Friday, April 11, 2025

Saudi Arabia

സഊദിയിലേക്കുള്ള വിസ സേവനങ്ങൾ ഇനി 110 രാജ്യങ്ങളിൽ കൂടി

റിയാദ്: സഊദി അറേബ്യയിലേക്കുള്ള വിവിധ തരം വിസകളുടെ നടപടികൾക്കായി 110 രാജ്യങ്ങളിൽ 200 സേവന കേന്ദ്രങ്ങൾ ഈ വർഷാവസാനത്തോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 45-ൽ അതികം രാജ്യങ്ങളിൽ 190-ൽ അതികം കേന്ദ്രങ്ങളുണ്ട്. ഇത് കൂടാതെയാണ് 110 രാജ്യങ്ങളിലായി 200-ൽ അതികം വിസ സേവന കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നതെന്ന് സഊദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിൻറെ പൂർണ...

കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകാൻ തയ്യാറായില്ല; പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി സൗദി അധികൃതർ

റിയാദ്: സൗദിയിൽ സ്വദേശി പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി. ശ്രീലങ്കൻ സ്വദേശിയുടെ വധശിക്ഷയാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്ന് നടപ്പിലാക്കിയത്. പ്രതിക്കെതിര കുറ്റം തെളിഞ്ഞതിനാൽ വിചാരണ കോടതിയും തുടർന്ന് അപ്പീൽ കോടതികളും വധശിക്ഷ വിധിക്കുകയായിരുന്നു. മറ്റൊരു കേസിൽ തീവ്രവാദ പ്രവർത്തനത്തിലേർപ്പെട്ട സ്വദേശിയെയും കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധേയമാക്കിയതായി സൗദി ആഭ്യന്തര...

മദീനയിലെത്തുന്ന തീർത്ഥാടകരെ സേവിച്ച് നാല് പതിറ്റാണ്ട്; 96-ാം വയസിൽ അബൂ അൽ സബാ വിടവാങ്ങി

റിയാദ്: മദീനയിലെത്തുന്ന തീർഥാടകർക്ക് നാലു പതിറ്റാണ്ടു കാലം ചായയും കഹ്‌വയും ഈത്തപ്പഴവുമെല്ലാം സൗജന്യമായി വിതരണം ചെയ്ത് ഏറെ ശ്രദ്ധേനായ ജീവകാരുണ്യ പ്രവർത്തകൻ നിര്യാതനായി. അബൂ അൽ സബാ എന്ന പേരിൽ അറിയപ്പെടുന്ന ശൈഖ് ഇസ്മാഈൽ അൽ സൈം (96) ആണ് ചൊവ്വാഴ്ച വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചത്.  പ്രായത്തിന്റെ അവശത ഒട്ടും വകവെക്കാതെ കഴിഞ്ഞ റമദാനിൽ...

പ്രവാസികൾക്ക് തിരിച്ചടി; ഒരു സെയിൽസ് മേഖല കൂടി സ്വദേശികൾക്കായി പരിമിതപ്പെടുത്തി

റിയാദ്: സൗദി അറേബ്യയിൽ ഇൻഷുറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം. സ്വദേശിവത്കരണ നിയമം ഏപ്രിൽ 15 മുതൽ നടപ്പായി. ഇൻഷുറൻസ് അതോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള മന്ത്രാലയത്തിൻന്റെ നീക്കം സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇൻഷുറൻസ് മേഖലയുടെ സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. സ്വദേശിവത്കരണ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ ഇതോടെ...

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; ജാഗ്രത നിർദ്ദേശവുമായി അധികൃതർ

റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളിൽ കനത്ത മഴ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മഴയെത്തിയത്. കിഴക്കൻ പ്രവിശ്യയിലും റിയാദ്, തബൂക്ക്, ഹാഇൽ ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ഇന്നലെയും ഇന്നുമായി പെയ്തത്. കനത്ത മഴയുടെ പശ്ചാതലത്തിൽ ജനങ്ങളോട് ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടിമിന്നലോട്...

ഉംറ വിസക്കാർ ജൂൺ ആറിനകം രാജ്യം വിടണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: സൗദിയിലുള്ള ഉംറ വിസക്കാർ ഹജ്ജിന് മുമ്പായി രാജ്യം വിടാനുള്ള അവസാന തീയതി ദുൽഖഅദ് 29 (ജൂൺ ആറ്) ആണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. ഉംറ വിസക്കാർ സൗദി വിടേണ്ട അവസാന ദിവസം ദുൽഖഅദ് 15 (മെയ് 23) ആണെന്ന് മന്ത്രാലയം ഞായറാഴ്ച ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരാളുടെ അന്വേഷണത്തിന് മറുപടി നൽകിയിരുന്നു. ഇത്...

