Tuesday, November 26, 2024

kerala

സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തില്‍ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്ത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബിപോര്‍ജോയ് ചുഴലികാറ്റിന്റെ സ്വാധീനമാണ് മഴ കനക്കാൻ കാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,...

സർക്കാർ നൽകിയ ഭൂമി; 15 വര്‍ഷത്തിനുശേഷം പട്ടികജാതിക്കാർക്ക് പണയംവെക്കാം, വിൽക്കാം

സര്‍ക്കാര്‍ അനുവദിച്ച ഭൂമി 15 വര്‍ഷത്തിനുശേഷം വില്‍ക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ പണയം വയ്ക്കാനും പട്ടികജാതിക്കാര്‍ക്ക് അനുമതി. വാസയോഗ്യമല്ലാത്ത ഭൂമിയുള്ളവര്‍ക്കും പുതിയ ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതുള്‍പ്പെടെ പട്ടിക ജാതിക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതി സര്‍ക്കാര്‍ സമഗ്രമായി പരിഷ്‌കരിച്ചു. 34 വര്‍ഷത്തിനുശേഷമാണ് സമഗ്ര പരിഷ്‌കാരം നടപ്പാക്കുന്നത്. 1989ലാണ് പട്ടിക ജാതി വിഭാഗത്തിലുള്ളവര്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതി...

കേരളത്തിൽ ഇന്നും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്നും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്താ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ ലഭിക്കുക. നാളെ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നതിനാൽ മഴ വീണ്ടും ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ /കാറ്റോട് കൂടിയ മഴക്കാണ് സാധ്യതയുള്ളത്. കേരള...

ഇന്നു മുതൽ വേനൽ മഴ കുറയും; ചൂട് ഉയരാൻ സാദ്ധ്യത

സംസ്ഥാനത്ത് ലഭിച്ചിരുന്ന വേനൽ മഴയുടെ അളവിൽ ഇന്നു മുതൽ കുറവ് അനുഭവപ്പെടും. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഇതോടെ ചൂട് കൂടുവാനും സാധ്യതയുണ്ട്. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീന പ്രദേശത്തിലോ ശക്തിയിലോ വ്യക്തതയായിട്ടില്ല....

ചുട്ടുപൊള്ളി കേരളം; ഇനിയും ചൂട് കൂടാൻ സാധ്യത

കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കൊല്ലം , തൃശ്ശൂർ ജില്ലകളിലും ചൂട് കൂടുതലാണ്. കഴിഞ്ഞ വർഷങ്ങളെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ ചൂട് ഉയർന്നിട്ടുണ്ട്. ഇനിയും ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, മുബൈയിൽ സൂര്യാതപമേറ്റ് 11 പേർ മരിച്ചു.1 23 പേർ ആശുപത്രിയിൽ. സംഭവം നിർഭാഗ്യകരമെന്ന് മഹാരാഷ്ട്ര മുഖമന്ത്രി ഏക്‌നാഥ്...

വാഹന ഉടമയുടെ അപകട മരണം: ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷൂറന്‍സ് നിഷേധിക്കാനാവില്ലെന്ന് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം: പ്രീമിയം സ്വീകരിച്ച ശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷൂറന്‍സ് നിഷേധിക്കാനാവില്ലെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ 'ഫ്യൂച്ചര്‍ ജനറലി' ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് വിധി. ഏലിയാമ്മയുടെ ഭര്‍ത്താവ് കുര്യന്‍ 2015 ഡിസംബര്‍ 29ന് ചോക്കാട് കല്ലാമൂലയില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഡ്രൈവിംഗ് ലൈസന്‍സുള്ള പേരമകനായിരുന്നു വാഹനമോടിച്ചിരുന്നത്. വാഹന...

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. തുടർച്ചയായി നാലാം ദിവസവും കോട്ടയത്താണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെൽഷ്യസാണ് കോട്ടയത്തെ ചൂട്. സാധാരണയെക്കാൾ 3.2 ത്ഥര കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. പുനലൂർ 37.5 ഡിഗ്രി സെൽഷ്യസും വെള്ളാനിക്കര 37.3 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകിയിരിക്കുന്ന വേനൽ കാല...

കാലാവസ്ഥാ ദുരന്തം; ലോകത്തിലെ ആദ്യ 100 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് കേരളമടക്കം14 സംസ്ഥാനങ്ങള്‍

ലോകത്ത് കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുകയാണെന്നാണ് ഓരോ ദിവസവും കഴിയുമ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. ഇതില്‍ ഏറ്റവും ഒടുവിലായി വന്ന പഠനം ലോകത്ത് 100 കോടിയോളം ആളുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരിതം അനുഭവിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് ആഗോളതലത്തില്‍ എട്ടില്‍ ഒരാള്‍ക്ക് എന്ന തോതിലാകും കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയെ ബാധിക്കുക. പുതിയ പഠനത്തില്‍ ലോകത്ത് ഏറ്റവും...

‘മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ല’; ഈ ബോര്‍ഡ് ഇനി വേണ്ട, ഒഴിവാക്കി ക്ഷേത്ര കമ്മിറ്റി

കണ്ണൂര്‍: ക്ഷേത്രോത്സവ സമയത്ത് പ്രത്യക്ഷപ്പെടാറുള്ള വിവാദ ബോര്‍ഡ് ഒഴിവാക്കി പയ്യന്നൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ്. 'മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡാണ് ഈ വര്‍ഷം മുതല്‍ വേണ്ടെന്ന് ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചത്. തിങ്കളാഴ്ച സംക്രമ അടിയന്തിരവുമായി ബന്ധപ്പെട്ടു നടന്ന നാല് ഊരിലെയും വാല്യക്കാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഉത്സവപ്പറമ്പിലെ ബോര്‍ഡ് മുന്‍കാലങ്ങളില്‍ വന്‍വിവാദത്തിന് വഴിതെളിച്ചിരുന്നു. കഴിഞ്ഞാഴ്ച്ച...

കേരളത്തില്‍ വ്യാപക മൊബൈല്‍ ടവര്‍ മോഷണം; അടിച്ചുമാറ്റിയത് 29 ടവറുകള്‍

എയര്‍സെല്‍ കമ്പനിയുടെ മൊബൈല്‍ ടവറുകള്‍ വ്യാപകമായി മോഷണം പോവുന്നു. കേരളത്തില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമായി 51 ടവറുകളാണ് ഊരിമാറ്റിയത്. ടവര്‍ സ്ഥാപിച്ച ജി.ടി.എല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പനി നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. 2008 -2009 കാലത്താണ് എയര്‍സെല്‍ മൊബൈല്‍ കമ്പനിക്കായി 500 ടവറുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. ജി.ടി.എല്‍ എന്ന കമ്പനിയാണ് ഈ...
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img