിലപാട് ദുഃഖകരം

മംഗളൂരു: ഉഡുപ്പി ജില്ലയിൽ മൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെജാറുവിൽ കൂട്ടക്കൊല നടന്ന വീട്ടിലെ കുടുംബനാഥനും പ്രവാസിയുമായ നൂർ മുഹമ്മദ് തന്റെ സങ്കടവും പ്രതിഷേധവും മന്ത്രി ലക്ഷ്മി ഹെബ്ബാൽകറുമായി പങ്കുവെച്ചു. കൊല്ലപ്പെട്ട മകൾ എയർ ഇന്ത്യ എയർഹോസ്റ്റസായിരുന്ന ഐനാസും(21) പ്രതി പ്രവീൺ അരുൺ ഛൗഗലെയും(39) തമ്മിൽ പ്രണയത്തിലായിരുന്നുവെന്നത് നുണയാണെന്ന് പറഞ്ഞ അദ്ദേഹം എയർ ഇന്ത്യയുടെ നിലപാടിൽ...

‘അവനെടുത്തത് 15 മിനിറ്റ്, ഞങ്ങൾക്ക് 30 സെക്കന്റ് നല്‍കൂ’; പ്രവീണിനെ അക്രമിക്കാനൊരുങ്ങി നാട്ടുകാർ

ഗളൂരു: ഉഡുപ്പിയിലെ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീണിനെ അക്രമിക്കാനൊരുങ്ങി പ്രദേശവാസികള്‍. വ്യാഴാഴ്ച തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സംഘടിച്ചെത്തിയ നാട്ടുകാര്‍ പ്രവീണിനെ അക്രമിക്കാനൊരുങ്ങിയത്. 'കൂട്ടക്കൊല നടത്താന്‍ അവനെടുത്തത് 15 മിനിറ്റ്, ഞങ്ങള്‍ക്ക് 30 സെക്കന്റ് നല്‍കൂ'യെന്ന് ആക്രോശിച്ച് കൊണ്ടാണ് പ്രവീണിന് നേരെ നാട്ടുകാര്‍ പാഞ്ഞടുത്തത്. പൊലീസ് സംഘത്തെ തടഞ്ഞാണ് നാട്ടുകാര്‍ പ്രവീണിനെ അക്രമിക്കാനൊരുങ്ങിയത്. കൊല്ലപ്പെട്ടവരുടെ...

പ്രവാസിയുടെ കുടുംബത്തിന്റെ കൊല: പ്രതിയെ ‘മഹാനാക്കി’ വിദ്വേഷ പോസ്റ്റ്; കേസെടുത്ത് പൊലീസ്

മംഗളൂരു: ഉഡുപ്പി കൂട്ടക്കൊല കേസിലെ പ്രതിയെ മഹത്വവത്കരിച്ച് വിദ്വേഷ പരാമർശം നടത്തിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ കേസെടുത്ത് പൊലീസ്. ഉഡുപ്പി സൈബര്‍ പൊലീസാണ് ഹിന്ദുമന്ത്ര എന്ന അക്കൗണ്ട് ഉടമയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ പ്രതിയായ പ്രവീണിന്റെ തലയില്‍ കിരീടത്തിന്റെ രൂപം എഡിറ്റ് ചെയ്ത് വച്ചു കൊണ്ട് വിദ്വേഷപ്രചരണമാണ് അക്കൗണ്ടിലൂടെ നടത്തിയതെന്ന് പൊലീസ് പറഞ്ഞു....
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img