Tuesday, November 26, 2024

Rahul Gandhi

‘രാഹുൽ ഗാന്ധിക്കെതിരായ നടപടി ദൗർഭാഗ്യകരം’: കോൺഗ്രസിനൊപ്പമെന്ന് ലീഗ്

ജനാധിപത്യ പോരാട്ടത്തിൽ കോൺഗ്രസിനൊപ്പമുണ്ടാകുമെന്ന് മുസ്‍ലിം ലീഗ് .രാഹുൽ ഗാന്ധിക്കെതിരായ നടപടി ദൗർഭാഗ്യകരമാണെന്നും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു . കോടതി വിധിയും തുടർന്നുണ്ടായ നടപടിയും അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ജനാധിപത്യം അപകടത്തിലെന്ന് എല്ലാവർക്കും മനസ്സിലായെന്നും വിഷയത്തിൽ എൽഡിഎഫ്-യുഡിഎഫ് ഒറ്റക്കെട്ടായി നിൽക്കണമെന്നും...

‘ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുത്’: അനിൽ ആന്റണി

ദില്ലി : എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പ്രവര്‍ത്തിക്കണമെന്നും അനിൽ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ 2024 ന് അപ്പുറത്തേക്ക് കോൺഗ്രസ് നിലനിൽക്കില്ലെന്നും അനിൽ ആന്റണി പ്രതികരിച്ചു. രണ്ടായിരത്തി...

‘ആ പ്രസംഗത്തിന്‍റെ ലക്ഷ്യം പകലുപോലെ വ്യക്തം’; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി സ്വരാജ്

തിരുവനന്തപുരം: വിവാദ പ്രസം​ഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അയോ​ഗ്യനാക്കപ്പെട്ട കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. വിയോജിപ്പുകൾക്കും...

‘മോദി സ‍ര്‍ക്കാരിന്റെ അജണ്ട: അയോഗ്യനാക്കിയത് 4 ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ ജനം ജയിപ്പിച്ച നേതാവിനെ’: കോൺഗ്രസ്

ദില്ലി : രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമ‍ശിച്ച് കെസി വേണുഗോപാൽ. നാല് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ ജനങ്ങൾ വിജയിപ്പിച്ച ഒരു ജനപ്രതിനിധിയെയാണ് കേവലമൊരു കാരണം പറഞ്ഞ് അയോഗ്യനാക്കിയതെന്നും നിയമപോരാട്ടം തുടരുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. രാഹുലിനെ അയോഗ്യനാക്കാനുള്ള നീക്കമായിരുന്നു ബിജെപി തുടക്കം മുതൽ നടത്തിയിരുന്നത്. അദാനിക്കെതിരെ പ്രസംഗിച്ചത് മുതലാരംഭിച്ചതാണ്...

അയോഗ്യത ഭീഷണി നേരിട്ട് രാഹുൽ ഗാന്ധി; ഹൈക്കോടതി തീരുമാനം നിർണ്ണായകമാകും

ദില്ലി: മാനനഷ്ടക്കേസിൽ രണ്ട് വര്‍ഷം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വവും അനിശ്ചിതത്വത്തിലായി. മേൽക്കോടതികൾ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് രാഹുല്‍ ഗാന്ധിക്ക് നിർണ്ണായകമാകും. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ...

‘എല്ലാ കള്ളൻമാരുടേയും പേരിൽ എന്തുകൊണ്ട് മോദി’; രാഹുൽ ​ഗാന്ധിക്ക് ശിക്ഷ ലഭിച്ച വിവാദ പ്രസംഗം ഇങ്ങനെ…

ദില്ലി: മോദി സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. മാനനഷ്ട കേസില്‍ രണ്ട് വര്‍ഷം ജയില്‍വാസമാണ് സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച ശിക്ഷ. 2019 ഏപ്രില്‍ 13ന് കർണാടക​യിലെ കോലാറിൽ വച്ച് നടന്ന തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കവെ അന്ന് കോണ്‍ഗ്രസ് ദേശീയ...

രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ ബിജെപി ഭരിക്കുന്ന കർണാടകയിലേത്: രാഹുൽ ഗാന്ധി

ബംഗ്ലൂരു : രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ കർണാടകയിലേതെന്ന് രാഹുൽ ഗാന്ധി. തൊഴിൽ രഹിതരായ 10 ലക്ഷം യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ കർണാടകയിൽ കോൺഗ്രസ് ഉറപ്പ് നൽകുന്നുവെന്നും രാഹുൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ പാർട്ടിയിലെ നേതാക്കൾ ഒന്നിച്ച് നിന്ന് നേരിടും. കോൺഗ്രസിന് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയും രാഹുൽ പങ്കുവെച്ചു. ബെലഗാവിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ...

മോദിയെ ഭയമില്ല, പാര്‍ലമെന്റില്‍ പറഞ്ഞത് സത്യങ്ങള്‍ മാത്രമെന്ന് രാഹുല്‍ ഗാന്ധി

വയനാട്: അദാനി- മോദി ബന്ധത്തെ കുറിച്ച് പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യങ്ങള്‍ മാത്രമാണെന്ന് രാഹുല്‍ ഗാന്ധി. അദാനിക്കു വേണ്ടി ചട്ടങ്ങള്‍ മറികടക്കുന്നുവെന്നും മോദിയുടെ വിദേശയാത്രകളിലെല്ലാം അദാനി അനുഗമിക്കുന്നുവെന്നും അദ്ദേഹം വയനാട്ടിലെ പൊതുസമ്മേളനത്തില്‍ പറഞ്ഞു. Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ് വന്യജീവി ആക്രമണത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും ബഫര്‍സോണ്‍ ആശങ്കള്‍ പരിഹരിക്കണമെന്നും രാഹുല്‍...

2014 മുതൽ അദാനിയുടെ സമ്പത്തിൽ വലിയ വർധന, അദാനി പ്രധാനമന്ത്രിയുടെ വിധേയന്‍: രാഹുൽ ഗാന്ധി

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ അദാനി വിഷയം ഉന്നയിച്ച് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് രാഹുൽ ഗാന്ധി. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ അദാനിയും മോദിയും തമ്മിലെ ബന്ധത്തിൽ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചു. ഭാരത് ജോഡോ യാത്ര വിജയകരമെന്ന്...

‘യഥാർഥ പ്രശ്‌നത്തിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിന് ഹിന്ദു-മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നു’; ബി.ജെ.പിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബി.ജെ.പി സർക്കാറിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മതപരമായ വ്യത്യാസങ്ങൾ ആയുധമാക്കി വിദ്വേഷം പടർത്തുകയാണ്. യഥാർഥ പ്രശ്‌നത്തിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിന് 24 മണിക്കൂറും ഹിന്ദു-മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രക്കിടെ ചെങ്കോട്ടയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയിൽ ഉലകനായകൻ കമൽ ഹാസൻ രാഹുലിനൊപ്പം കൈകോർത്തു....
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img