അബുദാബി: ബിസിനസ്,ടൂറിസം, തൊഴില്‍ ആവശ്യങ്ങള്‍ക്കായി നിരവധി ഇന്ത്യക്കാരാണ് യുഎഇയിലേക്ക് യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് ഇന്ത്യ-യുഎഇ കോറിഡോര്‍. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പലരും ബാഗില്‍ യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാധനങ്ങള്‍ കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ചെക്ക് ഇന്‍ ബാഗേജില്‍...
അബുദാബി: യുഎഇയിൽ ദിബ്ബ മേഖലയിൽ നേരിയ ഭൂചലനം. നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻ.സി.എം) യുടെ റിപ്പോർട്ട് പ്രകാരം 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഫുജൈറയിൽ രാവിലെ 6.18 ന് ഭൂപ്രതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ചെറിയ ഭൂചലനം രേഖപ്പെടുത്തിയതെന്ന് എൻ.സി.എം അറിയിച്ചു.
പല താമസക്കാർക്കും ചെറിയ ഭൂചലനം അനുഭവപ്പെട്ടെങ്കിലും രാജ്യത്തിനകത്ത് കാര്യമായ...
ദുബൈ: രക്ഷിതാക്കള്‍ക്കൊപ്പമല്ലാതെ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 5,000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 10,000 രൂപയാക്കിയാണ് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്.
കുട്ടികളുടെ വിമാന ടിക്കറ്റിന് പുറമെയാണ് സര്‍വീസ് ചാര്‍ജെന്ന പേരില്‍ വീണ്ടും വന്‍തുക ഈടാക്കുന്നത്. 2018 മുതലാണ് ദുബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത...
അബൂദബി: യുഎഇയിൽ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വൻ തട്ടിപ്പിന് നീക്കം നടക്കുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ മണിക്കൂറികളിൽ നിരവധി പേരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പരിചയമുള്ളവരുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ പോലും സൂക്ഷമത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പരിചയമുള്ളവരുടെ നമ്പറിൽ നിന്ന് ഗ്രൂപ്പിൽ ചേർക്കാനെന്ന വ്യാജേന വരുന്ന ലിങ്കുകൾ വഴിയും...
എമിറേറ്റ്സ് സൊസൈറ്റി ഫോര്‍ കൺസ്യൂമര്‍ പ്രൊട്ടക്ഷൻ ആവിഷ്കരിച്ച 'അവര്‍ റെസ്പോൺസിബിലിറ്റി ടു പ്രൊട്ടക്റ്റ്' പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ബിൽബോര്‍ഡിലൂടെ ഗിന്നസ് വേൾഡ് റെക്കോഡ്. പദ്ധതിയുടെ ഔദ്യോഗിക സ്പോൺസര്‍ ആണ് എമിറേറ്റ്സ് ഡ്രോ.
കൺസ്യൂമര്‍ ഫ്രോഡ്, ഇന്‍റലക്ച്വൽ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷൻ എന്നിവയെക്കുറിച്ച് അവബോധം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ബിൽബോര്‍ഡ് എന്ന ഗിന്നസ് വേൾഡ് റെക്കോഡാണ് യു.എ.ഇ...
ദുബൈ: ദുബൈയില്‍ നിന്ന് ശ്രീലങ്ക വഴി രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈനും ശ്രീലങ്കന്‍ എയര്‍ലൈന്‍സും തമ്മില്‍ ധാരണ. ഈ പങ്കാളിത്തത്തിലൂടെ, കൊളംബോയും ദുബൈയും വഴി രണ്ട് എയര്‍ലൈനുകളുടെയും നെറ്റ് വര്‍ക്കിലെ പുതിയ സ്ഥലങ്ങളെ ബന്ധിപ്പിക്കാനാണ് ധാരണയിലെത്തിയത്. ഒറ്റ ടിക്കറ്റിലൂടെയാണ് ഇത് സാധ്യമാകുക.
ശ്രീലങ്കയിലെയും ഇന്ത്യയിലെയും 15 നഗരങ്ങളിലേക്ക് ദുബൈയില്‍ നിന്ന്...
ദുബൈ: ഗതാഗതം ഏറ്റവും സുഗമമായ ലോകനഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി ദുബൈ. ടോംടോം നടത്തിയ 2022 ഗതാഗാത സൂചിക റിപ്പോര്‍ട്ടിലാണ് ദുബൈയുടെ നേട്ടം. ഏറ്റവും തിരക്കേറിയ നഗര ഹൃദയങ്ങളില്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ദുബൈയില്‍ 12 മിനിറ്റ് മതി. അതേസമയം 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പ്രധാന നഗരങ്ങളില്‍ ശരാശരി വേഗം 21 മിനിറ്റായിരിക്കെയാണ്...
അബുദാബി: ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന രാജ്യമായി യുഎഇ. യുഎഇയില്‍ 35 ലക്ഷത്തിലധികം ഇന്ത്യക്കാർ ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന റീജിയൻ ഗൾഫ് രാജ്യങ്ങളാണ്. അഞ്ച് ഗൾഫ് രാജ്യങ്ങളിൽ മാത്രമായി 70 ലക്ഷത്തിലധികം ഇന്ത്യക്കാർ ഉണ്ട്.
34,19,000 ആയിരുന്നു യുഎഇയിലെ കഴിഞ്ഞ വർഷത്തെ ഇന്ത്യക്കാരുടെ എണ്ണം. എന്നാൽ...
ദുബൈ: ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യുഎഇയിലേക്ക് ഇ-വിസ. യുഎഇ സന്ദര്‍ശിക്കാനോ, അവധിക്കാലം ചെലവിടാനോ, ജോലി ആവശ്യത്തിനുള്ള യാത്രയ്‌ക്കോ ഇ-വിസ സൗകര്യം ഉപയോഗിക്കാം.
30 ദിവസത്തെ ഇ-വിസയ്ക്കായി ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇ-വിസയ്ക്കുള്ള അപേക്ഷ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ഔദ്യോഗിക സേവന പ്ലാറ്റ്‌ഫോമായ smartservices.icp.gov.ae...
അബുദാബി: യുഎഇയിൽ ചൂട് അതികഠിനമായി തുടരും. ബുധനാഴ്ച രാജ്യത്ത് താപനില 50 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. രാജ്യത്ത് താപനില ഇന്ന് 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. പടിഞ്ഞാറൻ മേഖലയിലാകും ഇന്ന് ചൂട് കഠിനമാവുക. അബുദാബിയിൽ 45 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 44 ഡിഗ്രി സെൽഷ്യസിലേക്കും ഇന്ന് താപനില ഉയരും.
50.2 ഡിഗ്രി സെൽഷ്യസാണ് ബുധനാഴ്ച...
ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...