Monday, February 24, 2025

UAE

ചവറ്റുകുട്ടയില്‍ നിന്ന് കിട്ടിയ 1.83 കോടി രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ച രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ

ദുബൈ: ചവറ്റുകുട്ടയില്‍ നിന്നു ലഭിച്ച വന്‍തുക വീതിച്ചെടുത്ത് സ്വന്തമാക്കിയ രണ്ട് പ്രവാസികള്‍ കുടുങ്ങി. ദുബൈയിലാണ് സംഭവം. ഒരു വില്ലയില്‍ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയ രണ്ട് തൊഴിലാളികള്‍ക്കാണ് അവിടുത്തെ ചവറ്റുകുട്ടയില്‍ നിന്ന് 8,15,000 ദിര്‍ഹം (1.83 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചത്. ഇതില്‍ നല്ലൊരു പങ്ക് ഇരുവരും നാട്ടിലേക്ക് അയക്കുകയും ചെയ്‍തു. വീട്ടുടമയായ അറബ് വംശജ ഒളിപ്പിച്ചുവെച്ച...

യു.എ.ഇയിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

യു.എ.ഇയിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. രാജ്യത്തുടനീളം ശക്തമായ കാറ്റിനൊപ്പം പൊടിക്കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ അബൂദാബിയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യു.എ.ഇ കാലാവസ്ഥാ ബ്യൂറോ അഭ്യർത്ഥിച്ചു. ഇന്നലെ ഉച്ച മുതൽ തന്നെ അബൂദാബിയിൽ വെയിലിനൊപ്പം...

യുഎഇയില്‍ ഹ്രസ്വകാല വിസകള്‍ ഇനി ഓണ്‍ലൈന്‍ വഴി നീട്ടാം

യുഎഇയില്‍ ഇനി ഹ്രസ്വകാല വിസ ഓണ്‍ലൈന്‍ വഴി നീട്ടാം. സന്ദര്‍ശക, ടൂറിസ്റ്റ് വിസകള്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി 60 ദിവസം വരെ നീട്ടാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. 60 ദിവസം കഴിഞ്ഞാല്‍ വീണ്ടും വിസ പുതുക്കേണ്ടിവരും. സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് 100 ദിര്‍ഹം, അപേക്ഷാ ഫോമിന് 50 ദിര്‍ഹം, ഇലക്ട്രോണിക് സേവനങ്ങള്‍ക്ക്...

‘നിങ്ങൾക്ക് തിരിച്ചുവരാം’; യുഎഇയിൽ ‘റീ എൻട്രി’ക്ക് അവസരം

ദുബായ്: യുഎഇയിൽ 'റീ എൻട്രി'ക്ക് അവസരം. 6 മാസം നാട്ടിൽ നിന്ന റെസിഡന്റ് വിസക്കാർക്ക് അപേക്ഷിക്കാം. നാട്ടിൽ നിൽക്കാനുണ്ടായ കാരണം കാണിക്കണം. ആറ് മാസത്തിലധികം യുഎഇക്ക് പുറത്ത് നിന്നവർക്ക് തിരിച്ചുവരാനാണ് അവസരമൊരുങ്ങുന്നത്. വിസ റദ്ദായ റെസിഡന്റ് വിസക്കാർക്ക് ICP വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകുമ്പോൾ രാജ്യത്തിന് പുറത്തുനിൽക്കാനുണ്ടായ കാരണവും കാണിക്കണം. യു എ ഇ...

പ്രവാസികളുടെ തൊഴില്‍ കരാറുകളില്‍ മാറ്റം വരുത്താനുള്ള സമയപരിധി നീട്ടി

അബുദാബി: യുഎഇയില്‍ തൊഴില്‍ കരാറുകളിലെ നിബന്ധനകള്‍ പുതിയ നിയമങ്ങള്‍ക്ക് അനുസൃതമായി മാറ്റം വരുത്താനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. രാജ്യത്തെ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ കരാറുകളുടെ കാലപരിധി നിജപ്പെടുത്തിക്കൊണ്ടുള്ള പരിഷ്‍കാരമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ടുതന്നെ നിശ്ചിത കാലയളവ് നിജപ്പെടുത്താതെ അനിശ്ചിത കാലത്തേക്ക് ഒപ്പുവെച്ചിട്ടുള്ള തൊഴില്‍ കരാറുകള്‍ നിയമം അനുസരിച്ച് മാറ്റേണ്ടി വരും. 2023 ഡിസംബര്‍...

