യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. പ്രാദേശിക സമയം രാവിലെ 3.03 ന് ഖോര്‍ഫക്കാന്‍ തീരത്ത് അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലമുണ്ടായത്. താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു. എന്നാൽ ഭൂചലനത്തില്‍ അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
https://twitter.com/ncmuae/status/1784002189351919948?t=dgUqxEANC8NKCFwJgA4MiQ&s=19
ഷാർജ : മഴക്കെടുതിയിൽ നാശം നേരിട്ടവരുടെ കാർ ലോൺ, പേഴ്സണൽ ലോൺ എന്നിവയുടെ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകണമെന്ന് സെൻട്രൽബാങ്ക് യുഎയിലെ ബാങ്കുകൾക്ക് നിർദേശം നൽകി. ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ, തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്നും നിർദേശമുണ്ട്.
വിമാന യാത്ര മുടങ്ങി ദുബൈയിൽ കുടുങ്ങി പോയവരിൽ നിന്ന് വീസാ കാലാവധി...
ദുബൈ: പ്രളയത്തെ അതിജീവിച്ച് യു.എ.ഇയിലെ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്നു. വെള്ളക്കെട്ട് ശക്തമായ താമസ മേഖലകളിൽ വെള്ളം ഇറങ്ങി തുടങ്ങി. ഷാർജയിലെ സ്‌കൂളുകൾക്ക് അടുത്ത രണ്ടുദിവസം അനുയോജ്യമായ വിദ്യാഭ്യാസ രീതി തെരഞ്ഞെടുക്കാൻ വിദ്യാഭ്യാസ അതോറിറ്റി അനുമതി നൽകി.
ചരിത്രത്തിലെ ഏറ്റവും വലിയ മഴയും വെള്ളക്കെട്ടും അതിന് ശേഷം വന്ന വാരാന്ത്യ അവധിയും കഴിഞ്ഞ് ആദ്യ പ്രവൃത്തി ദിവസമായ...
അബുദാബി: 75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. മഴക്കെടുതിയില്‍ നിന്നും കരകയറി വരികയാണ് യുഎഇയിലെ ജനങ്ങൾ. വിമാന സർവീസുകൾ സാധാരണ നിലയിലായില്ലെങ്കിലും ഉടൻ തന്നെ എല്ലാം പൂര്‍വ്വ സ്ഥിതിയിലേക്കാകുമെന്നാണ് പ്രതീക്ഷ.
റെക്കോർഡ് മഴയ്ക്ക് പിന്നാലെ ജനജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട് രൂപപ്പെട്ടതോടെ രാജ്യവ്യാപകമായി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്താനൊരുങ്ങുകയാണ് യുഎഇ. പ്രസിഡന്റ് ഷെയ്ഖ്...
ദുബൈ: യു.എ.ഇയിൽ മഴക്കെടുതി രൂക്ഷം. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. റാസൽഖൈമയിൽ മലവെള്ളപാച്ചിലിൽ ഒരാൾ മരിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലായതിനാൽ ദുബൈയിൽ നിന്നുള്ള ഫ്ലൈദുബൈ വിമാനങ്ങൾ റദ്ദാക്കി. ഇന്ന് ഉച്ചവരെ യു.എ.ഇയുടെ പലഭാഗങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
1949 ൽ മഴവിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴക്കാണ്...
അബുദാബി: ഒമാനിലും യുഎഇയിലും കനത്ത മഴ. യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി.വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം, മഴ കനത്തതോടെ ദുബായിൽ നാളെയും വർക്ക് ഫ്രം ഹോം അനുവദിച്ചു. വിദ്യാലയങ്ങൾക്ക് അവധിയാണ്. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ...
യു.എ.ഇയിൽ കനത്തമഴ തുടരുന്നു. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. തെക്കൻ അൽഐനിൽ ശക്തമായ ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. മോശം കാലാവസ്ഥ കണക്കിലെടുത്ത് വിദ്യാലയങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറി. മുഴുവൻ ഗവൺമെൻറ് ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം നൽകിയിട്ടുണ്ട്.
മഴ ഇന്ന് രാത്രി കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വടക്ക്...
അബൂദബി: യു.എ.ഇയിലെ ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. സ്വദേശിവൽകരണ നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണം എന്നാണ് നിർദേശം. അല്ലാത്തപക്ഷം 68,000 ദിർഹം പിഴ നൽകേണ്ടി...
അബൂദബി: യു.എ.ഇയിലെ മുഴുവൻ സ്വകാര്യ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കുന്നു. 2025 ജനുവരി ഒന്ന് മുതലാണ് ഇൻഷൂറൻസ് നിർബന്ധമാവുക. ഇൻഷുറൻസ് ചെലവ് തൊഴിലുടമ വഹിക്കണമെന്നാണ് നിയമം.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യു.എ.ഇയിലെ മുഴുവൻ സ്വകാര്യ മേഖലാ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കാൻ തീരുമാനമായത്. ദുബൈ, അബൂദബി എമിറേറ്റുകളിൽ നിലവിൽ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണെങ്കിലും അടുത്തവർഷം...
ദുബൈ:യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മുൻകൂർ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ റിപ്പോർട്ട് പ്രകാരം, 87 രാജ്യങ്ങളിലെ പൗരന്മാർക്ക് യു എ ഇയിലേക്ക് ഓൺ അറൈവൽ വിസ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവേശിക്കാവുന്നതാണ്. അതേ സമയം, ഏതാണ്ട് 110 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു എ...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...