Friday, September 20, 2024

ODI World Cup

ലോകകപ്പില്‍ കളിക്കാന്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ഹീറോ തിരിച്ചുവരുന്നു

ലണ്ടന്‍: ഏകദിന ലോകകപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ഹീറോ ബെന്‍ സ്റ്റോക്സ് വിരമിക്കല്‍ പിന്‍വലിച്ച് ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഈ ആഴ്ച പ്രഖ്യാപിക്കുന്ന ഇംഗ്ലണ്ടിന്‍റെ ഏകദിന ലോകകപ്പ് ടീമില്‍ സ്റ്റോക്സും ഉണ്ടാകുമെന്ന് സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസം അഞ്ചിന് മുമ്പാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. കഴിഞ്ഞ...

തിലക് വര്‍മയെ ലോകകപ്പ് ടീമിലെടുക്കുമോ; നിലപാട് വ്യക്തമാക്കി ബിസിസിഐ

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറിയ യുവതാരം തിലക് വര്‍മയെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ. വിന്‍ഡീസിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചുകളില്‍ തകര്‍ത്തടിച്ച തിലകിനെ ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന് ഇന്ത്യന്‍ താരം അശ്വിന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിലക് സെലക്ടര്‍മാരുടെ പരിഗണനയിലുള്ള താരമാണെങ്കിലും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ...

ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം കാണാന്‍ ആശുപത്രികളില്‍ മുറിയെടുത്ത് ആരാധകര്‍

അഹമ്മദാബാദ്: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് നവംബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനാണ്. മത്സര ടിക്കറ്റുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഒരുലക്ഷത്തിലധികം കാണികള്‍ക്ക് മുമ്പില്‍ നടക്കുന്ന മത്സരം കാണാനായി ആരാധകര്‍ ഇപ്പോഴെ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. മത്സരം കാണാനായി എത്തുന്ന...

ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ വേണ്ടെന്ന് യുവരാജ് സിംഗ്; കാരണം വ്യക്തമാക്കി മുന്‍ താരം

മൊഹാലി: 2011 ഏകദിന ലോകകപ്പില്‍ യുവരാജ് സിംഗായിരുന്നു ഇന്ത്യയുടെ ഹീറോ. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുവരാജിനായിരുന്നു. ക്യാന്‍സറിനോടും മല്ലിട്ട് കളത്തില്‍ ഗംഭീരപ്രകടനം കാഴ്ച വച്ച യുവിയായിരുന്നു ടൂര്‍ണമെന്റിന്റെ താരം. പിന്നീട് നടന്ന രണ്ട് ലോകകപ്പുകളിലും സാധ്യതകളില്‍ മുന്നിലായിരുന്നെങ്കിലും ടീം ഇന്ത്യക്ക് കിരീടം നേടാനായില്ല. മറ്റൊരു ലോകകപ്പിന് ഇന്ത്യ വേദിയാവാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍...

സ്പിന്‍ പേടി; ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ചെന്നൈില്‍ കളിക്കാനാവില്ലെന്ന് പാക്കിസ്ഥാന്‍

ചെന്നൈ: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും വേദികള്‍ സംബന്ധിച്ച് ബിസിസിഐ, ഐസിസിക്ക് നല്‍കിയ കരട് മത്സരക്രമത്തില്‍ പാക്കിസ്ഥാന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ കളിക്കാനില്ലെന്ന് നേരത്തെ നിലപാടെടുത്ത പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് ചെന്നൈ വേദിയായി നിശ്ചയിച്ചതിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുപോലെ ഓസ്ട്രേലിയ-പാക്കിസ്ഥാന്‍ മത്സരത്തിന് ബംഗലൂരു ആണ്...
- Advertisement -spot_img

Latest News

50 വർഷത്തെ കാത്തിരിപ്പ്; പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം,​ പ്രത്യേകതകൾ

മനുഷ്യരിൽ തിരിച്ചറിഞ്ഞിട്ടുള്ള നാല് രക്തഗ്രൂപ്പുകളാണ് എ, ബി, ഒ, എബി എന്നിവ. ഇതെല്ലാതെ അടുത്തിടെ മറ്റ് ചില രക്തഗ്രൂപ്പുകളും കണ്ടെത്തിയിരുന്നു. അതിലേക്ക് ഒരു പുതിയ രക്തഗ്രൂപ്പ്...
- Advertisement -spot_img