പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകും.
പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി.
ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇതോടെ മറികടന്നിരിക്കുന്നത്.
ആകെ ഇന്നലെ 100. 1602...
തിരുവനന്തപുരം: കെഎസ്ഇബി നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു. ഇക്കാര്യത്തിനായി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഈ സാമ്പത്തിക വർഷം യൂണിറ്റിന് 41 പൈസ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.
തിരുവനന്തപുരം: ഇലക്ട്രയോട് വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്ത് വൈദ്യുതി സംബന്ധമായ പരാതികള്‍ അറിയിക്കാമെന്ന് കെഎസ്ഇബി. 9496001912 എന്നതാണ് വാട്‌സ്ആപ്പ് നമ്പര്‍. വാതില്‍പ്പടി സേവനങ്ങള്‍ക്കും വാട്‌സ്ആപ്പ് നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്യാമെന്ന് കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബി സെക്ഷന്‍ ഓഫീസിലും 1912 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ കസ്റ്റര്‍ കെയര്‍ നമ്പറിലും വിളിച്ച് അറിയിക്കാം.
പുതിയ സര്‍വീസ്...
തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം. വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക. ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്.
ഇടുക്കി അണക്കെട്ടില്‍ 54 അടി വെള്ളം കുറവാണ് ഇത്തവണ. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2386.36 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ...
തിരുവനന്തപുരം: വൈദുതി സർചാർജ്ജ് മാസം തോറും പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തെയും സർച്ചാർജും ഇനി മുതൽ ഉപഭോക്താവ് നൽകേണ്ടി വരും. യൂണിറ്റിന് 10 പൈസ...
തിരുവനന്തപുരം:വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ. ഇന്നലെ ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ് .തൊട്ട് തലേന്ന് 102.95 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്.പീക്ക് അവറിൽ ഉപയോഗിച്ചത് 4893 മെഗാവാട്ട്.വൈദ്യുതി ഉപയോഗത്തിൽ കർശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത്. പുറത്തു നിന്ന്...
തൊടുപുഴ ∙ വേനല്‍ കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം 86.20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. പുറത്തു നിന്നുള്ള വൈദ്യുതിക്ക് കൂടിയ നിരക്ക് നല്‍കേണ്ടതിനാല്‍ രാത്രി 7 മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കില്‍ നിരക്കുവര്‍ധന നേരിടേണ്ടിവരും. ഇടുക്കി അണക്കെട്ടില്‍ 6 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് ജലനിരപ്പാണിത്....
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്‍റെ ഭാഗമായി ആരാധകർ വൈദ്യുതിത്തൂണുകളിൽ രാജ്യത്തിന്‍റെ പതാകകളും കൊടി, തോരണങ്ങളും സ്ഥാപിക്കുന്നത് അപകടകരമെന്ന് കെ.എസ്.ഇ.ബി. ലൈനുകള്‍ക്ക് സമീപം കൊടി, തോരണങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ് ഗുരുതര പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ട്. അത്തരം പ്രവൃത്തികള്‍ ഒഴിവാക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
നവംബര്‍ 20ന് ഫിഫ ലോക ഫുട്ബാള്‍ മാമാങ്കത്തിന് തുടക്കം കുറിക്കുകയാണ്. ഫുട്ബാള്‍ ലഹരി കേരളത്തിന്റെ...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...