യുഎഇയില്‍ കനത്ത മഴ; ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചു; സ്‌കൂളുകള്‍ പൂട്ടി; ജാഗ്രത നിര്‍ദേശം

യുഎഇയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും മൂലം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ഭരണകൂടം. ശക്തമായ മഴ തുടരുമെന്നശക്തമായ മഴ തുടരുമെന്ന അറിയിപ്പുള്ളതിനാല്‍ ഷാര്‍ജയിലും റാസല്‍ഖൈമയിലും പഠനം ഓണ്‍ലൈനിലേക്കു മാറ്റി. ദുബായ് ഗ്ലോബല്‍ വില്ലേജ് രാത്രി 8ന് അടച്ചു. ഷാര്‍ജ, ഫുജൈറ എമിറേറ്റുകളിലെ ചില സ്‌കൂളുകളും അടച്ചിട്ടുണ്ട്. ഈ ആഴ്ച രാജ്യത്ത് അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ...

യു.എ.ഇയിൽ തൊഴിൽകരാറുകൾ നിശ്ചിതകാല കരാറുകളാക്കി മാറ്റണമെന്ന് നിർദ്ദേശം

യു.എ.ഇയിലെ മുഴുവൻ തൊഴിൽകരാറുകളും ഫെബ്രുവരി ഒന്നിന് മുമ്പ് നിശ്ചിതകാല തൊഴിൽകരാറുകളാക്കി മാറ്റണം. പുതിയ തൊഴിൽ നിയമപ്രകാരം അനിശ്ചിതകാല കരാറുകൾ നിർത്തലാക്കിയ സാഹചര്യത്തിലാണ് ഈ നടപടി. എന്നാൽ, എത്രകാലത്തേക്ക് വേണമെങ്കിലും കരാറുണ്ടാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നേരത്തേ യു.എ.ഇയിൽ അൺലിമിറ്റ്ഡ് കോൺട്രാക്ട്, ലിമിറ്റഡ് കോൺട്രാക്ട് എന്നിങ്ങനെ രണ്ടുതരത്തിൽ തൊഴിൽ കരാറുകളുണ്ടായിരുന്നു. എന്നാൽ, പുതിയ തൊഴിൽ നിയമം അൺലിമിറ്റഡ്...

യു.എ.ഇയിൽ എമിറേറ്റ്​സ്​ ഐ.ഡി, വിസ നിരക്കുകൾ വർധിപ്പിച്ചു

ദുബൈ: യു.എ.ഇയിൽ എമിറേറ്റ്​സ്​ ഐ.ഡി, വിസ നിരക്കുകൾ വർധിപ്പിച്ചു. ഇത്​ സംബന്ധിച്ച്​ ഔദ്യോഗിക നിർദേശം പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, നിരക്കുകൾ വർധിപ്പിച്ച്​ ഫെഡറൽ അതോറിറ്റിയിൽ നിന്ന്​ അറിയിപ്പ്​ ലഭിച്ചതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. 100 ദിർഹമാണ്​ വിസക്ക്​ വർധിപ്പിച്ചിരിക്കുന്നത്​. എമിറേറ്റ്​സ്​ ഐ.ഡി, സന്ദർശക വിസ, റെസിഡന്‍റ്​ വിസ എന്നിക്കെല്ലാം നിരക്ക്​ വർധനവ്​ ബാധകമാണ്​. ഇതോടെ, 270 ദിർഹമായിരുന്ന...

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളില്‍ 63 ശതമാനം കുറവ്; അഭിമാന നേട്ടവുമായി ദുബായ്

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ് രേഖപ്പെടുത്തി ദുബായ്. സി.ഐ.ഡി വിഭാഗത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി നടത്തിയ വാര്‍ഷിക പരിശോധനക്കു ശേഷമാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ദുബായില്‍ കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022ല്‍ 63 ശതമാനമാണ് കുറവ് വന്നത്. സി.ഐ.ഡി വിഭാഗത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി നടത്തിയ വാര്‍ഷിക പരിശോധനക്കു ശേഷം...

അനുവാദമില്ലാതെ മറ്റൊരാളുടെ വാഹനമോടിച്ചാല്‍ തെറ്റാണോ? യുഎഇയിലെ നിയമം ഇങ്ങനെ

യുഎഇയിലെ റോഡുകള്‍ വളരെ മികച്ചതാണ്. ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും യുഎഇ മുന്‍ഗണനാപട്ടികയിലുണ്ട്. പക്ഷേ യുഎഇയില്‍ ഒരാളുടെ വാഹനം അയാള്‍ അറിയാതെ ഓടിക്കുന്നത് കുറ്റകരമാണെന്ന് നിങ്ങള്‍ക്കറിയാമോ? ഒരു വര്‍ഷം തടവും 10000 ദിര്‍ഹം വരെ പിഴയും അല്ലെങ്കില്‍ രണ്ടിലൊന്ന് പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് യുഎഇയില്‍ ഇത്. വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമയോ അല്ലെങ്കില്‍ അതോടിക്കാനുള്ള അവകാശമുള്ളയാളോ അറിയാതെ, അനുമതിയോ...
- Advertisement -spot_img

Latest News

കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...
- Advertisement -spot_img