വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസി(ഡബ്ല്യു.ടി.ടി.സി)ലിന്റെ ഈ വർഷത്തെ സിറ്റീസ് ഇക്കണോമിക് ഇംപാക്റ്റ് റിപ്പോർട്ടിൽ ദുബൈ ഒന്നാമത്. അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന നഗരം എന്ന സ്ഥാനമാണ് ദുബൈ സ്വന്തമാക്കിയിരിക്കുന്നത്. ഈ വർഷം മാത്രം ഇതുവരെ 29.4 ബില്യൺ ഡോളറാണ് അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബൈ നഗരത്തിൽ ചെലവഴിച്ചിരിക്കുന്നത്.
ജി.സി.സിയിലെ തന്നെ മറ്റൊരു പ്രധാന...
അബുദാബി: യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയില്‍ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി. ആയിരം ദിര്‍ഹത്തിന്റെ നോട്ടാണ് വെള്ളിയാഴ്ച യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ആണവോര്‍ജ നിലയവും ബഹിരാകാശ ഗവേഷണവും ഉള്‍പ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങള്‍ക്കും ഇടം നല്‍കിയിട്ടുള്ള ഡിസൈനാണ് പുതിയ നോട്ടിനുള്ളത്.
യുഎഇ രാഷ്‍ട്രപിതാവായ ശൈഖ് സായിദിനൊപ്പം അബുദാബിയിലെ ബറാക ആണവോര്‍ജ നിലയവും...
അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. 1,214 എമിറാത്തികളുടെ 53.62 കോടി ദിര്‍ഹത്തിന്റെ കടം എഴുതിത്തള്ളാനാണ് നിര്‍ദ്ദേശം.
ഇതനുസരിച്ച് 1,214 സ്വദേശികളുടെ 536,230,000 ദിര്‍ഹത്തിലേറെ വരുന്ന കടം എഴുതിത്തള്ളാന്‍ 17 ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി....
പ്രമുഖ ഫുട്‌ബോൾ ക്ലബ്ബുകളെ പങ്കെടുപ്പിച്ച് ദുബൈയിൽ ആദ്യമായി നടത്താനിരിക്കുന്ന ദുബൈ സൂപ്പർ കപ്പ് 2022നുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 8 മുതൽ 16 വരെ അൽ നാസർ ക്ലബ്ബിലെ അൽ മക്തൂം സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന പതിപ്പിന് വലിയ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ...
പ്രവാസികൾക്ക് ആശ്വാസത്തിന്റെയും സന്തോഷത്തിന്റേയു ദിനങ്ങളാണ് ഓരോ പൊതു അവധികളും സമ്മാനിക്കാറുള്ളത്. യു.എ.ഇയിൽ ഡിസംബർ ആദ്യവാരത്തിൽ ഒന്നു മുതൽ നാലുവരെ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള നീണ്ട പൊതു അവധി ലഭിക്കും.
എന്നാൽ അതിനു മുൻപുതന്നെ, 2023ലെ പൊതു അവധി ദിനങ്ങളും കാബിനറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ മേഖലകളിലുള്ളവർക്ക് ഏകീകൃതമായാണ് പൊതു അവധി ദിനങ്ങൾ ലഭിക്കുക.
സർക്കാർ അറിയിച്ചതു പ്രകാരം, ആദ്യമായി ഗ്രിഗോറിയൻ...
യു.എ.ഇയിൽ മിക്കയിടങ്ങളിലും ഇന്ന് മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ വിഭാഗം എല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്ത് ഭാഗികമായി മേഘാവൃതമായിരിക്കാനും സാധ്യതയുണ്ടെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകുന്നത്.
ചിലയിടങ്ങളിൽ താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബൂദബിയിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 19 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ...
അബുദാബി: യുഎഇയില്‍ ജീവനക്കാർക്ക് അർഹമായ താമസ സൗകര്യമൊരുക്കിയില്ലെങ്കിൽ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇത്തരം സ്ഥാപനങ്ങളുടെ വർക്ക് പെർമിറ്റ് റദ്ദാക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.
തൊഴിലാളികൾക്ക് ആവശ്യമായ താമസസൗകര്യം ഒരുക്കുന്നത് വരെ സസ്പെൻഷൻ തുടരുകയും ചെയ്യും.
മനുഷ്യക്കടത്ത് ശ്രദ്ധയിൽപ്പെട്ടാലും സ്ഥാപനത്തിന്‍റെ പെർമിറ്റ് റദ്ദാക്കും. നിരപരാധികളാണെന്ന് തെളിഞ്ഞ ശേഷം മാത്രമേ പെര്‍മിറ്റ്...
ദുബൈ: വിവിധ ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവും നിരവധി ഓഫറുകളുമായി ദുബൈയില്‍ വീണ്ടും മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു. ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആര്‍.ഇ) ആണ് ഈ വാരാന്ത്യത്തില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകള്‍ ഒരുക്കുന്നത്.
നവംബര്‍ 25 മുതല്‍ 27 വരെയായിരിക്കും സൂപ്പര്‍ സെയില്‍ നടക്കുക. ഫാഷന്‍, ബ്യൂട്ടി, ഹോ...
ദുബൈ: പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയവരുടെ യുഎഇ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ വ്യക്തത വരുത്തി എയര്‍ ഇന്ത്യ. പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് (സിംഗിള്‍ നെയിം) മാത്രമം രേഖപ്പെടുത്തിയ സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
റെസിഡന്റ് വിസയിലെത്തുവര്‍ക്ക് ഇത് ബാധകമല്ല. ഉദാഹരണ സഹിതമാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്....
പാസ്പോർട്ടിൽ ഒറ്റ പേരുള്ളവർക്ക് ഇനി യു.എ.ഇയിലേക്ക് വിസിറ്റ് വിസയിൽ വരാനാവില്ലെന്ന് മുന്നറിയിപ്പ്. യു.എ.ഇയിലേക്ക് വിസിറ്റ് വിസയിൽ വരുന്നവരെയാണ് ഈ പ്രഖ്യാപനം ബാധിക്കുക.
സർനെയിമോ, രണ്ടാം പേരോ പാസ്പോർട്ടിൽ വേണമെന്നാണ് നിബന്ധന. എന്നാൽ താമസ, തൊഴിൽ വിസക്കാർക്ക് വിലക്ക് ബാധകമായിരിക്കില്ല. പുതിയ നിയന്ത്രണം എയർ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...