Wednesday, January 22, 2025

Karnataka

തര്‍ക്കം തീര്‍ന്നില്ല, മുഖ്യമന്ത്രി പദം തന്നെ വേണമെന്ന് സിദ്ധരാമയ്യയും ഡികെയും; ആഘോഷ പരിപാടികളും സത്യപ്രതിജ്ഞ ഒരുക്കങ്ങളും നിര്‍ത്തി; കര്‍ണാടകയില്‍ പോര്

കര്‍ണാടകയില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി മൂന്നു ദിവസം പൂര്‍ത്തിയാക്കിയിട്ടും സര്‍ക്കാര്‍ രൂപികരിക്കാനാവതെ കോണ്‍ഗ്രസ്. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സര്‍ക്കാര്‍ രൂപികരണത്തെ അനിശ്ചിതത്തിലാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പദത്തിന് വേണ്ടി രംഗത്തുള്ള മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിട്ടില്ല. സിദ്ധരാമയ്യയെയാണ് ഹൈകമാന്‍ഡ് പിന്തുണക്കുന്നതെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നതിനിടെ അനുയായികള്‍...

കര്‍ണാടക തിരഞ്ഞെടുപ്പ്: അതിര്‍ത്തി പ്രദേശങ്ങളില്‍ മുഴുവന്‍ സമയപരിശോധന

മഞ്ചേശ്വരം: കര്‍ണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ 24 മണിക്കൂറും പരിശോധന കര്‍ശനമാക്കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ ബേരിപ്പദവ്, കുരുഡപ്പദവ്, പൊന്നങ്കള, പെര്‍ള, ദൗഡുഗോളി, ഗുഹദപ്പദവ് തുടങ്ങിയ പത്തോളം സ്ഥലങ്ങളിലാണ് കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുഴുവന്‍ സമയവും പരിശോധന കര്‍ശനമാക്കിയത്. ബായാറിലും പൈവളിഗെയിലും...

‘ഒരു മുസ്‍ലിം വോട്ട് പോലും ഞങ്ങൾക്ക് വേണ്ട’- വിവാദ പ്രസ്താവനയുമായി മുൻ കർണാടക മന്ത്രി ഈശ്വരപ്പ

അഴിമതി ആരോപണത്തിൽ കുടുങ്ങി മന്ത്രിപദം നഷ്ടമായ മുൻ ബി.ജെ.പി നേതാവ് ഈശ്വരപ്പ കടുത്ത വർഗീയ പരാമർശങ്ങളുമായി വീണ്ടും. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുസ്‍ലിം വിരുദ്ധത പരസ്യമാക്കിയ പരാമർശവുമായി രംഗത്തെത്തിയത്. വരുന്ന തെരഞ്ഞെടുപ്പിൽ ‘ഒറ്റ മുസ്‍ലിം വോട്ടു പോലും ഞങ്ങൾക്ക് വേണ്ടെന്ന്’ ശിവമൊഗ്ഗയിൽ ലിംഗായത്ത് സമുദായ വോട്ടർമാർക്ക് മുന്നിൽ ഈശ്വരപ്പ പറഞ്ഞു. ‘‘60,000-...

മുസ്ലിങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് കേരളത്തില്‍ മാത്രം; മതസംവരണം ഭരണഘടനാവിരുദ്ധം; കര്‍ണാട സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം റദ്ദാക്കിയ നടപടിയില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കര്‍ണാടക. കേരളത്തിനെ കുറ്റപ്പെടുത്തിയാണ് കര്‍ണാടക സുപ്രീംകോടതില്‍ എത്തിയിരിക്കുന്നത്. കേരളം ഒഴികെ രാജ്യത്ത് ഒരു സംസ്ഥാനത്തും മുസ്ലിങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നുമാണ് സുപ്രീംകോടതിയില്‍ കര്‍ണാടക നിലപാട് സ്വീകരിച്ചിരിക്കുന്നത്. ബി ജെ പി സര്‍ക്കാരിന്റെ നടപടി തികച്ചും...

കര്‍ണാടക പിയുസി പരീക്ഷയില്‍ മിന്നുന്ന വിജയംനേടി തബസ്സും ഷെയ്ഖ്: ഏറ്റവും മികച്ച പ്രതികാരമെന്ന് തരൂര്‍

തിരുവനന്തപുരം: കർണാടകയിൽ ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ബോർഡ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ തബസ്സും ഷെയ്ഖിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. 'വിജയമാണ് ഏറ്റവും മികച്ച പ്രതികാരം' എന്ന അടിക്കുറിപ്പോടെയാണ് തരൂർ ട്വീറ്റ് ചെയ്തത്. ഹിജാബ് വിവാദത്തിൽ പ്രതിഷേധിച്ച പെൺകുട്ടികളുടെ കൂട്ടത്തിൽ 18-കാരിയായ തബസ്സുമും ഉൾപ്പെട്ടിരുന്നു.പരീക്ഷാ സമയത്ത് ഹിജാബ് അഴിച്ചുവച്ചാണ് തബസ്സും...

