Tuesday, November 26, 2024

UAE

യുഎഇ ദേശീയ ദിനം; ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ക്യാബിനറ്റ്

അബുദാബി:  ഈ വര്‍ഷത്തെ യുഎഇ ദേശീയ ദിനത്തിന്റെയും സ്‍മരണ ദിനത്തിന്റെയും ഔദ്യോഗിക അവധി ദിനങ്ങള്‍ ക്യാബിനറ്റ് പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും അവധി. ഞായറാഴ്ച രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങള്‍ക്കും അവധിയായതിനാല്‍, ഞായറാഴ്ച അവധിയുള്ളവര്‍ക്ക് ആകെ നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും, അവധിക്ക് ശേഷം...

യു.എ.ഇ ഗോൾഡൻ വിസക്കാർക്ക് മാതാപിതാക്കളെയും പത്തുവർഷത്തേക്ക് സ്‌പോൺസർ ചെയ്യാം

യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചവർക്കെന്താ ഇത്ര പ്രത്യേകതയെന്ന് ചിലപ്പോഴൊക്കെ മനസിലെങ്കിലും ചിന്തിച്ചവരല്ലേ നമ്മിൽ പലരും. ലോകത്താകമാനം അത്രയേറെ പ്രചാരമാണ് യുഎഇ നൽകുന്ന ഈ 10 വർഷ റെസിഡെൻസിക്ക് ലഭിച്ചിട്ടുള്ളത്. അതിനുള്ള കാരണങ്ങളും പലതാണ്. സാധാരണ വിസാ ഹോൾഡേർസിന് ലഭിക്കാത്ത നിരവധി ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കുന്നുവെന്നതു തന്നെയാണ് ഈ വിസയുടെ പ്രധാന സവിശേഷത. ആ സവിശേഷതകളുടെ കൂട്ടത്തിൽ ഏറ്റവും...

ഇന്ത്യൻ രൂപ വീണ്ടും താഴോട്ട്; യു.എ.ഇ ദിർഹത്തിനെതിരെ 22.53 എന്ന നിലയിലേക്ക് വീണു

വിനിമയ മാർക്കറ്റിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തുടർക്കഥയാവുന്നു. ഇന്ന് രാവിലെ വന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തേയും ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണിരിക്കുകയാണ്. യു.എ.ഇ ദിർഹത്തിനെതിരെ 22.53 രൂപയാണ് ഇന്നത്തെ മൂല്യം. ഇന്ന് രാവിലെ യുഎസ് ഡോളറിനെതിരെ 39 പൈസ ഇടിഞ്ഞ് 82.69 എന്ന റഎക്കോർഡ് താഴ്ചയേയും അഭിമുഖീകരിക്കുകയാണ് രൂപ. അസംസ്‌കൃത എണ്ണവില...

അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം 50 കോടി; എല്ലാ ആഴ്ചയും ഒരു കിലോ വീതം സ്വര്‍ണം സമ്മാനം

അബുദാബി: ഉപഭോക്താക്കളെ തങ്ങളുടെ ജീവിത സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിലേക്ക് കൂടുതല്‍ കൂടുതല്‍ അടുപ്പിക്കുകയാണ് ബിഗ് ടിക്കറ്റ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളെ കോടീശ്വരന്മാരാക്കി മാറ്റിയ അബുദാബി ബിഗ് ടിക്കറ്റ് തങ്ങളുടെ പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. 2.5 കോടി ദിര്‍ഹമാണ് (50 കോടിയിധികം ഇന്ത്യന്‍ രൂപ) അടുത്ത നറുക്കെടുപ്പിലെ സമ്മാനം. വരുന്ന നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്....

യു.എ.ഇയുടെ വിസാ നടപടിക്രമങ്ങളിലെ പുതിയ പരിഷ്‌കാരങ്ങൾ ഇന്നുമുതൽ

വിസാ നടപടിക്രമങ്ങളിൽ യു.എ.ഇ നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ ഇന്നുമുതൽ നിലവിൽ വരികയാണ്. ഗോൾഡൻ വിസ സ്‌കീമുകളിലടക്കം വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. കൂടുതൽ വിഭാഗക്കാർക്ക് 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കാൻ പുതിയ മാറ്റങ്ങൾ വഴിയൊരുക്കും. കൂടുതൽ മേഖലകളിൽ വിദഗ്ധരായ പ്രൊഫഷണലുകൾക്ക് ഗോൾഡൻ വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം 50,000ത്തിൽനിന്ന് 30,000 ദിർഹമായി കുറയും. കുറഞ്ഞത്...