സഊദി അറേബ്യയിലേക്കുള്ള ഫാമിലി സന്ദര്‍ശക വിസ അപേക്ഷകള്‍ തള്ളുന്നു; കാരണം ഇതാണ്

റിയാദ്: സഊദി അറേബ്യയിലേക്കുള്ള ഫാമിലി സന്ദര്‍ശക വിസ അപേക്ഷകള്‍ വ്യാപകമായി തള്ളുന്നതിന്റെ കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിസയോടൊപ്പം ചേര്‍ക്കേണ്ട അത്യാവശ്യ വിവരങ്ങളെല്ലാം അറബി ഭാഷയില്‍ നല്‍കാത്തതാണ് വിസ അപേക്ഷ നിരസിക്കുന്നതിന് ഇടയാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇക്കാര്യം അറിയാതെ അപേക്ഷ നിരസിക്കപ്പെട്ടവര്‍ വീണ്ടും ഇംഗ്ലീഷില്‍ തന്നെ അപേക്ഷ പൂരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തേ എളുപ്പത്തില്‍ ലഭിച്ചിരുന്ന വിസിറ്റിങ്...

സഊദി ചെറിയ പെരുന്നാൾ,വാരാന്ത്യ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റിയാദ്: സഊദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാളിന് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഏപ്രിൽ എട്ട് മുതൽ 11വരെയാണ് ചെറുപെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാൽ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക. ഏപ്രിൽ 14ന് തിരികെ ജോലിയിൽ പ്രവേശിക്കണം. തൊഴിൽ നിയമത്തിൻ്റെ എക്‌സിക്യൂട്ടീവ്...

മസ്ജിദുൽ ഹറമിൽ ഇഅ്തിക്കാഫിനുള്ള രജിസട്രേഷൻ ആരംഭിച്ചു

മക്ക: മക്കയിലെ മസ്ജിദുൽ ഹറമിൽ ഇഅ്തിക്കാഫിനുള്ള രജിസട്രേഷൻ ആരംഭിച്ചു.റമദാൻ ഇരുപത് മുതൽ ഇഅ്ത്തികാഫ് ആരംഭിക്കും വിധമാണ് ക്രമീകരണങ്ങൾ. പതിനെട്ട് വയസ്സ് പൂർത്തിയായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഓണ്ലൈനായി രജിസ്റ്റ്ർ ചെയ്യാം. വിശുദ്ധ റമദാനിലെ ഏറ്റവും പവിത്രമായതും പുണ്യമേറിയതുമാണ് അവസാനത്തെ പത്ത് ദിനരാത്രങ്ങൾ. ഈ ദിവസങ്ങൾ മക്കയിലെ മസ്ജിദുൽ ഹറമിൽ ഇഅ്തിക്കാഫിരിക്കാൻ വിശ്വാസികൾക്ക് അവസരമൊരുക്കുകയാണ് ഇരുഹറം കാര്യാലയം. 18 വയസ്സ്...

മക്കയിലും മദീനയിലും തിരക്ക് വർധിച്ചു; ഹറമുകളിൽ മാസ്ക് ധരിക്കാൻ നിർദ്ദേശം

റിയാദ്: വിശുദ്ധ റമദാനിൽ മക്കയിലും മദീനയിലുമെത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഹറമുകളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളും ഹറമുകളിൽ നടപ്പിലാക്കി തുടങ്ങി. വിശുദ്ധ റമദാൻ മാസം ആരംഭിച്ചതോടെ വിശ്വാസികളുടെ വൻ ഒഴുക്കാണ് ഇരു ഹറമുകളിലേക്കും. റമദാൻ ആദ്യ ദിനം തൊട്ട് തന്നെ രാജ്യത്തിനകത്ത് നിന്നുള്ള വിശ്വാസികളുടെ...
- Advertisement -spot_img

Latest News

70,000 ത്തിലേക്ക് അടുത്ത് സ്വർണവില; എല്ലാ റെക്കോർഡുകളും മറികടന്ന് റോക്കറ്റ് കുതിപ്പ്

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് 1480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ...
- Advertisement -spot_img