Saturday, April 5, 2025

KASARGOD

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കാസർകോഡ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. കാസർകോഡ് പള്ളിക്കരയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വി.ഡി. സതീശൻ സഞ്ചരിച്ചിരുന്ന കാർ എസ്കോർട്ട് വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മംഗലാപുരത്തേക്ക് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം; കാസര്‍ഗോഡ് ജില്ലയിലെ ആദ്യ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചു.. ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തില്‍ നാഴികകല്ലാകുന്ന രീതിയിലാണ് ഹൃദ്രോഗ ചികിത്സ സംവിധാനങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. എട്ടു കോടി രൂപ ഉപയോഗിച്ചാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇന്ന് രണ്ട് രോഗികള്‍ക്ക് ആന്‍ജിയോഗ്രാം പരിശോധന നടത്തിയതിലൂടെ കാത്ത് ലാബിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയതായി...

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി; ബി.ജെ.പിയെ കാസര്‍ഗോഡ് കൈവിടുന്നു

കാസര്‍ഗോഡ്: കഴിഞ്ഞ ദിവസം പുറത്തുവന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി കേന്ദ്രങ്ങളില്‍ നിരാശയാണ് സൃഷ്ടിച്ചത്. പ്രത്യേകിച്ച് കാസര്‍ഗോഡ് ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ഇടിത്തീയായി. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറ്റവും സ്വാധീനമുള്ള ജില്ലകളിലൊന്നാണ് കാസര്‍ഗോഡ്. ഉപതെരഞ്ഞെടുപ്പ് നടന്ന 20 വാര്‍ഡുകളില്‍ 10 ഇടത്ത് എല്‍.ഡി.എഫ് ജയിച്ചു. യു.ഡി.എഫ് ഒമ്പത് സീറ്റ് നേടി. എന്നാല്‍ സിറ്റിങ്...
- Advertisement -spot_img

Latest News

ഇതാ, 10 വരി ദേശീയപാത! നിർമാണം അവസാന ഘട്ടത്തിലേക്ക്; തലപ്പാടി–കാസർകോട് യാത്രാസമയം 45 മിനിറ്റ് വരെയായി കുറയും

കാസർകോട് ∙  ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ പൊസോട്ടു വരെ 6 കിലോമീറ്റർ ഭാഗത്ത് 10 വരി റോഡായി അടയാളപ്പെടുത്തൽ പൂർത്തിയായി....
- Advertisement -spot_img