Wednesday, April 2, 2025

Qatar

ഖത്തറില്‍ ചൂടേറും; കാലാവസ്ഥ അറിയിപ്പ് പുറത്തുവിട്ട് അധികൃതര്‍

ദോഹ: ഖത്തറില്‍ ഇന്നും നാളെയും ചൂട് ഉയരും. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബർ 6നും 7നും, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഖത്തറിലെ കാലാവസ്ഥ ചൂടുള്ളതായിരിക്കും. വെള്ളിയാഴ്ച ദോഹയിൽ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നാണു പ്രവചനം, കുറഞ്ഞ താപനില 31 ഡിഗ്രി സെല്‍ഷ്യസ്. ശനിയാഴ്ച 32 ഡിഗ്രി സെല്‍ഷ്യസ് മുതൽ 37 ഡിഗ്രി...

അപകട ദൃശ്യങ്ങൾ പകർത്തിയാൽ പണികിട്ടും: മുന്നറിയിപ്പുമായി ഖത്തർ ജനറൽ ട്രാഫിക് വിഭാഗം

ദോഹ: അപകടങ്ങൾ ഫോണിൽ പകർത്താൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ ജനറൽ ട്രാഫിക് വിഭാഗം. രണ്ട് വർഷം തടവോ 10,000 ഖത്തർ റിയാൽ പിഴയോ ആണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയ കാലത്ത് അപകട ഫോട്ടോകൾ പകർത്തി വൈറലാകാൻ ശ്രമിക്കുന്നവരുണ്ടാകും. അല്ലെങ്കിൽ മറ്റുള്ളവരെ ബോധവത്കരിക്കാൻ ഫോട്ടോകൾ പകർത്തുന്നവരുണ്ടാകും. രണ്ടായാലും നിങ്ങളെ കാത്തിരിക്കുന്നത് കനത്ത ശിക്ഷയാണെന്ന് ഓർമപ്പെടുത്തുകയാണ്...

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി ഖത്തർ

ദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി ഖത്തർ. ഏറ്റവും പുതിയ നംബിയോ ക്രൈം ഇൻഡെക്സ് കൺട്രി ലിസ്റ്റിലാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ രണ്ടാം സ്ഥാനത്തെത്തിയത്. ഖത്തറിന് മുന്നിൽ യു.എ.ഇ ആണ് ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ അഞ്ച് വർഷവും ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ഖത്തർ. കുറ്റകൃത്യങ്ങളുടെ നിരക്ക്, ജീവിത നിലവാരം,...

ഖത്തറിൽ വ്യാപകമായി ഇടിയോട് കൂടിയ മഴ ലഭിച്ചു

ദോഹ: അയൽ രാജ്യങ്ങളിൽ തിമിർത്തുപെയ്യുന്ന മഴയുടെ പ്രഭാവം ഖത്തറിലും പ്രകടമായി. ഇന്നലെ രാത്രിയോടെയാണ് ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ ഇടിയോട് കൂടി മഴ ലഭിച്ചത്. രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ് കൂടുതൽ മഴ ലഭിച്ചത്. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും വീശി. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. സീലൈൻ ബീച്ചിൽ കുളിക്കാനിറങ്ങിയ ഡോക്ടർ മുങ്ങി...

ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറില്‍ അവധി പ്രഖ്യാപിച്ചു. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്്ക്ക് ഏപ്രില്‍ ഏഴ് ഞായറാഴ്ച മുതല്‍ ഏപ്രില്‍ 15 തിങ്കളാഴ്ച വരെ അവധി ആയിരിക്കും. ഏപ്രില്‍ 16 ചൊവ്വാഴ്ചയാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക. അതേസമയം യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ  ചെറിയ...

റമദാനില്‍ ഖത്തറില്‍ ജോലിസമയം ആറ് മണിക്കൂര്‍; ഉത്തരവുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം

ദോഹ: റമദാന്‍ മാസത്തില്‍ ഖത്തറില്‍ ജോലിസമയം ആറ് മണിക്കൂറായിരിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആഴ്ചയില്‍ ജോലിസമയം 36 മണിക്കൂറില്‍ കൂടരുതെന്നും മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ റമദാനില്‍ ജോലിസമയം അഞ്ച് മണിക്കൂറായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രാജ്യത്ത് എല്ലാ മേഖലയിലും നോമ്പുകാലത്ത് പരമാവധി ആറ് മണിക്കൂറില്‍ കൂടരുതെന്നാണ് ഇപ്പോള്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയം...

