Sunday, February 23, 2025

Saudi Arabia

”മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാനാണോ നിങ്ങൾ വന്നത്”; വൈറലായി സൗദി കോച്ചിന്റെ ഡ്രസ്സിങ് റൂം സംഭാഷണം

ഖത്തർ ലോകപ്പില്‍‌ തങ്ങളുടെ ആദ്യ മത്സരത്തിൽ ടൂർണമെന്റിലെ ഹോട്ട് ഫേവറേറ്റുകളായ അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവിയുടെ ആഘാതത്തിൽ നിന്ന് ഇനിയും ആരാധകർ കരകയറിയിട്ടില്ല. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീന സൗദിയോട് പരാജയപ്പെട്ടത്. ഒന്നാം പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു രണ്ടാം പകുതിയിൽ സൗദിയുടെ ഐതിഹാസികമായ തിരിച്ചുവരവ്. സൗദിയുടെ ആ തിരിച്ചുവരവിന് പിന്നിൽ...

താടിയെല്ല് ഒടിഞ്ഞു, ആന്തരിക രക്തസ്രാവം; ഐതിഹാസിക വിജയത്തിലും സൗദിക്ക് വേദനയായി ഷെഹ്‌രാനി

ലോകകപ്പില്‍ അര്‍ജന്റീനക്ക് എതിരെ ചരിത്ര ജയം നേടിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും സൗദിക്ക് വേദനയായി യാസര്‍ അല്‍ ഷെഹ്‌രാനിയുടെ പരിക്ക്. സ്വന്തം ടീമിന്റെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചാണ് ഷെഹ്രാനിക്ക് പരിക്കേറ്റത്. ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവെയ്‌സിന്റെ കാല്‍മുട്ട് ഷെഹ്‌രാനിയുടെ മുഖത്തിടിക്കുകയായിരുന്നു. സൗദി ബോക്സിനുള്ളിലേക്ക് വന്ന അര്‍ജന്റീനയുടെ ലോംഗ് ബോള്‍ പ്രതിരോധിക്കുന്നതിന് ഇടയിലാണ് മുഹമ്മദ് അല്‍ ഒവൈസിയുമായി ഷെഹ്‌രാനി കൂട്ടിയിടിക്കുന്നത്....

ഖത്തറിന് ആവശ്യമായ എന്ത് സഹായവും നല്‍കണമെന്ന് സൗദിയിലെ മന്ത്രാലയങ്ങള്‍ക്ക് കിരീടാവകാശിയുടെ നിര്‍ദേശം

റിയാദ്: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ സംഘാടനത്തിന് ഖത്തറിന് കൂടുതല്‍ പിന്തുണയുമായി സൗദി അറേബ്യ. ഖത്തറിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ എന്ത് അധിക സഹായവും നല്‍കണമെന്ന് സൗദി അറേബ്യയിലെ മന്ത്രാലയങ്ങളോടും ഉദ്യോഗസ്ഥരോടും സര്‍ക്കാര്‍ ഏജന്‍സികളോടും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. സൗദി കായിക മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍...

സൗദിയിലേക്കുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചു

സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇന്ത്യയിലെ സൗദി കോൺസുലേറ്റുകൾ നേരത്തെ ഏർപ്പെടുത്തിയിരുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്താണ് തീരുമാനം പിൻവലിച്ചതെന്ന് ന്യൂഡൽഹിയിലെ സൗദി എംബസി ട്വീറ്റ് ചെയ്തു. ഇന്ത്യൻ പൗരന്മാർക്ക് സൗദിയിലേക്കുള്ള യാത്രയ്ക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന്...

ഉംറ വിസ നടപടികൾ എളുപ്പമാക്കി; ഡിജിറ്റലായി നടപടികൾ പൂർത്തീകരിക്കാം

റിയാദ്: ലോകത്തെങ്ങുമുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലെത്താൻ അതത് രാജ്യങ്ങളിലിരുന്ന് ഡിജിറ്റലായി നടപടിക്രമങ്ങൾ പൂർത്തീകരിക്കാം. ഇതിനായി ‘നുസുക്’ എന്ന പേരില്‍ ഹജ്-ഉംറ മന്ത്രാലയം പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഉംറ തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള വരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത ഏകീകൃത ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോം ആണിത്. സൗദിയിലേക്കുള്ള പ്രവേശന വിസ, ഉംറയും മദീന...

വിസിറ്റ് വിസക്കാർക്ക് താമസ വിസയിലേക്ക് മാറാനാവില്ല; പ്രചരിക്കുന്നത് അസത്യം

റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസയില്‍ കഴിയുന്നവര്‍ക്ക് താമസ വിസയിലേക്ക് മാറാന്‍ സാധ്യമല്ലെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളില്‍ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെ ഡയറക്ട്രേറ്റ് നിഷേധിച്ചു. ഇത്തരം ഒരു സംവിധാനം രാജ്യത്ത് നിലവില്‍ വന്നിട്ടില്ല.  ആഭ്യന്തര മന്ത്രാലയം വിസാ മാറ്റത്തിന് അനുമതി നല്‍കിയെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞ്...

