Friday, April 11, 2025

UAE

‘ഹൈടെക് കൃഷിയുമായി ഷാർജ’; 400 ഹെക്ടറിൽ വിളവെടുക്കാൻ പാകമായി ​ഗോതമ്പ്

ഷാർജയിലും പൂർണ വിജയം നേടി ഗോതമ്പ് കൃഷി. ഗോതമ്പ് 2 മാസത്തിനകം വിളവെടുക്കും. 400 ഹെക്ടറിൽ പച്ചപ്പണിഞ്ഞ് നിൽക്കുന്നതാണ് നിലവിലെ ഗോതമ്പ് കൃഷി. ഷാർജ- സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഞായറാഴ്ച ഗോതമ്പ് ഫാം സന്ദർശിച്ചു. നേരത്തെ ദക്ഷിണ കൊറിയയുടെ സഹകരണത്തോടെ അരി, കിനോവ...

യു.എ.ഇയിൽ അസ്ഥിര കാലാവസ്ഥ: ജാഗ്രതാ നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

ദുബൈ: രാജ്യത്തെ തുടരെയുള്ള കാലാവസ്ഥ മാറ്റത്തിൽ ജാഗ്രത പാലിക്കണമെന്ന്​ മുന്നറിയിപ്പ്​ നൽകി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. അടുത്ത ദിവസങ്ങളിൽ മഴക്ക്​ സാധ്യതയുണ്ടെന്നും തണുപ്പ്​ കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 4 ഡിഗ്രി വരെ കുറയാനും യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ഇടി മിന്നലോടെ മഴ പെയ്യാനും സാധ്യതയുണ്ട്​. ഈ സാഹചര്യത്തിൽ കൂടുതൽ ശൈത്യവും...

ബീച്ചുകളില്‍ കടല്‍ പാമ്പുകളുടെ സാന്നിദ്ധ്യം; യുഎഇയില്‍ മുന്നറിയിപ്പുമായി അധികൃതര്‍

അബുദാബി: അബുദാബിയില്‍ ബീച്ചുകളില്‍ കടല്‍ പാമ്പുകളുടെ സാന്നിദ്ധ്യം സംബന്ധിച്ച് എണ്‍വയോണ്‍മെന്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വെള്ളം നിറയുന്ന ആഴമില്ലാത്ത സ്ഥലങ്ങളാണ് ശൈത്യ കാലങ്ങളില്‍ കടല്‍ പാമ്പുകള്‍ ഇരതേടുന്നതിനും ഇണചേരുന്നതിനും തെരഞ്ഞെടുക്കുന്നത്. തുറസായ പ്രദേശങ്ങളിലെ വെള്ളമൊഴുകുന്ന സ്ഥലങ്ങളിലും പവിഴപ്പുറ്റുകളിലും ബീച്ചുകളിലുമെല്ലാം കടല്‍ പാമ്പുകള്‍ കാണപ്പെടാമെന്ന് അറിയിപ്പില്‍ പറയുന്നു. ശൈത്യ കാലത്ത് അന്തരീക്ഷ താപനില 22 ഡിഗ്രി സെല്‍ഷ്യസിന്...

യു.എ.ഇയിൽ അടുത്ത നീണ്ട പൊതു അവധി എന്നാണെന്നറിയാമോ ?

യു.എ.ഇയിൽ പുതുവത്സരത്തോടനുബന്ധിച്ച് ലഭിച്ച വാരാന്ത്യ അവധിയെല്ലാം ആഘോഷമാക്കി, വീണ്ടും ജോലിത്തിരക്കുകളിലേക്ക് പ്രവേശിച്ചെങ്കിലും അടുത്ത അവധി പ്രതീക്ഷിച്ചിരിക്കുന്നവരാണ് മലയാളികളടക്കമുള്ള പ്രവാസികൾ. ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഈ വർഷം നാല് നീണ്ട പൊതു അവധികളാണ് യു.എ.ഇയിലെ ജീവനക്കാർക്ക് ഇനി ലഭിക്കുക. ഈദുൽ ഫിത്തറിനോടനുബന്ധിച്ചാണ് ആദ്യ അവധി. ഹിജ്‌രി കലണ്ടർ അനുസരിച്ച്, റമദാൻ 29 മുതൽ ഷവ്വാൽ 3 വരെയാണ് അവധി...

യു.എ.ഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

യു.എ.ഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഔദ്യോഗിക കാലാവസ്ഥാ വിഭാഗമായ എൻ.സി.എം ആണ് ജനങ്ങൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയത്. കൂടാതെ രാജ്യത്ത് അന്തരീക്ഷ താപനിലയിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. ഈ ആഴ്ച രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മഴ ലഭിച്ചേക്കാമെന്ന് കഴിഞ്ഞദിവസം എൻ.സി.എം അറിയിച്ചിരുന്നു.