യാത്രക്കാരുടെ ശ്രദ്ധക്ക്; താമസ, സന്ദര്‍ശക വിസാ നടപടികള്‍ ലളിതമാക്കി ഖത്തര്‍

ദോഹ: താമസ, സന്ദര്‍ശക വിസകളില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പുതിയ മാനദണ്ഡങ്ങളും വ്യവസ്ഥകളും പ്രാബല്യത്തിലായി. നടപടികള്‍ എളുപ്പമാക്കി കൊണ്ടുള്ള നിബന്ധനകളാണ് പ്രസിദ്ധീകരിച്ചത്.  ഫാമിലി, റെസിഡന്‍സി, സന്ദര്‍ശക വിസക്കായി മെട്രാഷ് രണ്ട് ആപ്ലിക്കേഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷകന്റെ ആണ്‍മക്കള്‍ക്ക് 25 വയസ്സില്‍ കൂടാന്‍ പാടില്ല. പെണ്‍മക്കള്‍ അവിവാഹിതരായിരിക്കണം....

ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വരുമാനം ഫലസ്തീനിന് നൽകുമെന്ന് ഖത്തർ

ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വരുമാനം ഫലസ്തീനിന് നൽകുമെന്ന് ഖത്തർ. ജനുവരി-ഫെബ്രുവരി മാസങ്ങളിലായാണ് ഖത്തറിൽ ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിന്റെ രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പനയ്ക്ക് ഇന്ന് തുടക്കമായി. കളിക്കളത്തിന് പുറത്തേക്ക് ഫുട്‌ബോളിന്റെ ശക്തി പ്രയോജനപ്പെടുത്തുകയാണ് ഖത്തർ. ഫുട്‌ബോൾ വികസനത്തിനും സാമൂഹ്യ ഐക്യത്തിനുമെന്ന ലോകകപ്പ് കാലത്തെ ആപ്തവാക്യം ഏഷ്യൻ കപ്പിലും ആതിഥേയർ പ്രാവർത്തികമാക്കുകയാണ്. ടൂർണമെന്റിൽ നിന്നും കിട്ടുന്ന...

ഖത്തറിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്: ബാഗേജ് പരിധി ലംഘിക്കരുതെന്ന് കസ്റ്റംസ്

ദോ​ഹ: രാജ്യത്തേക്ക് എത്തുന്നവർ കൈവശം വെക്കുന്ന ബാഗേജിന്റെ പരിധി എല്ലാ യാത്രക്കാരും പാലിക്കണമെന്ന് ഖത്തർ കസ്റ്റംസ്. ബാഗേജിലെ ആകെ വസ്തുക്കളുടെ മൂല്യം 3000 ഖത്തർ റിയാലിൽ കൂടരുതെന്ന് ഖത്തർ കസ്റ്റംസ് പുറത്തിറക്കിയ നോട്ടിസിൽ വ്യക്തമാക്കി. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാർക്കും ഈ നിയമം ബാധകമാണ്. വ്യക്തിഗത വസ്തുക്കളായാലും സമ്മാനങ്ങളായാലും വസ്തുക്കളുടെ...

‘ഫലസ്തീനെയും അതിന്റെ ജനതയെയും അല്ലാഹുവിലേൽപ്പിക്കുന്നു’; ഫലസ്തീന് ഖത്തറിന്റെ ഐക്യദാർഢ്യം

ദോഹ: ഗസ്സയിൽ ഇസ്രായേൽ അധിനിവേശത്തിനെതിരെ ചെറുത്ത് നിൽപ്പ് നടത്തുന്ന ഫലസ്തീന് ഐക്യദാർഢ്യവുമായി ഖത്തർ. ഖത്തർ മ്യൂസിയത്തിന്റെ കെട്ടിടങ്ങളിൽ ഫലസ്തീൻ പതാക പ്രദർശിപ്പിച്ചു. Read More:‘ഫലസ്തീൻ യുക്രൈനല്ല’; യു.എസിനു മുന്നറിയിപ്പുമായി ഹിസ്ബുല്ലയും റഷ്യയും നാഷണൽ മ്യൂസിയത്തിലും ഇസ്‌ലാമിക് മ്യൂസിയത്തിലും ഫലസ്തീൻ പതാക പ്രദർശിപ്പിച്ചതിന്റെ ചിത്രങ്ങൾ ഖത്തർ മ്യൂസിയം ചെയർപേഴ്സണും ഖത്തർ അമീറിന്റെ സഹോദരിയുമായ ശൈഖ അൽ മയാസ സോഷ്യൽ...
- Advertisement -spot_img

Latest News

കർണാടകയിൽ ഡീസൽ വില വർധിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ, പുതുക്കിയ വില പ്രാബല്യത്തിൽ വന്നു

ബെംഗളൂരു: ഡീസലിന്റെ വിൽപ്പന നികുതി 21.17 ശതമാനം വർധിപ്പിച്ച് കർണാടക സർക്കാർ. ചൊവ്വാഴ്ച മുതൽ ലിറ്ററിന് 2 രൂപവർധിച്ച് 91.02 രൂപയായി ഉയർന്നു. 2021 നവംബർ...
- Advertisement -spot_img