റിയാദ്: സൗദിയില്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കുന്ന സ്‌പോണ്‍സേഴ്സിന് 15 വര്‍ഷം വരെ തടവ് ശിക്ഷ. 10 ലക്ഷം സൗദി റിയാല്‍ പിഴയായി ലഭിച്ചേക്കാം. പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ ഉടമയ്ക്ക് മാത്രമാണ് അവകാശം. തൊഴിലുടമകള്‍ കൈവശംവയ്ക്കുന്നത് സൗദി നിയമപ്രകാരം മനുഷ്യക്കടത്ത് എന്ന നിലയിൽ കുറ്റകൃത്യമാണെന്ന് സൗദി അഭിഭാഷകനായ സെയ്ദ അല്‍ ഷഅ്‌ലാന്‍ സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നല്‍കിയതായി...
അബുദബി: പുതിയ വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി യുഎഇ. 52ബോട്ടുകള്‍ ചേര്‍ന്ന് നിന്ന് യുഎഇ എന്നെഴുതിയപ്പോള്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് രാജ്യം. അബുദബിയിലെ അല്‍ ലുലു ദ്വീപിലാണ് ബോട്ടുകള്‍കൊണ്ട് യുഎഇ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ത്തുനിന്നത്.
ഇതിനായി ജലകായിക ബോട്ടുകള്‍, മത്സ്യബന്ധന ബോട്ടുകള്‍, മരബോട്ടുകള്‍, യാത്രാ ബോട്ടുകള്‍ എന്നിവ അണിനിരന്നാണ് ലോക റെക്കോഡ് സ്വന്തമാക്കിയത്. 52-ാമത് ദേശീയദിനം...
കാഠ്മണ്ഡു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ നായകൻ സന്ദീപ് ലാമിച്ചനെ കുറ്റക്കാരൻ. കാഠ്മണ്ഡു ജില്ല കോടതിയാണ് സന്ദീപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജനുവരി 10ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ താരത്തിന് ശിക്ഷ വിധിക്കും. നിലവിൽ ജാമ്യത്തിലായിരുന്ന താരത്തിനെ കോടതി വിധിക്ക് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബറിൽ ശ്രീലങ്കയിലും പാകിസ്താനിലുമായി നടന്ന...
സെഞ്ചുറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ദയനീയ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. എങ്കിലും വിരാട് കോഹ്‌ലിയുടെ പ്രകടനം വേറിട്ടു നിന്നു. ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോറിലേക്ക് നീങ്ങവെ കോഹ്‌ലി പുറത്തായി. 38 റൺസിലാണ് കോഹ്‌ലി വിക്കറ്റ് നഷ്ടമാക്കിയത്.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ വെറും 131 റൺസിൽ പുറത്തായി. അതിൽ കോഹ്‌ലിയുടെ പോരാട്ടം മാത്രമാണ് എടുത്ത് പറയാനുള്ളത്. 76...
കരിപ്പൂർ: രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം കോഴിക്കോട്ടേക്ക് മടങ്ങിയെത്താനൊരുങ്ങി അബുദബിയുടെ ഔദ്യോഗിക എയർലൈനായ ഇത്തിഹാദ്. ജനുവരി ഒന്നുമുതൽ കോഴിക്കോട്-അബുദാബി എത്തിഹാദ് സർവീസ് പുനരാരംഭിക്കുമെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 20,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കൊവിഡ് വിലക്കുകളും കോഴിക്കോട്ട് വലിയ വിമാനങ്ങൾക്കു വന്ന നിയന്ത്രണവുമാണ് ഇത്തിഹാദ് സർവീസുകളെ ബാധിച്ചത്.
കോഴിക്കോട്-അബുദാബി മേഖലയിൽ ദിവസവും നാലു സർവീസുകളുണ്ടായിരുന്നു....
ഹൈദരാബാദ്: പപ്പടം കിട്ടിയില്ല എന്ന കാരണത്താൽ വിവാഹവേദിയിൽ കൂട്ടത്തല്ല് നടന്ന സംഭവം കേരളത്തിൽ വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് തെലങ്കാനയിൽ നടന്നിരിക്കുന്നത്. വിവാഹ വിരുന്നിൽ ആടിന്റെ മജ്ജയില്ലെന്ന കാരണത്താൽ വിവാഹം തന്നെ മുടങ്ങിയിരിക്കുകയാണ് ഇവിടെ.
തെലങ്കാനയിലെ ജഗ്ദിയാൽ സ്വദേശിനിയാണ് വധു. നിസാമാബാദ് സ്വദേശിയാണ് വരൻ. വരന്റെ വീട്ടിൽ വച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു....
രാജ്യത്തെ യുവജനങ്ങളുടെ പെട്ടെന്നുള്ള മരണത്തിന് ഉത്തരവാദി കോവിഡ് വാക്സീനല്ല എന്ന് പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ള യുവജനങ്ങളിൽ മരണസാധ്യത കുറയുമെന്നും പഠനത്തിൽ പറയുന്നു.
2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ നടത്തിയ...
അബൂദബി: യുഎഇയിൽ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വൻ തട്ടിപ്പിന് നീക്കം നടക്കുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ മണിക്കൂറികളിൽ നിരവധി പേരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പരിചയമുള്ളവരുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ പോലും സൂക്ഷമത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പരിചയമുള്ളവരുടെ നമ്പറിൽ നിന്ന് ഗ്രൂപ്പിൽ ചേർക്കാനെന്ന വ്യാജേന വരുന്ന ലിങ്കുകൾ വഴിയും...
ഉപ്പള: വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപ്പളയിലെ 19 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്സെടുത്തത്. കഴിഞ്ഞ മാസം 23ന് പുലര്‍ച്ചെ നാലുമണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.
യുവതി മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് കത്തി കാട്ടി...
ന്യൂഡല്‍ഹി: വിമാന ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും പെര്‍ഫ്യൂമുകളും മൗത്ത് വാഷുകളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയേക്കും. ഡ്യൂട്ടിയില്‍ കയറുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ബ്രെത്ത് അനലൈസര്‍ ടെസ്റ്റില്‍ തെറ്റായി പോസിറ്റീവ് ഫലം വരുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം. പെര്‍ഫ്യൂമുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം വിലക്കിക്കൊണ്ടുള്ള കരട് നിര്‍ദേശം സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് മുന്നോട്ടുവെച്ചിട്ടുണ്ട്.
"മൗത്ത് വാഷുകള്‍, ടൂത്ത് ജെല്ലുകള്‍, പെര്‍ഫ്യൂം എന്നിങ്ങനെയുള്ളതോ,...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...