റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍റെ സെഞ്ചുറിയും ജാര്‍ഖണ്ഡിന് കരുത്തായില്ല. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 475 റണ്‍സിന് മറുപടിയായി ജാര്‍ഖണ്ഡ് മൂന്നാം ദിനം 340 റണ്‍സിന് പുറത്തായി. 135 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ അതിവേഗം സ്കോര്‍ ചെയ്താല്‍ അവസാന ദിവസം വിജയത്തിലേക്ക്...
ഡല്‍ഹി: രാജ്യത്തെ മാതൃമരണ റിപ്പോര്‍ട്ടില്‍ മികച്ച നേട്ടം കൈവരിച്ച് കേരളം.മാതൃമരണ നിരക്ക് ഒന്നിൽ താഴെയുള്ള (0.9 ) ഏക സംസ്ഥാനമാണ് കേരളം. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.2018- 2019 കാലത്ത് കേരളത്തിലെ മാതൃമരണ നിരക്ക് ഒരു ലക്ഷത്തിൽ മരണം 19 ആയി കുറക്കാനായി.
പ്രാദേശിക തലത്തിൽ...
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ക്യാമറകള്‍ സ്ഥാപിച്ചിട്ട് എട്ടുമാസമായെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. ആകെ സ്ഥാപിച്ച 726 ക്യാമറകള്‍ക്കായി സര്‍ക്കാര്‍ ഇതുവരെ മുടക്കിയത് 236 കോടി രൂപയാണ്. എന്നാല്‍ ഇവയുടെ ഉദ്ഘാടനം ഇതുവരെ കഴിഞ്ഞിട്ടില്ല. എ.ഐ. ക്യാമറകളുടെ കണ്‍സള്‍ട്ടേഷന്‍ ഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഉദ്ഘാടനത്തിന് തടസ്സം നില്‍ക്കുന്നത്.
സര്‍ക്കാര്‍ കമ്പനിയായ കെല്‍ട്രോണാണ് ക്യാമറകള്‍ സ്ഥാപിച്ചത്....
തിരുവനന്തപുരം: പ്രളയകാലത്ത് അനുവദിച്ച അരിക്ക് പണം നൽകണമെന്ന കേന്ദ്രത്തിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാനം. പണം അടച്ചില്ലെങ്കിൽ കേന്ദ്രവിഹിതം തിരിച്ചു പിടിക്കുമെന്ന അന്ത്യശാസനം വന്നതോടെയാണ് കേരളം പണം നൽകാൻ തീരുമാനിച്ചത്. 205.81 കോടി രൂപയാണ് സംസ്ഥാനം തിരിച്ചടക്കുന്നത്. 2018 ആഗസ്റ്റിലെ പ്രളയ കാലത്താണ് എഫ്‍ സി ഐയിൽ നിന്നും 89540 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചത്....
തിരുവനന്തപുരം:.2022 കാലവർഷ കലണ്ടർ അവസാനിച്ചപ്പോൾ രാജ്യത്തു കാലവർഷം 6% അധികം. ഇത്തവണ രാജ്യത്തു ലഭിച്ചത് 925 മില്ലിമീറ്റർ മഴ.ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദാമൻ ദിയു ( 3148 mm). ഗോവ ( 2763.6 mm) മേഘാലയ ( 2477.2 mm), സിക്കിം ( 2000)നു പിറകിൽ കേരളം ( 1736.6 mm) അഞ്ചാമത്...
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തോട് അനുബന്ധിച്ച് നടത്തിയ കച്ചവടത്തിൽ കുടുംബശ്രീ നേടിയത് 10 ലക്ഷം രൂപ. കുടുംബശ്രീ ഒറ്റദിവസം കൊണ്ട് 10.25 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടാക്കിയത്. സ്റ്റേഡിയത്തിന്റെ വിവിധ ഫുഡ് കോര്‍ട്ടുകളിലൂടെയാണ് ഭക്ഷണവിതരണം നടത്തിയത്.
കാണികള്‍ക്ക് പുറമെ, മാച്ച് ഒഫീഷ്യല്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, പൊലീസ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍...
നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് 'ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.
പേ വിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് കാമ്പയിന്‍ ആരംഭിക്കുന്നത്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. സ്‌കൂള്‍ കുട്ടികള്‍ക്കും ബോധവത്ക്കരണം നടത്തും. എല്ലാവരും പേ വിഷബാധയ്‌ക്കെതിരായ...
കേരളത്തില്‍ ഓഗസ്റ്റ് 22 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി/ മിന്നല്‍/ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു
22-08-2022: എറണാകുളം, ഇടുക്കി, തൃശ്ശൂര്‍
23-08-2022: കോട്ടയം, എറണാകുളം, ഇടുക്കി
24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...
തൃശ്ശൂർ: സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. ഒരു കിലോ ജയ അരിക്ക് ചില്ലറവിപണിയിൽ 52 രൂപയാണ് വില. കുറുവ അരിക്ക് 40 രൂപയായി. നാല് മാസത്തിനുള്ളിൽ ജയ അരിക്ക് 10 രൂപയാണ് കൂടിയത്. വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.
ജയ, വടി മട്ട, കുറുവ അരികൾക്കാണ് വില ഗണ്യമായി കൂടിയത്.ആന്ധ്രപ്രദേശിൽ നിന്ന് അരി വരവ്...
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട വാർത്തകളിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം ഇപ്പോൾ ഒന്നുമല്ലെന്നും അതിനെ പ്രതിരോധിക്കാൻ കെട്ടിച്ചമച്ച കള്ളക്കഥയാണെന്നും സതീശൻ ആരോപിച്ചു.
സർക്കാരിന്റെ പ്രതിസന്ധിയിൽ നിന്ന് ഈ പ്രശ്നത്തെ കരകയറ്റാൻ നടക്കുന്ന സംഭവങ്ങളാണിവ. അന്വേഷണം...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...