Tuesday, November 26, 2024

kerala

‘രക്ഷാദൗത്യം ഉപേക്ഷിച്ച നിലയിൽ, കർണാടക സർക്കാർ പറഞ്ഞതും പ്രവർത്തിച്ചതും നാടകമായി തോന്നുന്നു’: എം വിജിന്‍ എംഎല്‍എ

ഷിരൂര്‍: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. നദിയിൽ ഇറങ്ങാൻ കാലാവസ്ഥ വെല്ലുവിളിയാണെന്ന് കർണാടക സർക്കാർ പറഞ്ഞു. അതേസമയം, കർണാടക സർക്കാറിന്‍റെ നടപടികൾ നാടകമാണെന്ന് എം.വിജിൻ എംഎൽഎ പറഞ്ഞു. റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ മാത്രമാണ് നിലവിൽ അപകട സ്ഥലത്ത് നടക്കുന്നത്. നദിയിലെ തിരച്ചിൽ അവസാനിപ്പിച്ചാലും...

ബൂത്ത് പിടുത്തം, പണവിതരണം, കള്ളവോട്ട്; സ്പോട്ടില്‍ പൊക്കും, വെബ്‌കാസ്റ്റിങ് സുശക്തം, 8 ജില്ലകളില്‍ സമ്പൂര്‍ണം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്‌കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ്‌കാസ്റ്റിങ് സൗകര്യം...

കേരളത്തില്‍ ഇന്ന് താപനില നാലു ഡിഗ്രി സെല്‍ഷ്യസ് ഉയരാന്‍ സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ജാഗ്രതാനിര്‍ദേശം പുറത്തിറക്കി

കേരളത്തില്‍ ഇന്നും നാളെയും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കാസര്‍കോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും സാധാരണയേക്കാള്‍ രണ്ടു മുതല്‍...

‘തെങ്ങിൽ നിന്നും വീണു, പരിക്കൊന്നും പറ്റിയില്ല, പക്ഷെ തലപോയെന്നു പറഞ്ഞപോലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം’ പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: റിയാസ് മൗലവി വധക്കേസില്‍ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പരിഹസിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്ത്.തെങ്ങിൽ നിന്നും വീണു പരിക്കൊന്നും പറ്റിയില്ല .പക്ഷെ തല പോയെന്നു പറഞ്ഞ പോലെയാണ് മുഖ്യമന്ത്രിയുടെ വാദമെന്ന് അദ്ദേഹം പറഞ്ഞുകേസ് നടത്തി, പക്ഷെ പ്രതികൾ രക്ഷപെട്ടു പോയി.വർത്തമാനം മാത്രം പോരാ, പ്രവൃത്തിയും വേണം.പ്രതികൾ ഈസി ആയി ഊരിപ്പോയി.എന്നിട്ട് കേസ് നല്ല...

കനത്ത ചൂട് തുടരുന്നു; അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മാറ്റമില്ലാതെ തുടരുന്നു. പത്തനംതിട്ട ,കൊല്ലം ,പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും അധികം ചൂടു രേഖപ്പെടുത്തിയത്. പത്തനംതിട്ടയിൽ 39.2 ഡിഗ്രി സെല്‍ഷ്യസും, കൊല്ലത്ത് 38.7 ഡിഗ്രി സെല്‍ഷ്യസും, പാലക്കാട് 37.4ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനിലകൾ. അതേസമയം, ദിനംപ്രതി ചൂട് കൂടുന്നതോടെ ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും...

‘റേഷൻ കടകളിൽ കേരളം മോദി ചിത്രം വെക്കില്ല, കേന്ദ്ര നിർദ്ദേശം നടപ്പാക്കില്ല’; മുഖ്യമന്ത്രി പിണറായി സഭയിൽ

തിരുവനന്തപുരം : റേഷൻ കടകളിൽ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കേന്ദ്രം നിർദ്ദേശം ലഭിച്ചു. പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ റേഷൻ ഷോപ്പുകളിൽ പ്രചരിപ്പിക്കുകയെന്നത് ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയാണ്. കേരളം ഇത് നടപ്പാക്കില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റേഷൻ കടകൾക്ക് മുന്നിൽ...

‘ഷവർമയ്ക്ക് മാത്രമല്ല, ഊണിനും സ്‌നാക്ക്‌സിനും ബാധകം’; പാർസൽ ഭക്ഷണ ലേബലുകൾ നിർബന്ധമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: ഭക്ഷണം തയ്യാറാക്കിയ സമയം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന ലേബലുകള്‍ പാര്‍സല്‍ ഭക്ഷണ കവറിന് പുറത്ത് നിര്‍ബന്ധമായും പതിപ്പിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശം. ലേബലില്‍ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കടകളില്‍ നിന്നും വില്‍പ്പന നടത്തുന്ന പാകം ചെയ്ത പാര്‍സല്‍ ഭക്ഷണത്തിന് ലേബല്‍ പതിക്കണമെന്ന നിയമം...

പീഡനക്കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

കൊച്ചി: പീഡനക്കേസിൽ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് അറസ്റ്റിലായത്. ഇയാളെ കാസർകോ‍ടേക്ക് കൊണ്ടുവരാൻ പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ...

ഭഗവാന് കാണിക്കയായി ക്ഷേത്രത്തിൽ സമർപ്പിച്ചത് 101 കുപ്പി വിദേശമദ്യം; ഏറ്റെടുത്ത മദ്യം ഭക്തർക്ക് സൗജന്യമായി വിതരണം ചെയ്യും

കൊല്ലം പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ വീണ്ടും 101 കുപ്പി വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. ചെറുതും വലുതുമായ കുപ്പികളിൽ വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് ഭക്തൻ കാണിക്കയർപ്പിച്ചത്. ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമെന്ന് പുകൾപെറ്റ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളാൽ എന്നും വ്യത്യസ്ഥമാണ്. നിരവധിയാളുകളാണ് ഇത് കാണാൻ ക്ഷേത്രത്തിലെത്തിയത്. ദ്രാവിഡാചാരം ഇപ്പോഴും നിലനിൽക്കുന്ന ക്ഷേത്രത്തിൽ...

ഉടമസ്ഥാവകാശം മാറ്റാതെയാണോ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്: പൊല്ലാപ്പാകുമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഉടമസ്ഥാവകാശം മാറ്റാതെയാണോ നിങ്ങളുടെ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്. എന്നാൽ അത് ഭാവിയിൽ നിയമപ്രശ്‌നങ്ങളിലേക്കും മനസ്സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. വാഹനം വിൽക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേൽവിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളത്. മേൽവിലാസം മാറ്റുന്ന സർവീസ് ഇപ്പോൾ വളരെ ലളിതമായി തന്നെ ചെയ്യാവുന്നതാണ്....
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img