യുഎഇയിലെ ഇന്‍ഷുറന്‍സ് നിബന്ധന പ്രാബല്യത്തില്‍ വന്നു; പ്രവാസികള്‍ക്കും ബാധകം, പാലിക്കാത്തവര്‍ക്ക് പിഴ ലഭിക്കും

അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി 2023 ജനുവരി ഒന്നു മുതല്‍ പ്രബാല്യത്തില്‍ വന്നു. പദ്ധതിയിലെ അംഗത്വം എല്ലാ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ...

ദുബൈയിലെ പുതുവത്സരാഘോഷം; നിർദ്ദേശങ്ങളുമായി ആർ.ടി.എ

ഗംഭീര കരിമരുന്ന് പ്രയോഗങ്ങളും ലേസർഷോകളുമായി നാളെ രാത്രി ബുർജ് ഖലീഫയിൽ ന്യൂഇയർ ആഘോഷങ്ങൾ നടക്കുമ്പോൾ, ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ആർ.ടി.എയും ദുബൈ പൊലീസും. രണ്ട് ലോക റെക്കോർഡുകൾ പിറക്കാൻ പോകുന്ന ബുർജ് ഖലീഫയിലെ ആഘോഷങ്ങളിൽ പങ്കെടക്കാൻ ആഗ്രഹിക്കുന്നവർ, അതിനുള്ള തയാറെടുപ്പുകൾ വളരെ നേരത്തെ തന്നെ നടത്തണം. റോഡ് മാർഗ്ഗം അവിടെയെത്താൻ ആഗ്രഹിക്കുന്നവർ ആർ.ടി.എയുടെ എല്ലാ ട്രാഫിക്...

യു.എ.ഇയിൽ മഴ സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

യു.എ.ഇയിൽ ഇന്ന് പലയിടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പകൽ പൊതുവേ മേഘാവൃതമായിരിക്കുമെന്നും കാഴ്ച പരിധി കുറയുമെന്നും മുന്നറയിപ്പുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും എൻ.സി.എം അധികൃതർ വ്യക്തമാക്കി. കൂടാതെ പലയിടങ്ങളിലും ഇന്ന് പകൽ സമയത്ത് താപനില കുറയാനും രാജ്യത്ത് ഇന്ന് പൊതുവേ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്നും എൻ.സി.എം വ്യക്തമാക്കി.

ദുബൈയില്‍ ഗാർഹിക പീഡനം വാട്​സ്​ ആപ്പ്​ വഴിയും റിപ്പോർട്ട്​ ചെയ്യാം

ഗാർഹിക പീഡനം, മനുഷ്യക്കടത്ത്​, ഭീഷണി തുടങ്ങിയ അതിക്രമങ്ങൾ വാട്സ്​ആപ്പ്​ വഴിയും റിപ്പോർട്ട്​ ചെയ്യാൻ സൗകര്യം. ദുബൈ ഫൗണ്ടേഷൻ ഫോർ വുമൺ ആൻഡ്​ ചിൽഡ്രൻ ആണ്​ പരാതികൾ അറിയിക്കാനും സഹായം തേടാനും എളുപ്പമുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്​. ഇരകൾക്ക്​ മാനസികവും സാമൂഹികവും നിയമപരവുമായ സഹായങ്ങൾക്ക്​ അപേക്ഷിക്കാനും ഇത്​ ഉപയോഗിക്കാം. ഫൗണ്ടേഷന്‍റെ സേവനങ്ങൾ സുഗമമാക്കാനും വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ്​ പദ്ധതി നടപ്പിലാക്കുന്നത്​....

‘യു എ ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിന് ഇരട്ടി വർധന’; അടിയന്തര ഇടപെടൽ ആവശ്യമെന്ന് പ്രവാസികൾ

അവധിക്കാലം ആരംഭിച്ചതിന് പിന്നാലെ യു എ ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിന് ഇരട്ടി വർധന. യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്ക് ഇരട്ടിയായി വർധിപ്പിച്ച് വിമാനക്കമ്പനികൾ. ഇന്ത്യയിൽ നിന്നുള്ള മടക്കയാത്ര നിരക്കും വർധിപ്പിച്ചു. അടിയന്തര ഇടപെടൽ ആവശ്യമെന്ന് പ്രവാസി സമൂഹം പറയുന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന. ഒക്ടോബറിൽ...
- Advertisement -spot_img

Latest News

70,000 ത്തിലേക്ക് അടുത്ത് സ്വർണവില; എല്ലാ റെക്കോർഡുകളും മറികടന്ന് റോക്കറ്റ് കുതിപ്പ്

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് 1480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ...
- Advertisement -spot_img