ഹതായ്: തുടര്‍ച്ചയായ ഭൂചലനങ്ങള്‍ മൂലം സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയാണ് തുര്‍ക്കി. നാശത്തിന്‍റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്റെ അത്ഭുതകഥയാണ് തുര്‍ക്കിയില്‍ നിന്ന് പുറത്ത് വരുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടിടത്തില്‍ നിന്നും 128 മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷാസേന ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി.
തുർക്കിയിലെ ഹതായിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നാണ് രണ്ട് മാസം...
തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ച ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 28,000 കവിഞ്ഞു. ഭൂകമ്പത്തില്‍ കാണാതായ വിജയ് കുമാര്‍(35) എന്ന ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ദുരന്തത്തില്‍ കൊല്ലപ്പെട്ട ഏക ഇന്ത്യക്കാരനാണ് ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാള്‍ സ്വദേശിയായ വിജയ്കുമാര്‍.
ഇന്ത്യന്‍ സൈന്യത്തിന്റെ വൈദ്യസഹായ സംഘം തുര്‍ക്കിയിലെ ഇസ്‌കെന്‍ഡെറൂനില്‍ താല്‍ക്കാലിക ആശുപത്രി നിര്‍മിച്ച് ചികിത്സ തുടങ്ങിയിട്ടുണ്ട്. 31,000 രക്ഷാപ്രവര്‍ത്തകരാണ് ദുരന്ത...
ദുബൈ: തുർക്കിയയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി മയ്യിത്ത് നമസ്കരിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ആഹ്വാനം. എല്ലാ പള്ളികളിലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷമായിരിക്കും മയ്യിത്ത് നമസ്കാരം.
ഇരു രാജ്യങ്ങളിലെയും ദുരിത ബാധിതരെ സഹായിക്കാൻ 100 ദശലക്ഷം ഡോളർ സഹായം പ്രസിഡന്‍റ് പ്രഖ്യാപിച്ചിരുന്നു. ‘ഗാലന്‍റ് നൈറ്റ് ടു’ എന്ന പേരിൽ...
ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമായി മരണസംഖ്യ 11,400 കവിഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് 11,416 പേരാണു മരിച്ചത്. തുര്‍ക്കിയില്‍ 8,754 പേര്‍ മരിച്ചതായി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ പറഞ്ഞു. ദുരന്തമുണ്ടായ ആദ്യ ദിവസം രക്ഷാപ്രവര്‍ത്തനത്തില്‍ ചില പ്രശ്‌നമുണ്ടായിരുന്നെന്നും നിലവില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്നും എര്‍ദോഗന്‍ വ്യക്തമാക്കി.
ആറായിരത്തിലേറെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. കടുത്ത തണുപ്പിനെ...
ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിന്‍റെ നേര്‍ചിത്രമായ സഹോദരങ്ങളുടെ ചിത്രം വൈറലാവുന്നു. പൊട്ടിവീണ കോണ്‍ക്രീറ്റ് കഷ്ണത്തിനടിയില്‍ സഹോദരന്‍റെ തലയ്ക്ക് സംരക്ഷണമൊരുക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് വൈറലാവുന്നത്. തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും 7.8 തീവ്രതയുള്ള ഭൂകമ്പമാണ് കഴിഞ്ഞ ദിവസമുണ്ടായത്. മേഖലയെ തന്നെ സാരമായ ബാധിച്ച ഭൂകമ്പത്തില്‍ മരണ സംഖ്യ 8300 കടന്നുവെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന് പിന്നാലെയുണ്ടായ...
ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്ന്ന് വന്തോതിലാണ് വിവിധ ഗള്ഫ് രാജ്യങ്ങളില്നിന്ന് പ്രവാസികള് നാട്ടിലേക്ക്...