Tuesday, November 26, 2024

Local News

ഉപ്പളയില്‍ വന്‍ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍

ഉപ്പള: ഉപ്പളയില്‍ വന്‍ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട. വില്‍പ്പനക്കാര്‍ക്ക് കൈമാറാനായി എം.ഡി.എം.എയുമായി സ്‌കൂട്ടറിലെത്തിയ മൂന്ന് പേരെയാണ് പിടികൂടിയത്. 18.2 ഗ്രാം എം.ഡി.എം. എയാണ് മഞ്ചേശ്വരംപൊലീസ് പിടികൂടിയത്. ഉപ്പള കൊടിവയലിലെ മുഹമ്മദ് കാസിം (43), മഞ്ചേശ്വരം മച്ചമ്പാടി ബജലിങ്ക ആയിശ മന്‍സിലെ അബ്ദുല്‍ സവാസ് (28), ഉപ്പള ബപ്പായതൊട്ടിയിലെ ജിലന്തര്‍ മന്‍സിലെ മുഹമ്മദ് നസീര്‍ (33) എന്നിവരാണ്...

ഉപ്പള കൈക്കമ്പയില്‍ അഞ്ച് കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച

ഉപ്പള: കൈക്കമ്പയില്‍ അഞ്ച് കടകളുടെ ഷട്ടര്‍ തകര്‍ത്ത് പണം കവര്‍ന്നു. കടമ്പാറിലെ കെ.എം. അഷ്‌റഫിന്റെ ഡ്രീം ബേക്കറിയില്‍ നിന്ന് 1000 രൂപയും ബദാം, ബിസ്‌ക്കറ്റ്, ചോക്ലേറ്റ്, ശീതളപാനിയ കുപ്പികള്‍ തുടങ്ങിയവ മോഷ്ടിച്ചു. സമീപത്ത് പ്രവര്‍ത്തിക്കുന്ന കുമ്പള കിദൂരിലെ രാമകൃഷ്ണ റൈയുടെ പഴക്കടയില്‍ നിന്ന് നാണയങ്ങള്‍ സൂക്ഷിച്ച രണ്ട് ഡബ്ബികളും ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ച 7500 രൂപയും...

ഉപ്പളയിൽ പള്ളിയിലേക്ക് പോകുന്നതിനിടെ 55കാരനെ കാറിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഉപ്പള: സുബ്ഹി നിസ്‌ക്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോള്‍ 55കാരനെ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി കാലിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉപ്പള മജലിലെ മുഹമ്മദ് അഫ്‌സല്‍ എന്ന അബ്ദുവിനാണ് മര്‍ദ്ദനമേറ്റത്. കാലുകള്‍ക്ക് വെട്ടേറ്റ അഫ്‌സലിനെ മംഗല്‍പ്പാടി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആള്‍ട്ടോ കാറിലെത്തിയ അഞ്ചംഗസംഘമാണ് സ്‌കൂട്ടര്‍ തടഞ്ഞ് അബ്ദുവിനെ മാരകായുധങ്ങളുമായി അക്രമിച്ചത്. സംഘത്തിലെ ഒരാള്‍ വാള്‍ കൊണ്ട് കാലുകള്‍ക്ക്...

ഉപ്പള സ്വദേശി ഖത്തറില്‍ കാറിടിച്ച് മരിച്ചു

ഉപ്പള: ഉപ്പള സ്വദേശി ഖത്തറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു. ഉപ്പള പത്വാടി സ്വദേശിയും ബന്തിയോട് ആയുസാഗര്‍ ആസ്പത്രിക്ക് സമീപത്തെ താമസക്കാരനുമായ മുഹമ്മദ് ഹനീഫ്(52)ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി കമ്പനിയിലെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നു പോകുമ്പോള്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹനീഫയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും...
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img