ബെംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി തർക്കം തൽക്കാലം ഒത്തുതീർപ്പിലേക്കെന്ന സൂചന നൽകി ഡികെ ശിവുമാറിന്റെ ഇടപെടൽ. മന്ത്രിമാർക്കും എംഎൽഎമാർക്കും കർശന നിർദേശവുമായി ഡികെ ശിവകുമാർ തന്നെ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് താൽക്കാലിക വിരാമമുണ്ടായത്. വായടക്കി മിണ്ടാതിരിക്കണമെന്നും പരസ്യ പ്രസ്താവന വിലക്കുന്നുവെന്നും ഡികെ ശിവകുമാർ താക്കീത് നൽകി. ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും പിന്തുണച്ചവർക്ക് ഡികെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാർട്ടിയുടെ...
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കർണാടക കോൺഗ്രസിൽ നേതൃതർക്കം മറനീക്കി പുറത്തേക്ക്. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗ രംഗത്തെത്തി. ഇതിന് മുമ്പ് കോൺഗ്രസിന് ഭരണം കിട്ടിയപ്പോൾ അഞ്ച് വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോൾ ഒന്നരവർഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇനി ഭരണം മാറട്ടെയെന്നും ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാവട്ടെയെന്നുമാണ്...
ബെംഗളൂരു: കര്‍ണാടകത്തിലെ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പാഠപുസ്തക പരിഷ്‌കരണങ്ങൾ ഒഴിവാക്കി പുതിയ പാഠ്യപദ്ധതി തയ്യാറാക്കി കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ. ഒന്ന് മുതല്‍ പത്തുവരെ ക്ലാസുകളിലേക്കുള്ള പാഠ്യപുസ്തകങ്ങളുടെ അന്തിമരൂപമാണ് പ്രിന്റിങ്ങിന് തയ്യാറായിരിക്കുന്നത്.
രോഹിത് ചക്രതീര്‍ത്ഥയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപവത്കരിച്ച കമ്മിറ്റി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ഉള്ളടക്കങ്ങളിൽ കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നത്....
കര്‍ണാടകയില്‍ അധികാരത്തില്‍ നിന്നിറങ്ങിയ ബിജെപിയെ കുരുക്കിലാക്കാനുള്ള നീക്കവുമായി സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് ഭരണകൂടം രംഗത്ത്. ബിജെപി ഭരണകാലത്ത് നടന്ന എല്ലാ അഴിമതികളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അന്വേഷണത്തില്‍ തെറ്റുകാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 മുതല്‍ 2023 വരെ കര്‍ണാടകത്തില്‍ അധികാരത്തിലിരുന്ന ബിജെപി സര്‍ക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഭരണകാലത്ത് ഉയര്‍ന്നു വന്നത്....
അമേരിക്ക ആസ്ഥാനമായുള്ള വൈദ്യുതക്കാര്‍ നിര്‍മാണക്കമ്പനിയായ ടെസ്ലയെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് കര്‍ണാടക സര്‍ക്കാര്‍. വൈദ്യുതക്കാറിന്റെ
നിര്‍മാണപ്ലാന്റ് സ്ഥാപിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വ്യവസായമന്ത്രി എം.ബി. പാട്ടീല്‍ വ്യക്തമാക്കി. ഭൂമി അടക്കമുള്ള സൗകര്യങ്ങളൊരുക്കാന്‍ കര്‍ണാടക തയ്യാറാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്ത്യയില്‍ കാര്യമായി നിക്ഷേപമിറക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ടെസ്ല ഇന്‍ കോര്‍പ്പറേറ്റിന്റെ സി.ഇ.ഒ. ഇലോണ്‍ മസ്‌ക് കഴിഞ്ഞദിവസം അമേരിക്കയില്‍ പ്രധാനമന്ത്രി...
നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കർണാടക ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു . മുതിർന്ന നേതാവും എട്ട് തവണ എംഎൽഎയുമായ എൻ വൈ ഗോപാലകൃഷ്ണ സ്ഥാനം രാജിവച്ച് ബിജെപി വിട്ടതാണ് ഒടുവിലത്തെ സംഭവം. ഉത്തര കന്നഡ ജില്ലയിലെ കുഡ്ലിഗി മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ് അദ്ദേഹം .
വ്യക്തിപരമായ കാരണങ്ങളാൽ രാജി വയ്ക്കുന്നുവെന്നാണ് വിശദീകരണമെങ്കിലും, കോൺഗ്രസ് പ്രവർത്തകരുടെ...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...