Saturday, April 19, 2025

Saudi Arabia

സ്വതന്ത്ര പലസ്തീൻ അംഗീകരിക്കണമെന്ന് സൗദി; ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി അറബ്-ഇസ്ലാമിക് ഉച്ചകോടി

റിയാദ്: ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദിയിൽ അറബ് - ഇസ്ലാമിക് അടിയന്തര അസാധാരണ ഉച്ചകോടി.  മാനുഷിക ദുരന്തം തടയുന്നതിൽ യു.എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. സിവിലിയന്മാർ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദി ഇസ്രയേൽ ആണെന്നും സൗദി ശക്തമായ നിലപാടെടുത്തു. കടന്നുകയറ്റവും ഉപരോധവും, ജനവാസ മേഖലകളുണ്ടാക്കുന്നതും അവസാനിപ്പിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. കിഴക്കൻ ജറുസലേം...

സൗദി അറേബ്യയിൽ ഫ്ലാറ്റിന് തീപിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്. അൽസ്വഫ ഡിസ്ട്രിക്ടിലെ ബഹുനില കെട്ടിടത്തിനുള്ളിലെ ഒരു ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു പിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ; ജിദ്ദ വിമാനത്താവളത്തില്‍ പ്രത്യേക ലോഞ്ച് ആരംഭിച്ചു

ജിദ്ദ: ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്കായി സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ പ്രത്യേക ലോഞ്ച് ആരംഭിച്ചു. രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ലോഞ്ച് സജ്ജമാക്കിയിരിക്കുന്നത്. ജിദ്ദ എയര്‍പോര്‍ട്ട് അതോറിറ്റിയും പാസ്പോര്‍ട്ട് വിഭാഗവും സഹകരിച്ചാണ് പുതിയ ലോഞ്ച് സജ്ജമാക്കിയിരിക്കുന്നത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് സൗദി ഭരണകൂടം നടത്തി...

സൗദിയിൽ ശക്തമായ മഴ; തെരുവുകളിൽ വെള്ളം നിറഞ്ഞു, ഗതാഗതക്കുരുക്ക്

ജിദ്ദ:വെള്ളിയാഴ്ച വൈകീട്ട് മക്കയിലും ജിദ്ദയിലും മഴ പെയ്തു. മേഖലയിൽ മഴയുണ്ടാകുമെന്ന് സിവിൽ ഡിഫൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മക്കയിൽ മഴയുണ്ടായത്. മസ്ജിദുൽ ഹറം,മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും കൂടാതെ മറ്റ് ഡിസ്ട്രിക്ടുകളിലും മർകസുകളിലും ശക്തമായ മഴ ലഭിച്ചു. തെരുവുകളിൽ, പ്രത്യേകിച്ച് അസീസിയ പ്രദേശത്ത് വെള്ളം നിറഞ്ഞു. ഇത് വാഹന ഗതാഗതക്കുരുക്ക്...

രാജ്യത്തിന് പുറത്തുപോകേണ്ട; സന്ദർശന വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം

റിയാദ്: സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുവദിച്ച് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വിസകളാണ് പുതുക്കാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് പുതുക്കേണ്ടത്. 180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കാം. വിസ നീട്ടുന്നതിന് പാസ്‌പോര്‍ട്ടൊന്നിന് 100 റിയാല്‍ ആണ് ജവാസത്ത് ഫീ...

സഊദിയിൽ കലിപ്പ് കാണിച്ച ഇന്ത്യക്കാരന് ഒരു മാസം തടവും,നാടുകടത്തലും

ദമാം: ബാഗില്‍ എന്താണെന്ന ചോദ്യത്തിന് ബോംബൊന്നുമല്ലെന്ന് തര്‍ക്കുത്തരം പറഞ്ഞ പ്രവാസി ഇന്ത്യക്കാരനെ ഒരു മാസത്തെ തടവിനുശേഷം നാടുകടത്താന്‍ കോടതി ഉത്തരവ്. വര്‍ഷങ്ങളായി ദമാമിലെ സ്വകാര്യ കമ്പനിയില്‍ ഉയര്‍ന്ന നിലയില്‍ ജോലി ചെയ്തുവരികയായിരുന്ന തമിഴ്‌നാട് സ്വദേശിയെകേസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ദമാമിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിരുന്നു. നിയമസഹായം ലഭ്യമാക്കാന്‍ എംബസിയുടെ സഹായത്തോടെ...

പ്രവാസികൾക്ക് തിരിച്ചടി; ഒരു വിഭാഗത്തില്‍ കൂടി സ്വദേശിവത്കരണം, നിരവധി വിദേശി ജീവനക്കാരെ ബാധിക്കും

റിയാദ്: സൗദി സ്വകാര്യമേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രാലയത്തിെൻറ പങ്കാളിത്തത്തോടെ ഈ വിഭാഗത്തിലെ എല്ലാത്തരം ജോലികളിലും നിർദ്ദിഷ്ട തോതിൽ യോഗ്യരായ സ്വദേശികളെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 2024 മാർച്ച് 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. രാജ്യത്തെ...

എട്ട് രാജ്യക്കാര്‍ക്ക് കൂടി ഇ-വിസ; ഈ ഗള്‍ഫ് നാട്ടിലേക്ക് ഇനി യാത്ര എളുപ്പം, പ്രഖ്യാപനവുമായി അധികൃതര്‍

റിയാദ്: എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി സന്ദര്‍ശക ഇ-വിസ പദ്ധതി വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ ഇലക്ട്രോണിക് ആയോ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രവേശന മാര്‍ഗങ്ങളിലൊന്നില്‍ എത്തുമ്പോഴോ അപേക്ഷിക്കാം. അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്‌, ദക്ഷിണാഫ്രിക്ക, താജികിസ്ഥാന്‍, ഉസ്ബസ്‌കിസ്ഥാന്‍ എന്നീ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു....

പ്രവാസികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം കൊടുക്കുന്നത് ഈ ഗൾഫ് രാജ്യം

റിയാദ്: ഗൾഫ് മേഖലയിൽ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങൾ കൊണ്ടുവരുന്ന രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് സൗദി അറേബ്യ. ഇപ്പോഴിതാ ലോകത്ത് തന്നെ പ്രവാസികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന രാജ്യമായി സൗദി മാറിയിരിക്കുകയാണ്. കൺസൾട്ടൻസി ഇ.സി.എ ഇന്റർനാഷണലിന്റെ പുതിയ പഠന റിപ്പോർട്ടിലാണ് സൗദിയുടെ ഈ നേട്ടത്തെക്കുറിച്ച് പറയുന്നത്. Read More:അരിയുടെ കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സൗദി അറേബ്യയിലെ മിഡിൽ...

സൗദി അറേബ്യയെ നടുക്കിയ കൊലപാതകത്തില്‍ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയെ നടുക്കിയ കൊലപാതകത്തില്‍ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി. സൗദി യുവാവായ ബന്ദര്‍ അല്‍ ഖര്‍ഹദിയെ കാറിനുള്ളിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബന്ദര്‍ അല്‍ ഖര്‍ഹദിയെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ബറകാത്ത് ബിന്‍ ജിബ്‍രീല്‍ ബിന്‍ ബറകാത്ത് അല്‍ കനാനി എന്നയാളാണ് തീകൊളുത്തി കൊലപ്പെടുത്തിയത്. വിചാരണ...
- Advertisement -spot_img

Latest News

മൊബൈല്‍ വഴി വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുത്; സംസ്ഥാനത്ത് നടക്കുന്നത് ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍...
- Advertisement -spot_img