Tuesday, November 26, 2024

Supreme Court

‘കോവിഡ് വാക്‌സിന്‍ ഇല്ലായിരുന്നെങ്കിൽ എന്തൊക്കെ പാര്‍ശ്വഫലം ഉണ്ടാകുമായിരുന്നു’; പാർശ്വഫലം പരിശോധിക്കണമെന്ന ഹരജിയിൽ സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് വാക്സിൻ രക്തം കട്ടപിടിക്കുന്നതുപോലുള്ള പാർശ്വഫലങ്ങളുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. വിവാദം സൃഷ്ടിക്കാനാണ് ഹരജിയെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. വാക്‌സിന്‍ ഇല്ലായിരുന്നെങ്കിൽ എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നുകൂടി മനസ്സിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലം വിദഗ്ധരടങ്ങിയ മെഡിക്കല്‍ പാനല്‍...

വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം തേടാം; നിര്‍ണായക വിധിയുമായി സുപ്രീം കോടതി

ദില്ലി: വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതി വിധി. വിവാഹമോചിതയായ ഭാര്യക്ക് ജീവനാംശം നൽകാനുള്ള നിർദേശത്തെ ചോദ്യം ചെയ്ത് മുസ്ലീം യുവാവിൻ്റെ ഹർജി തള്ളിയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. വിവാഹിതരായ...

ഇൻബോക്സിൽ കിട്ടിയാൽ ഉടനെ ഡിലീറ്റ് ചെയ്യണം, അല്ലെങ്കിൽ ശക്തമായ നടപടി; ഇത് ഗുരുതരമായ പ്രശ്നമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി കുട്ടികളുടെ...

‘അയോധ്യ വിധി ഏകകണ്ഠമായി പുറപ്പെടുവിച്ചത്;’ ഉത്തരവിന് പിന്നിലെ വിശദാംശങ്ങൾ വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്

സുപ്രീംകോടതിയുടെ ചരിത്രപരമായ അയോധ്യ വിധി പുറപ്പെടുവിച്ച് നാലുവർഷം പിന്നീടവേ വിധിയിൽ വിശദീകരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ അനുവദിച്ചുകൊണ്ടുള്ള വിധി അഞ്ച് ജഡ്ജിമാർ ഏകകണ്ഠമായി എടുത്ത തീരുമാനമെന്നും ഒരാൾക്ക് മാത്രമായി അതിന്റെ കർതൃത്വം നൽകാൻ സാധിക്കില്ലെന്നും ഡി വൈ ചന്ദ്രചൂഡ് തിങ്കളാഴ്ച പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെയാണ് സിജെഐ തീരുമാനമെടുക്കൽ...

എല്‍.എം.വി ലൈസന്‍സുള്ളയാള്‍ക്ക് ഏതെല്ലാം വാഹനമോടിക്കാം; വ്യക്തത തേടി സുപ്രീം കോടതി

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് 7,500 കിലോ വരെയുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനം ഓടിക്കാന്‍ നിയമാനുമതിയുണ്ടോ എന്നതില്‍ വ്യക്തത വരുത്താന്‍ കേന്ദ്രത്തോട് സുപ്രീംകോടതി. ഇക്കാര്യത്തില്‍ നിയമഭേദഗതി വേണമോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജനുവരി 17-നകം തീരുമാനമെടുക്കാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോടാവശ്യപ്പെട്ടത്. കേസ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കണമെന്നും അറ്റോര്‍ണി അഭ്യര്‍ഥിച്ചെങ്കിലും വിഷയം ജനുവരി 17-ന് പരിഗണിക്കാന്‍...

മുസ്ലിങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് കേരളത്തില്‍ മാത്രം; മതസംവരണം ഭരണഘടനാവിരുദ്ധം; കര്‍ണാട സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം റദ്ദാക്കിയ നടപടിയില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കര്‍ണാടക. കേരളത്തിനെ കുറ്റപ്പെടുത്തിയാണ് കര്‍ണാടക സുപ്രീംകോടതില്‍ എത്തിയിരിക്കുന്നത്. കേരളം ഒഴികെ രാജ്യത്ത് ഒരു സംസ്ഥാനത്തും മുസ്ലിങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നുമാണ് സുപ്രീംകോടതിയില്‍ കര്‍ണാടക നിലപാട് സ്വീകരിച്ചിരിക്കുന്നത്. ബി ജെ പി സര്‍ക്കാരിന്റെ നടപടി തികച്ചും...

‘ജനത്തിന് മടുത്തു’, സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയെന്ന് സുപ്രീംകോടതി

ദില്ലി: രാജ്യത്ത് സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയ അവസ്ഥയിലെന്ന് സുപ്രീംകോടതി. സമസ്ത മേഖലകളിലും അഴിമതി തടയാൻ ആരെയെങ്കിലും ഉത്തരവാദികൾ ആക്കേണ്ട സമയം അതിക്രമിച്ചതായും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനൽ കേസുകളിൽ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുക ആയിരുന്നു സുപ്രീംകോടതി. രാജ്യത്തെ സാധാരണക്കാർ അഴിമതി കാരണം ബുദ്ധിമുട്ടുകയാണ്. ഏതെങ്കിലും സർക്കാർ ഓഫീസിൽ...

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം; അപ്പീല്‍ സുപ്രീം കോടതി പരിശോധിക്കും

ഡൽഹി: പതിനഞ്ചു വയസ്സായ മുസ്ലിം പെൺകുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷൻ നൽകിയ അപ്പീൽ സുപ്രീം കോടതി പരിഗണിക്കും. ഹർജിയിൽ പഞ്ചാബ് സർക്കാരിനും മറ്റു കക്ഷികൾക്കും നോട്ടീസ് അയയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചു. സീനിയർ അഡ്വക്കേറ്റ് രാജശേഖർ റാവുവിനെ അമിക്കസ് ക്യൂരിയായി നിയമിക്കാനും ചീഫ്...

എല്ലാ മതപരിവര്‍ത്തനങ്ങളും നിയമവിരുദ്ധമല്ല: സുപ്രീം കോടതി

ന്യൂഡൽഹി: എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് സുപ്രീംകോടതി. മതപരിവർത്തന സമയത്ത് ജില്ല മജിസ്‌ട്രേറ്റിന് മുമ്പാകെ അറിയിക്കണമെന്ന മധ്യപ്രദേശ് സർക്കാറിന്‍റെ ആവശ്യം റദ്ദാക്കിയ ഹൈകോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചാണ് സുപ്രിംകോടതി നിരീക്ഷണം. ഹൈകോടതി വിധിക്കെതിരെ മധ്യപ്രദേശ് സർക്കാർ നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. ഹൈക്കോടതിയുടെ ഉത്തരവ്...

നോട്ട് നിരോധനത്തിനെതിരായ ഹരജികളിൽ സുപ്രിംകോടതി ജനുവരി രണ്ടിന് വിധി പറയും

ന്യൂഡൽഹി: നോട്ട് നിരോധനം ചോദ്യം ചെയ്ത് സമർപ്പിച്ച 50 ഹരജികളിൽ സുപ്രിംകോടതി ജനുവരി രണ്ടിന് വിധി പറയും. 2016 നവംബർ എട്ടിനാണ് കേന്ദ്രസർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത്. ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസിൽ വിധി പറയുക. ജനുവരി മൂന്നിനാണ് ജസ്റ്റിസ് അബ്ദുൽ നസീർ വിരമിക്കുന്നത്. അതിന് മുമ്പ്...
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img