കഴിഞ്ഞ മാസം മദീനയിലെത്തിയത് ഒരുലക്ഷത്തിലധികം ഉംറ തീര്‍ഥാടകര്‍

റിയാദ്: ജൂലായ് 30ന് ഇസ്ലാമിക പുതുവര്‍ഷം ആരംഭിച്ചത് മുതല്‍ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ലക്ഷത്തിലധികം ഉംറ തീര്‍ത്ഥാടകര്‍ എത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 29 വരെ 1,01,109 തീര്‍ഥാടകര്‍ പുണ്യനഗരിയിലെത്തിയിട്ടുണ്ട്. 5,452 പേര്‍ ഞായറാഴ്ച മാത്രം മദീന വിമാനത്താവളത്തില്‍ എത്തി. ജൂലായ് 30 മുതല്‍...

ത്വവാഫിനിടയിൽ ശ്രദ്ധിക്കേണ്ട പെരുമാറ്റ മര്യാദകൾ വിശദീകരിച്ച്​ സൗദി ഹജ്ജ്​ ഉംറ മന്ത്രാലയം

ജിദ്ദ: തീർഥാടകർ കഅ്​ബ പ്രദക്ഷിണം (ത്വവാഫ്​) ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പെരുമാറ്റ മര്യാദകൾ വിശദീകരിച്ച്​ സൗദി ഹജ്ജ്​ ഉംറ മന്ത്രാലയം. ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ എങ്ങനെ നല്ല രീതിയിൽ ത്വവാഫ്​ ചെയ്യാമെന്നതിനുള്ള നിർദേശങ്ങൾ മന്ത്രാലയം വിശദീകരിച്ചിരിക്കുന്നത്​. ഉംറയുടെ സ്തംഭങ്ങളിലൊന്നാണ് ത്വവാഫ്. അതിനാൽ തീർഥാടകൻ തനിക്കും മറ്റുള്ളവർക്കും പ്രയാസങ്ങൾ വരുത്താതെ ശരിയായ പെരുമാറ്റങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. തിരക്ക്​ കുറക്കാൻ...

സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് ശബ്‍ദമുയര്‍ത്തി സംസാരിച്ചാല്‍ പിഴ ലഭിക്കും

റിയാദ്: സൗദി അറേബ്യയില്‍ പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ശബ്‍ദമുയര്‍ത്തി സംസാരിച്ചാല്‍ 100 റിയാല്‍ പിഴ ലഭിക്കും. രാജ്യത്തെ പബ്ലിക് ഡെക്കോറം സൊസൈറ്റി (Saudi Public Decorum Society) വൈസ് പ്രസിഡന്റ് ഖാലിദ് അബ്‍ദുല്‍ കരീമാണ് ഇക്കാര്യം അറിയിച്ചത്. പൊതുമര്യാദ നിയമവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു. വിവിധ...

മക്കയിൽ എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും പ്രവേശനം അനുവദനീയം – ഹജ്ജ്, ഉംറ മന്ത്രാലയം

ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിൽ എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും പ്രവേശനം അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ട്വിറ്റർ ഔദ്യോഗിക അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച വിവരം നൽകിയത്. ഏത് പ്രായത്തിലുള്ള കുട്ടികൾക്കും രക്ഷിതാക്കളോടൊപ്പം പള്ളിയിൽ പ്രവേശിക്കാം. എന്നാൽ അഞ്ച് വയസിന് മുകളിൽ പ്രവായമുള്ള കുട്ടികൾക്ക് ഉംറ നിർവഹിക്കുന്നതിന് പെർമിറ്റ് നിർബന്ധമാണ്. സൗദിയിൽ വിനോദസഞ്ചാര ആവശ്യങ്ങൾക്കും സന്ദർശനങ്ങൾക്കുമായി...
- Advertisement -spot_img

Latest News

ട്രാഫിക് നിയമലംഘനം നടത്തിയാല്‍ പൊലീസുകാര്‍ പിഴയടക്കണം; അല്ലെങ്കില്‍ നടപടി- ഡി.ജി.പി

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച പൊലീസുകാര്‍ പിഴയടക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. നിയമലംഘനം നടത്തിയ പൊലീസുകാര്‍ പിഴയൊടുക്കാന്‍ തയ്യാറാവുന്നില്ലെന്ന കണ്ടെത്തിയതോടെ ഡി.ജി.പി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. എ.ഐ...
- Advertisement -spot_img