ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഗൗരവതരമെന്ന് സുപ്രിം കോടതി. മതപരിവർത്തനത്തിനെതിരായ നിയമങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാറുകളിൽ നിന്ന് വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് നിർബന്ധിത മതപരിവർത്തനം വ്യാപകമാണെന്ന് കാണിച്ച് നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.
ഈ മാസം 12ന് ഹർജി വീണ്ടും പരിഗണിക്കും. വ്യക്തികളുടെ ബലഹീനതകള്‍ ചൂഷണം ചെയ്തുകൊണ്ട് മതപരിവർത്തനം നടത്തരുതെന്നും കോടതി...
ദില്ലി: നിരവധി വാഹനങ്ങളാണ് രാജ്യത്ത് ഉടനീളം പല കേസുകളിൽ പെട്ട് അന്വേഷണ ഏജൻസികൾ കസ്റ്റിഡിയിലെടുക്കും പിന്നീട് പൊലീസ് സ്റ്റേഷൻ പരിസരത്ത് കെട്ടികിടന്ന് നശിച്ചു പോകുകയും ചെയ്യുന്നത്. പ്രത്യേകിച്ച് കേരളം പോലെ ഒരു സംസ്ഥാനത്ത് ഇത് പുതിയ കഥയുമല്ല. കേരളത്തിലെ ഏതാണ്ടെല്ലാ പൊലീസ്, എക്സൈസ് സ്റ്റേഷന്‍ പരിസരവും വാഹനങ്ങളുടെ ശവപ്പറമ്പ് കൂടിയാണ്.
കെട്ടികിടന്ന് നശിച്ച് പോയ വാഹനങ്ങൾ...
ദില്ലി: കാൻസർ രോഗിക്ക് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ ഇഡിക്ക് ഒരു ലക്ഷം രൂപ ചിലവ് ചുമത്തി സുപ്രീംകോടതി. സ്റ്റേഷനറികളും ലീഗല്‍ ഫീസും കോടതി സമയവും പാഴാക്കുന്നതിനിടയാക്കിയതായിനാണ് ഇത്തരമൊരു ഹർജി ഫയൽ ചെയ്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ചിലവ് ചുമത്തിയത്.
ഇത്തരമൊരു സ്‌പെഷ്യൽ ലീവ് പെറ്റീഷനും ഇ.ഡി ഫയൽ ചെയ്യാൻ പാടില്ലായിരുന്നുവെന്ന്...
ദില്ലി : പൗരത്വനിയമഭേദഗതിക്കെതിരായ ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. മുതിർന്ന അഭിഭാഷകരുടെ അപേക്ഷ പ്രകാരം അടുത്ത തിങ്കളാഴ്ചത്തേക്കാണ് (സെപ്ടംബര്‍ 19 ) ലേക്കാണ് ഹര്‍ജികൾ മാറ്റിയത്.
പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് 220 ഹർജികളാണ് ആകെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. മുസ്ലിം ലീഗാണ് നിയമഭേദഗതിയെ എതിർത്ത് ആദ്യം ഹർജി നല്കിയത്. സിപിഎം, സിപിഐ, എംഐഎം തുടങ്ങിയ പാർട്ടികളും രമേശ്...
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുസ്ലിം ലീഗിന്റേത് ഉൾപ്പെടെ നിയമത്തിനെതിരെ 200ലധികം ഹർജികളാണ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
2019ലാണ് ഹർജികൾ സമർപ്പിച്ചത്. ഹർജികൾ പരിഗണിച്ച സുപ്രീംകോടതി നേരത്തെ സർക്കാറിന് നോട്ടീസ് അയച്ചിരുന്നു. ഇതിൽ വിശദമായി വാദം...
ദില്ലി: ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിനും ഉദ്യോഗസ്ഥർക്കും എതിരായ കോടതിയലക്ഷ്യ കേസുകൾ സുപ്രീംകോടതി അവസാനിപ്പിച്ചു. ഗുജറാത്തിലെ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട കേസുകളിലും സുപ്രീംകോടതി തീർപ്പ് കൽപിച്ചു. 2019 ലെ സുപ്രീംകോടതി വിധി അനുസരിച്ച് കോടതിയലക്ഷ്യ കേസുകൾ നിലനിൽക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അയോധ്യ കേസിലെ നടപടികൾ അവസാനിപ്പിച്ചത്. കേസിന്റെ കാലപ്പഴക്കവും കോടതി ചൂണ്ടിക്കാട്ടി.
ബാബറി മസ്ജിദ്...
ഡൽഹി: സ്വത്ത് കണ്ടുകെട്ടാനുള്ള എൻഫോഴ്മെന്റ് ഡയരക്ടറേറ്റിന്റെ അധികാരം സുപ്രിംകോടതി ശരിവെച്ചു. കാർത്തി ചിദംബരവും , എൻസിപി നേതാവ് അനിൽ ദേശ്മുഖും അടക്കം സമർപ്പിച്ച 242 ഹർജികൾ കോടതി തള്ളി. പ്രഥമ വിവര റിപ്പോർട്ട് പ്രതിക്ക് നൽകേണ്ടെന്നും കോടതി നിരീക്ഷിച്ചു. ECIR റിപ്പോർട്ട് നൽകണമെന്നത് നിർബന്ധമില്ലെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്....
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...