Tuesday, November 26, 2024

kannur

ഷൂവിലും ശരീരത്തിലുമായി ഒളിപ്പിച്ചത് 2.2 കിലോ സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ കാസർകോട് സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 2.2 കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി അബ്ദുൾ റഹ്മാൻ, കോഴിക്കോട് സ്വദേശി റഫീഖ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിഐആർഐ കണ്ണൂർ യൂണിറ്റിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. ഷൂവിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു...

കണ്ണൂരിൽ കാര്‍ കത്തി ദമ്പതികൾ മരിച്ച സംഭവം; വണ്ടിയിലുണ്ടായിരുന്നത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്

കണ്ണൂർ: കണ്ണൂരിൽ കാർ കത്തി ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവത്തില്‍ വണ്ടിയിൽ രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി രണ്ടിനാണ് കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ചത്. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തുമാണ് ആശുപത്രിയിലേക്ക്...

‘മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ല’; ഈ ബോര്‍ഡ് ഇനി വേണ്ട, ഒഴിവാക്കി ക്ഷേത്ര കമ്മിറ്റി

കണ്ണൂര്‍: ക്ഷേത്രോത്സവ സമയത്ത് പ്രത്യക്ഷപ്പെടാറുള്ള വിവാദ ബോര്‍ഡ് ഒഴിവാക്കി പയ്യന്നൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ്. 'മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡാണ് ഈ വര്‍ഷം മുതല്‍ വേണ്ടെന്ന് ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചത്. തിങ്കളാഴ്ച സംക്രമ അടിയന്തിരവുമായി ബന്ധപ്പെട്ടു നടന്ന നാല് ഊരിലെയും വാല്യക്കാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഉത്സവപ്പറമ്പിലെ ബോര്‍ഡ് മുന്‍കാലങ്ങളില്‍ വന്‍വിവാദത്തിന് വഴിതെളിച്ചിരുന്നു. കഴിഞ്ഞാഴ്ച്ച...

കനത്ത മഴ; കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂര്‍ : കാലവർഷം അതിതീവ്രമായ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ,അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ ആറ് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ...
- Advertisement -spot_img

Latest News

ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...
- Advertisement -spot_img