മുംബൈ: രണ്ടായിരം രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള സമയപരിധി അവസാനിക്കാൻ ശേഷിക്കുന്നത് ഒരു മാസം. 2023 മെയ് 19-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചിരുന്നു. 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു....
മുംബൈ: മുബൈ വിമാനത്താവളത്തിലെ ഒരു യാത്രാ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചത് അനുസരിച്ച് അന്വേഷിച്ചെത്തിയ പൊലീസ് കണ്ടെത്തിയത് മറ്റൊന്ന്. ഭീഷണി സന്ദേശത്തില്‍ സംശയം തോന്നിയ പൊലീസ് ആദ്യം തന്നെ വിളിച്ച നമ്പര്‍ ആരുടെയാണെന്ന് പരിശോധിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ സതാറയിലെ ഒരു വീട്ടില്‍ നിന്നാണ് കോള്‍ വന്നതെന്ന് മനസിലാക്കിയാണ് പൊലീസ് വീട്ടിലെത്തിയത്.
വ്യാഴാഴ്ചയായിരുന്നു നാടകീയമായ സംഭവങ്ങള്‍. പൊലീസിന്റെ...
മൊറാദാബാദ്: പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചൂടണയും മുന്‍പ് അതിര്‍ത്തി കടന്ന് മറ്റൊരു പ്രണയകഥ കൂടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍ ബംഗ്ലാദേശില്‍ നിന്നുള്ള യുവതിയാണ് ഇന്ത്യയിലെത്തിയത്. യുപി,മൊറാദാബാദ് സ്വദേശിയായ അജയിനെ കാണാനാണ് ബംഗ്ലാദേശ് സ്വദേശിയായ ജൂലി ഇന്ത്യയിലെത്തിയത്.
ഹിന്ദു ആചാരപ്രകാരം അജയിനെ വിവാഹം കഴിക്കുകയും...
ദില്ലി: ദില്ലിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണ് ഇന്ന് അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി. ദില്ലി തലസ്ഥാന പരിധിയിലെ പശ്ചിമ ദില്ലി മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ ഭൗമോപരിതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ ഉറവിടം എന്ന് വ്യക്തമായി. നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചതായി വിവരങ്ങളില്ല.
ബംഗ്ലൂരു : രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ കർണാടകയിലേതെന്ന് രാഹുൽ ഗാന്ധി. തൊഴിൽ രഹിതരായ 10 ലക്ഷം യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ കർണാടകയിൽ കോൺഗ്രസ് ഉറപ്പ് നൽകുന്നുവെന്നും രാഹുൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ പാർട്ടിയിലെ നേതാക്കൾ ഒന്നിച്ച് നിന്ന് നേരിടും. കോൺഗ്രസിന് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയും രാഹുൽ പങ്കുവെച്ചു.
ബെലഗാവിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ...
അഹമ്മദാബാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം പൊലീസ് കസ്റ്റഡി മരണങ്ങള്‍ നടന്നത് ഗുജറാത്തിലെന്ന് റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ (NHRC) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ 80 കസ്റ്റഡി മരണങ്ങളാണ് നടന്നിട്ടുള്ളത്.
2017-18 കാലയളവില്‍ 14 പേര്‍, 2018-19 കാലയളവില്‍ 13 പേര്‍, 2019-20...
മുംബൈ: ഉള്ളിയുടെ വില വിപണയില്‍ ക്രമാതീതമായി കൂപ്പുകുത്തിയതോടെ പ്രധാനമന്ത്രിയോട് ആത്മഹത്യ ചെയ്യാനുള്ള അനുവാദമെങ്കിലും തരണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍. വിള ഉത്പാദിപ്പിക്കാന്‍ ചെലവാക്കുന്ന പണം പോലും വില്‍പനയ്ക്ക് ശേഷം ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. മോദി സര്‍ക്കാര്‍ തങ്ങളെ പരിഗണിക്കുന്നില്ലെന്നും സര്‍ക്കാര്‍ വിഷയത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കര്‍ഷകരെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
3.5...
ദില്ലി: ശസ്ത്രക്രിയക്കിടെ 15കാരിയുടെ അവയവങ്ങൾ നീക്കം ചെയ്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിറച്ചെന്ന് കുടുംബത്തിന്റെ പരാതി. ശസ്ത്രക്രിയക്ക് ശേഷം പെൺകുട്ടി മരിച്ചതോടെയാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. ആരോപണത്തിന് പിന്നാലെ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ചയാണ് മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തതെന്നും വിശദമായ റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ ആരോപണം ശരിയാണോ അല്ലയോ എന്ന് പറയാനാകുകയെന്നും...
ന്യൂദല്‍ഹി: ചേരി നിവാസികള്‍ രാജ്യത്ത് കുറവുള്ള സംസ്ഥാനം കേരളമെന്ന് കേന്ദ്ര സര്‍ക്കാര്‍. എ.എ. റഹീം എം.പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഏറ്റവും കൂടുതല്‍ ചേരി നിവാസികളുള്ളത് മഹാരാഷ്ട്രയിലാണ്. 25 ലക്ഷത്തോളം കുടുംബങ്ങളാണ് മഹാരാഷ്ട്രയില്‍ ചേരിയില്‍ ജീവിക്കുന്നത്. തലസ്ഥാന നഗരമായി ദല്‍ഹിയില്‍ മാത്രം...
ബെംഗളൂരു: കര്‍ണാടകയിലെ കലബുറഗി റെയില്‍വേ സ്റ്റേഷന്റെ ചുമരുകളില്‍ പച്ച നിറത്തിലുള്ള പെയിന്റ് അടിച്ചതില്‍ പ്രതിഷേധം. പച്ച പെയിന്റടിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനകള്‍ റെയില്‍വേ സ്റ്റേഷനില്‍ മുന്നില്‍ സംഘമായി പ്രതിഷേധിക്കുകയാണ്.
റെയില്‍വേ സ്റ്റേഷനില്‍ പച്ച പെയിന്റ് അടിച്ചതില്‍ പ്രതിഷേധിക്കുന്ന ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന്‍ മുസ്‌ലിം പള്ളിപോലെയുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.
ചൊവ്വഴ്ച രാവിലെ 11.30 മുതലാണ് പച്ച...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...