അബുദാബി: അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അത്യാധുനിക ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചു. യാത്രാക്കാര്‍ക്ക് ബോര്‍ഡിങ് പാസ് കിട്ടാനും വിമാനത്താവളത്തിലെ മറ്റ് നിരവധി സേവനങ്ങള്‍ക്കും സ്വന്തം മുഖം തന്നെ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണിത്.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ് 50 എന്ന കമ്പനിയാണ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍...
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നഗരങ്ങളിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ദുബൈ. പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ജി.സി.സി നഗരവുമാണ് ദുബൈ. പാരീസ് ആണ് പട്ടികയിൽ ഒന്നാമതുള്ളത്.
ആംസ്റ്റർഡാം, മാഡ്രിഡ്, റോം, ലണ്ടൻ, മ്യൂണിക്ക്, ബെർലിൻ, ബാഴ്സലോണ, ന്യൂയോർക്ക് എന്നീ നഗരങ്ങളാണ് യഥാക്രമം പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റു നഗരങ്ങൾ.
യൂറോമോണിറ്റർ ഇന്റർനാഷണലിന്റെ 2022ലെ ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷൻ...
അബുദാബി: യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം ഡിസംബര്‍ 15ന് പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം മുതല്‍ തൊഴില്‍ സാഹചര്യങ്ങളും കരാര്‍ വ്യവസ്ഥകളും ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും പുതിയ നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിബന്ധനകളും ഇതിന്റെ ഭാഗമാണ്.
പുതിയ നിയമമനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ സ്ഥിരമായും താത്കാലികമായുമുള്ള റിക്രൂട്ട്മെന്റുകള്‍ നടത്തണമെങ്കില്‍ യുഎഇ മാനവ...
അബുദാബി: യുഎഇയിലെ ബിസിനസ് സംരംഭങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചുകഴിഞ്ഞു. ഇത് സംബന്ധിച്ച ഫെഡറല്‍ നിയമവും പുറത്തിറങ്ങി. 2023 ജൂണ്‍ ഒന്ന് മുതലായിരിക്കും നികുതി പ്രാബല്യത്തില്‍ വരിക. ശമ്പളമായി ലഭിക്കുന്ന തുകയ്ക്ക് നികുതി അടയ്ക്കേണ്ടി വരുമെ എന്ന് ഉള്‍പ്പെടെ നിരവധി സംശയങ്ങള്‍ പലര്‍ക്കുമുണ്ട്.
ഔദ്യോഗിക അറിയിപ്പ് പ്രകാരം 3,75,000 ദിര്‍ഹത്തില്‍...
ഏതു രാജ്യത്തുനിന്നെത്തിയ പ്രവാസികളുടെയും പ്രിയപ്പെട്ട രാജ്യമാണ് യു.എഇ. അതുകൊണ്ട് തന്നെ റിട്ടയർമെന്റിന് ശേഷവും പലരും യു.എ.ഇയിൽ തന്നെ താമസിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത്തരക്കാർക്ക് പ്രത്യേകമായി റിട്ടയർമെന്റ് വിസ തന്നെ യു.എ.ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷെ ഈ വിസ ലഭിക്കാൻ ചില നിബന്ധനകൾ പൂർത്തിയാവേണ്ടതുണ്ട്.
55 വയസും അതിൽ കൂടുതലുമുള്ള വിരമിച്ച താമസക്കാർക്കാണ് അഞ്ച് വർഷത്തേക്ക് യു.എ.ഇ റിട്ടയർമെന്റ്...
അബുദാബി: യുഎഇയിലെ ബിസിനസ് സംരംഭങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച ഫെഡറല്‍ നിയമം കഴിഞ്ഞ ദിവസം പുറത്തിറക്കി. 2023 ജൂണ്‍ ഒന്ന് മുതലായിരിക്കും നികുതി പ്രാബല്യത്തില്‍ വരിക. 3,75,000 ദിര്‍ഹത്തില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്കാണ് ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി ബാധകമാവുന്നത്.
പുതിയ നികുതി നിയമം അനുസരിച്ച് വാര്‍ഷിക ലാഭം...
തൊഴിലാളികളുടെ ജോലിസ്ഥലത്തെ സുരക്ഷിതത്വം ഉറപ്പാക്കാൻ തൊഴിലുടമകൾ നിർബന്ധമായും പാലിക്കേണ്ട മാർഗരേഖകൾ പുറത്തിറക്കിയിരിക്കുകയാണ് യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം.
മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ സൂചിപ്പിച്ചതു പ്രകാരം സുരക്ഷിതമായ ജോലി അന്തരീക്ഷത്തിന് ചില നിബന്ധനകൾ കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും മാലിന്യങ്ങളും സൂക്ഷിക്കാൻ താൽക്കാലിക സംഭരണ...
യു.എ.ഇയിൽ ഇന്ന് കനത്ത മൂടൽമഞ്ഞിന് സാധ്യത. കാഴ്ചപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് സുരക്ഷിതമായി വാഹനമോടിക്കാനുള്ള ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ രാത്രി തന്നെ രാജ്യത്ത് പലയിടത്തും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ താമസക്കാർക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...