385 ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍; പട്ടികയില്‍ വിദ്വേഷ പ്രസംഗ കേസുകളും

കര്‍ണാടകയിലെ ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍ സൗജന്യം. സംസ്ഥാനത്തെ പ്രമുഖ കേസുകളെല്ലാം ബിജെപി സര്‍ക്കാര്‍ റദ്ദാക്കി. 385 ക്രിമിനല്‍ കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. ഇതില്‍ 182 കേസുകള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരിലെടുത്തതാണ്. ഗോരക്ഷകര്‍ എന്നപേരില്‍ ആക്രമിച്ച കേസുകള്‍, വര്‍ഗീയ കലാപ കേസുകള്‍, എന്നിവയും ഇതില്‍ വരും. കേസുകള്‍ പിന്‍വലിക്കുന്നതിന് ആഭ്യന്തര മന്ത്രിയുടെ ശിപാര്‍ശയും മന്ത്രിസഭാ ഉപസമിതിയുടെ അനുമതിയും മന്ത്രിസഭയുടെ...

കര്‍ണാടകയില്‍ 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. സിദ്ധരാമയ്യ വരുണയില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുക. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കനകപുരയില്‍ തന്നെ വീണ്ടും മത്സരിക്കും. 2008 മുതല്‍ അദ്ദേഹം ഇവിടെ നിന്നുള്ള എംഎല്‍എ ആണ്. നിലവില്‍ ബദാമിയില്‍ നിന്നുള്ള എംഎല്‍എ ആയ സിദ്ധരാമയ്യയ്ക്ക് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഇത്തവണ വരുണയില്‍...

രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ ബിജെപി ഭരിക്കുന്ന കർണാടകയിലേത്: രാഹുൽ ഗാന്ധി

ബംഗ്ലൂരു : രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ കർണാടകയിലേതെന്ന് രാഹുൽ ഗാന്ധി. തൊഴിൽ രഹിതരായ 10 ലക്ഷം യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ കർണാടകയിൽ കോൺഗ്രസ് ഉറപ്പ് നൽകുന്നുവെന്നും രാഹുൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ പാർട്ടിയിലെ നേതാക്കൾ ഒന്നിച്ച് നിന്ന് നേരിടും. കോൺഗ്രസിന് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയും രാഹുൽ പങ്കുവെച്ചു. ബെലഗാവിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ...

മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്, എന്നാൽ തമ്മിൽ തല്ലില്ല; കർണാടക കോൺഗ്രസ് പോരിൽ സിദ്ധരാമയ്യ

ബെംഗളുരു : കോൺഗ്രസിൽ മുഖ്യമന്ത്രിപദവിക്ക് മത്സരമുണ്ടെന്ന് തുറന്ന് സമ്മതിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. താനും ഡി കെ ശിവകുമാറും പരമേശ്വരയുമൊക്കെ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുള്ളവരാണെന്നും, എന്നാൽ അതിന്‍റെ പേരിൽ തമ്മിൽത്തല്ലാനില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോൺഗ്രസിൽ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ആര് മുഖ്യമന്ത്രിയാകുമെന്നതിൽ തമ്മിലടിയാണെന്നും ജനക്ഷേമമുറപ്പാക്കാൻ ഇവരെക്കൊണ്ട് കഴിയില്ലെന്നും...

ഒരു കോടി നഷ്ടപരിഹാരം നല്‍കണം; 24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം; സ്വകാര്യ ചിത്രങ്ങള്‍ പങ്കിട്ടുള്ള രൂപ-രോഹിണി പോര് നിയമവഴിയില്‍

കര്‍ണാടകയിലെ വനിത ഐപിഎസ് ഐഎഎസ് ഉദ്യാഗസ്ഥരുടെ ചെളിവാരിയെറിഞ്ഞുകൊണ്ടുള്ള പോര് നിയമവഴിയിലേക്ക്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഡി. രൂപക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രോഹിണി സിന്ദൂരി വക്കീല്‍ നോട്ടീസയച്ചു. വിഷയത്തില്‍ നിരാപാധികം മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടിരിക്കുന്നത്. നോട്ടീസ് കിട്ടി 24 മണിക്കൂറിനിള്ളില്‍ മാപ്പ് പറയണമെന്നാണ് രോഹിണി സിന്ദൂരിയുടെ...
- Advertisement -spot_img

Latest News

ഗ്രീഷ്മക്ക് വധശിക്ഷ; ജഡ്ജിയുടെ കട്ട്ഔട്ടിൽ പാലഭിഷേകം നടത്താൻ ശ്രമം, കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞു

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകിയ ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്താൻ വന്ന കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പൊലീസ്....
- Advertisement -spot_img