ദുബൈ: ലോകത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കാൻ ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യയിലെ അറിവും അനുഭവവും പങ്കിടുമെന്ന് യുഎഇ. ദുബൈയിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി COP28 ന്റെ ഭാഗമായാണ് യുഎഇയുടെ പ്രഖ്യാപനം. ക്ലൗഡ് സീഡിംഗ് രംഗത്ത് ഏറെ മുന്നേറിയ രാജ്യത്തിന്റെ പിന്തുണ ജലക്ഷാമം നേരിടുന്ന ദരിദ്ര രാജ്യങ്ങൾക്ക് ഗുണകരമാകും.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി...
ദുബൈ: യുഎഇയുടെ 52–ാം ദേശീയദിനാഘോഷങ്ങളോടനുബന്ധിച്ച് തടവുകാർക്ക് മോചനം നൽകി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും. രണ്ടായിരത്തോളം തടവുകാർക്കാണ് മോചനം ലഭിച്ചത്. തടവുകാലത്ത് നല്ല സ്വഭാവം കാഴ്ചവച്ചവർക്കും എല്ലാ നിബന്ധനകളും പാലിച്ചവർക്കുമാണ് മോചനം ലഭിക്കുക.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്...
അബൂദബി: യു.എ.ഇയിൽ അടുത്തവർഷത്തെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. മന്ത്രിസഭയാണ് പൊതുമേഖലക്കും, സ്വകാര്യ മേഖലക്കും ഒരുപോലെ ബാധകമായ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്.
ജനുവരി ഒന്നിന് പുതുവത്സരദിനമാണ് 2024 ലെ ആദ്യ പൊതു അവധി. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ മൂന്ന് ദിവസം ചെറിയ പെരുന്നാളിന് അവധിയുണ്ടാകും. ദുൽഹജ്ജ് ഒമ്പതിന് അറഫാ ദിനം മുതൽ ദുൽ...
ദുബൈ: ഉല്ലാസ വിനോദ സഞ്ചാരങ്ങളുടെ ഈറ്റില്ലമായ ദുബൈ നഗരത്തില്‍ ഇനി ഫുട്‌ബോള്‍ തീം പാര്‍ക്കും. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പാര്‍ക്ക് വരുന്നത്. റയല്‍ മാഡ്രിഡ് വേള്‍ഡ് എന്നാണ് പാര്‍ക്കിന് നൽകിയിരിക്കുന്ന പേര്.
ദുബായ് പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സും റയല്‍ മാഡ്രിഡും ചേര്‍ന്നാണ് ഫുട്‌ബോള്‍ തീം പാര്‍ക്ക് ഒരുക്കുന്നത്. കായിക പ്രേമികളെയും കുടുംബങ്ങളെയും ഒരു പോലെ ആകര്‍ഷിക്കുന്ന...
ദുബൈ: ഗിന്നസ് റെക്കോർഡുകളുടെ പറുദീസയായ ദുബൈക്ക് വീണ്ടുമൊരു റെക്കോർഡ്. ഇത്തവണ മരുഭൂമിയുടെയും യുഎഇയുടെയും അറബ് ജനതയുടെയും അടയാളമായ ഒട്ടകത്തിന്റെ പേരിലാണ് ഗിന്നസ് റെക്കോർഡ് എന്നതിൽ ദുബൈക്ക് അഭിമാനിക്കാം. ‘ഒരു സസ്തനിയുടെ ഏറ്റവും വലിയ എൽഇഡി ശില്പം’ നിർമ്മിച്ചാണ് ദുബൈ ഇടം പിടിച്ചത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ തീം പാർക്ക് ഡെസ്റ്റിനേഷനായ ദുബൈ പാർക്ക്‌സ്...
ദുബൈ: പതിവ് പോലെ ഇത്തവണയും പുതുവർഷം കെങ്കേമമായി തന്നെ ദുബൈ ആഘോഷിക്കും. പുതുവത്സരം കാണാൻ നിരവധിപ്പേരാണ് ദുബൈയിലേക്ക് വരാനിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബൈയിലെ പല ഹോട്ടലുകളും ക്രിസ്മസ്, ന്യൂ ഇയർ ഈവിനുള്ള ബുക്കിംഗിന്റെ 75 ശതമാനത്തിൽ എത്തിയതായി വിവിധ ട്രാവൽ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം പകുതിയോടെ തന്നെ ഹോട്ടൽ ബുക്കിംഗ് 100...
ദുബൈ: ദുബൈയുടെ ആകാശത്ത് വിസ്മയങ്ങൾ വിരിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ന് മുതൽ ദുബൈയിലിറങ്ങുന്ന യാത്രക്കാരുടെ പാസ്‌പോർട്ടിൽ സ്പെഷ്യൽ സ്റ്റാമ്പ് പതിച്ച് തുടങ്ങി. ദുബൈ എയർഷോയുടെ ഭാഗമായി യാത്രക്കാരുടെ പാസ്പോർട്ടിൽ ജിഡിആർഎഫ്എ പ്രത്യേക സ്റ്റാംപ് പതിപ്പിക്കും. നവംബർ ആറ് മുതൽ 18 വരെയാണ് ഈ സ്റ്റാംപ് പതിപ്പിക്കുക.
ദുബായ് എയർഷോയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാരക...
ദുബൈ : ഗാസയ്ക്ക് മേൽ ന്യൂക്ലിയർ ബോംബ് ഇടണമെന്ന ഇസ്രയേൽ പൈതൃക സംരക്ഷണ മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ. പ്രസ്താവന ആക്ഷേപകരവും, ലജ്ജാവഹവുമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും യുഎഇ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. വംശഹത്യ ആഹ്വാനമെന്നത് ആശങ്ക ഉണ്ടാക്കുന്ന പ്രസ്താവനയാണെന്നും ഗാസയിൽ അടിയന്തര വെടി നിർത്തൽ വേണമെന്നും യുഎഇ ആവശ്യപ്പെട്ടു.
ഗാസയിൽ സുരക്ഷിതമായ ഒരിടം...
അബുദാബി: യുഎഇയിൽ മഴ തുടരുന്നതിനാൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. താമസക്കാർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ അബുദാബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ മഴ ലഭിച്ചിരുന്നു. അന്തരീക്ഷ താപനില അബുദാബിയിലും ദുബൈയിലും 25 ഡിഗ്രി സെൽഷ്യസ്, 32 ഡിഗ്രി സെൽഷ്യസ് എന്ന...
ദുബൈ: ടൂറിസത്തിന്റെ സീസൺ ആരംഭിച്ചതോടെ യുഎഇയിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങുകയായി. നിരവധിപേരാണ് ഈ സീസണിൽ ദുബൈയിലും മറ്റു എമിറേറ്റുകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ കുടുംബസമേതം എത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എൻട്രി ആൻഡ് റെസിഡൻസ് പെർമിറ്റ് വിഭാഗം. അപേക്ഷിക്കുന്നവർക്ക് വിസ ഫീസ് ഇളവ് ലഭിക്കുമെന്നാണ് വാഗ്‌ദാനം.
ഇതുപ്രകാരം, 18 വയസ്സിന് താഴെയുള്ള...
കൊച്ചി: ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന...