റിയാദ്: 2034 ഫിഫ ലോകകപ്പിനായി സ്റ്റേഡിയം ഒരുക്കാന്‍ തീരുമാനിച്ച് സൗദി അറേബ്യ. 2034ലെ ടൂര്‍ണമെന്റിനെ രാജ്യത്തേക്ക് ക്ഷണിച്ചുകൊണ്ടാണ് സൗദിയുടെ തീരുമാനം. സൗദിയിലെ ക്ളിഫ് എഡ്ജിന്റെ സമീപത്തായാണ് സ്റ്റേഡിയം നിര്‍മിക്കുക. 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ബിഡ് ചെയ്യുന്ന ആദ്യ രാജ്യം കൂടിയാണ് സൗദി അറേബ്യ. 170 കിലോമീറ്റര്‍ നേര്‍രേഖയിലുള്ള നഗരത്തിനുള്ളില്‍ ഭൂനിരപ്പില്‍ നിന്ന്...
ദമ്മാം: സൗദി അറേബ്യയിലെ അല്‍കോബാറില്‍ ഡിഎച്ച്എല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബഹുനില കെട്ടിടത്തിന്റെ മുന്‍വശത്താണ് തീ പടര്‍ന്നുപിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
കെട്ടിടത്തിലെ തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തീപടര്‍ന്നു പിടിച്ചതോടെ ജീവനക്കാര്‍ ദൂരേക്ക് ഓടി മാറി....
റിയാദ്: വധശിക്ഷ റദ്ദാക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദു റഹീമിൻ്റെ ജയിൽ മോചനം ഏതു സമയത്തും പ്രതീക്ഷിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകൻ ഒസാമ അൽ അമ്പർ. കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ മോചന ഉത്തരവ് എന്നായിരിക്കുമെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. സാധാരണ കേസുകളിൽ നിന്ന് വേറിട്ട് റഹീമിന്റെ കേസുമായി വൈകാരിക അടുപ്പമായെന്ന് ഒസാമ അൽ അമ്പർ പറഞ്ഞു. ഗൾഫ്...
റിയാദ്: പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യുന്നത് പാപമാണെന്നും അനുമതിയില്ലാതെ ഹജ്ജിന് പോകുന്നത് അനുവദനീയമല്ലെന്നും സൗദി ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിത കൗൺസിൽ അധ്യക്ഷനുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ്. ഹജ്ജ് സുരക്ഷ നിർദേശങ്ങൾ പാലിക്കാൻ എല്ലാ തീർഥാടകരോടും ആഹ്വാനം ചെയ്തു. ഹജ്ജ് പെർമിറ്റ് നേടുക, ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുക എന്നിവ...
റിയാദ്: സൗദിയിൽ സന്ദർശന വിസയിലുള്ളവർക്ക് വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിനും അവിടെ താമസിക്കുന്നതിനും വിലക്ക്. എല്ലാത്തരം സന്ദർശന വിസകൾക്കും തീരുമാനം ബാധകമാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സന്ദർശന വിസകൾ കൈവശമുള്ളവരെ മക്കയിൽ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവദിക്കില്ല. മെയ് 23 (വ്യാഴം) മുതൽ ജൂൺ 21 (വെള്ളി) വരെ ഒരു മാസത്തേക്കാണ് വിലക്ക്....
റിയാദ്: റഹീം മോചന കേസുമായി ബന്ധപ്പെട്ട് വാദി ഭാഗം വക്കീലിന് നൽകാനുള്ള ഏഴര ലക്ഷം സൗദി റിയാൽ (ഏകദേശം 1.65 കോടി രൂപ) സൗദിയിൽ എത്തിയതായി റഹീം സഹായ സമിതി അറിയിച്ചു. നാട്ടിൽ റഹീമിനായി സമാഹരിച്ച തുകയിൽ നിന്ന് സഹായ സമിതി ട്രസ്റ്റാണ് തുക സൗദിയിലേക്ക് അയച്ചത്. അടുത്ത ദിവസം തന്നെ കരാറുകൾ തയ്യാറാക്കി...
റിയാദ്: കൂടുതല്‍ രാജ്യക്കാര്‍ക്ക് ഇലക്ട്രോണിക് വവിസിറ്റ് വിസ അനുവദിച്ച് സൗദി അറേബ്യ. മൂന്ന് രാജ്യങ്ങളെ കൂടിയാണ് സൗദിയുടെ ഇ-വിസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
ബാര്‍ബഡോസ്, ബഹാമസ്, ഗ്രെനഡ എന്നീ കരീബിയന്‍ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും ടൂറിസം മന്ത്രാലയത്തിന്റെയും സഹകരണത്തോടെ, സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇനി ഇ- വിസിറ്റ്...
മക്ക:ഹജ്ജ് തീർത്ഥാടനം നടത്തുന്നതിന് പ്രത്യേക ഔദ്യോഗിക പെർമിറ്റ് നിർബന്ധമാണെന്ന് സഊദി കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്സ് അറിയിച്ചു. 2024 ഏപ്രിൽ 27-നാണ് കൗൺസിൽ ഇക്കാര്യം അറിയിച്ചത്.
തീർത്ഥാടകരുടെ സൗകര്യം, സുരക്ഷ എന്നിവ മുൻനിർത്തി ഏർപ്പെടുത്തുന്ന ഇത്തരം ഹജ്ജ് പെർമിറ്റുകൾ ശരിയ നിയമപ്രകാരം നിർബന്ധമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. പെർമിറ്റ് ഇല്ലാതെ ഹജ്ജ് അനുഷ്ഠിക്കുന്നത് അനുവദനീയമല്ലെന്നും, പാപമാണെന്നും കൗൺസിൽ...
ജിദ്ദ: സൗദി അറേബ്യയിലെ മുതിർന്ന പണ്ഡിത സഭ അംഗങ്ങളാണ് ശരീഅത്ത് നിയമപ്രകാരം ഹജ്ജ് പെർമിറ്റ് നിർബന്ധമാണെന്ന് അറിയിച്ചത്. ഹജ്ജ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത ഉറപ്പാക്കാനുമുള്ള നടപടി ലക്ഷ്യമിട്ടാണ് ഹജ്ജ് നിർവ്വഹിക്കുന്നതിന് മുൻകൂട്ടി അനുമതി നേടണമെന്ന് നിഷ്‌കർഷിച്ചിട്ടുള്ളത്. ഇതുപ്രകാരം അനുമതിയില്ലാതെ ഹജ്ജിനു പോകുന്നത് അനുവദനീയമല്ലെന്നും അങ്ങിനെ ചെയ്യുന്നവർ പാപം ചെയ്യുകയാണെന്നും പണ്ഡിത സമിതി...
റിയാദ്: സഊദി അറേബ്യയിലേക്കുള്ള വിവിധ തരം വിസകളുടെ നടപടികൾക്കായി 110 രാജ്യങ്ങളിൽ 200 സേവന കേന്ദ്രങ്ങൾ ഈ വർഷാവസാനത്തോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 45-ൽ അതികം രാജ്യങ്ങളിൽ 190-ൽ അതികം കേന്ദ്രങ്ങളുണ്ട്.
ഇത് കൂടാതെയാണ് 110 രാജ്യങ്ങളിലായി 200-ൽ അതികം വിസ സേവന കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നതെന്ന് സഊദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിൻറെ പൂർണ...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...