യുഎഇയിലെ പൊതുമേഖലയ്ക്കും നബിദിന അവധി പ്രഖ്യാപിച്ചു

അബുദാബി: നബി ദിനം പ്രമാണിച്ച് യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒക്ടോബര്‍  എട്ടിന് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. അവധിക്ക് ശേഷം ഒക്ടോബര്‍ പത്ത് തിങ്കളാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നേരത്തെ തന്നെ ഒക്ടോബര്‍...

യുഎഇയില്‍ ഇന്ന് മുതല്‍ മാസ്‍ക് നിര്‍ബന്ധമുള്ളത് മൂന്ന് സ്ഥലങ്ങളില്‍ മാത്രം

അബുദാബി: യുഎഇയില്‍ കൊവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ അറിയിപ്പ് പ്രകാരം അടച്ചിട്ടതും തുറന്നതുമായ പൊതു സ്ഥലങ്ങളിലൊന്നും ഇനി മുതല്‍ മാസ്‍ക് ധരിക്കേണ്ടതില്ല. എന്നാല്‍ മൂന്ന് സ്ഥലങ്ങളെ മാത്രം പുതിയ ഇളവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികളും മെഡിക്കല്‍ സ്ഥാപനങ്ങളും, പള്ളികള്‍, ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍...

ചെറിയ വാഹനാപകടങ്ങൾ അറിയിക്കാൻ പുതിയ സംവിധാനവുമായി ദുബായ് പൊലീസ്

ദുബൈ: വാഹനാപകടങ്ങൾ അറിയിക്കാൻ പുതിയ സംവിധാനവുമായി ദുബൈ പൊലീസ്.  ദുബായ് നൗ മൊബൈൽ ആപ്പിലെ വെഹിക്കിൾസ് ആൻഡ് സെക്യൂരിറ്റി സര്‍വീസസിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതോടെ വാഹന ഉടമകൾക്ക് പൊലീസ് വരുന്നതു വരെ കാത്തിരിക്കാതെ തന്നെ ചെറിയ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂര്‍ത്തീകരിക്കാനാകും. ചെറിയ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നിയമനടപടിക്രമങ്ങൾ വേഗത്തിൽ പൂര്‍ത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം...

യുഎഇയിലെ പുതിയ വിസകള്‍ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം; വിശദ വിവരങ്ങള്‍ ഇങ്ങനെ

ദുബൈ: യുഎഇയില്‍ റിമോട്ട് വര്‍ക്കിങ് വിസ ഉള്‍പ്പെടെ പുതിയ റെസിഡന്റ് പെര്‍മിറ്റുകള്‍ക്ക് സെപ്റ്റംബര്‍ അഞ്ച് മുതല്‍ അപേക്ഷ നല്‍കാം. യുഎഇക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നവര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അനുവാദം ലഭിക്കുന്ന റിമോട്ട് വര്‍ക്കിങ് വിസയാണ് പ്രധാനം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച റിമോട്ട് വര്‍ക്കിങ് വിസയാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരുന്നത്. ഒരു...

എഴുപതോളം രാജ്യങ്ങൾക്ക് യുഎഇയിൽ വിസ ഓൺ അറൈവൽ

ദുബായ്: എഴുപതോളം രാജ്യങ്ങൾക്ക് ഇനി മുതൽ യുഎഇയിൽ ഓൺ അറൈവൽ ആയി  വിസ ലഭിക്കും. ഇതിൽ 50 ഓളം രാജ്യങ്ങൾക്ക് ആറുമാസം വരെ രാജ്യത്ത് തുടരാം. ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി യുഎഇ മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാജ്യക്കാർക്ക് വിസ കാര്യത്തിൽ ഇത്തരം ഉദാര നിലപാട് രാജ്യം...
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img