Tuesday, November 26, 2024

Ipl-2024

പ്രതിഫലം 7 കോടിക്ക് മുകളില്‍, എന്നിട്ടും 70 റണ്‍സ് പോലും നേടാതിരുന്ന 3 താരങ്ങള്‍; അതിലൊരു മലയാളിയും

ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്ര് റൈഡേഴ്സ് ചാമ്പ്യന്‍മാരായതിന് പിന്നാലെ ഓരോ ടീമിലെയും പ്രതീക്ഷ കാത്ത താരങ്ങളെയും നിരാശപ്പെടുത്തിയ താരങ്ങളെയും കണ്ടെത്തുന്ന തിരക്കിലാണ് ആരാധകര്‍. 24.75 കോടി മുടക്കി കൊല്‍ക്കത്ത സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കും 20.50 കോടി കൊടുത്ത് ഹൈദരാബാദ് ടീമിലെടുത്ത നായകന്‍ പാറ്റ് കമിന്‍സും പ്രതീക്ഷ കാത്തപ്പോള്‍ ഇത്തവണ താരലേലത്തില്‍ കോടികള്‍ പ്രതിഫലം നല്‍കി...

ആര്‍സിബി-രാജസ്ഥാന്‍ എലിമിനേറ്റര്‍; മുമ്പ് സംഭവിച്ചത് ഒരു തവണ മാത്രം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ ഒരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സീസണിന്റെ ആദ്യ പകുതിയില്‍ ആര്‍ക്കും വെല്ലുവിളി ഉയര്‍ത്തിയ ടീമാണ് രാജസ്ഥാന്‍. എന്നാല്‍ രണ്ടാം പകുതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ഏതൊരു ടീമിനും വെല്ലുവിളിയായി. ഇരുവരും പ്ലേ ഓഫില്‍ ഏറ്റുമുട്ടുമ്പോള്‍ ഒരു ടീം പുറത്തേയ്ക്ക് പോകുമെന്ന് ഉറപ്പാണ്. ഇതിന് മുമ്പ്...

എന്തുകൊണ്ട് സുനില്‍ നരെയ്‌ന് സന്തോഷവും സങ്കടവുമില്ല, എന്നും ഒരേ ഭാവം, ഒടുവിലാ മഹാരഹസ്യം പുറത്ത്

കൊല്‍ക്കത്ത: ട്വന്‍റി 20 ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച ഇക്കോണമിയുള്ള ബൗളര്‍മാരിലൊരാള്‍, ബാറ്റിംഗിന് അയച്ചാല്‍ പവര്‍പ്ലേ ഡബിള്‍ പവറാക്കാന്‍ കെല്‍പുള്ള ബാറ്റര്‍. ട്വന്‍റി 20 ഫോര്‍മാറ്റിന് പറ്റിയ ഓള്‍റൗണ്ടറാണ് വെസ്റ്റ് ഇന്‍ഡീസ് സ്‌പിന്നര്‍ സുനില്‍ നരെയ്‌ന്‍ എന്ന് നമുക്കറിയാം. ബാറ്റര്‍മാരെ ക്രീസില്‍ നിര്‍ത്തി വെള്ളംകുടിപ്പിക്കുന്നതോ ബൗളര്‍മാരെ ഒരു കൂസലുമില്ലാതെ ഗാലറിയിലേക്ക് പറത്തുന്നതോ അല്ല പക്ഷേ നരെയ്‌നെ കുറിച്ച്...

സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ; ‘ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു’

ജയ്പൂര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി. മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുക. തേര്‍ഡ് അമ്പയര്‍ കൂടുതല്‍ പരിശോധനകള്‍ക്ക് നില്‍ക്കാതെ വിക്കറ്റെന്ന് വിധിച്ചു. അമ്പയര്‍മാരുമായി സംസാരിച്ചെങ്കിലും സഞ്ജുവിന് ഒടുവില്‍ മടങ്ങേണ്ടി...

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത താരത്തെ നവംബറില്‍ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിക്കും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. നവംബറിലെ ടീം ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്...

ഐപിഎല്‍ 2024: സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി

പഞ്ചാബ് കിംഗ്സിനെതിരായ മത്സരം തോറ്റതിന് പുറമേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തളര്‍ത്തി മറ്റ് ചില തിരിച്ചടികളും. ദീപക് ചാഹറിനേറ്റ പരിക്ക് പ്രശ്‌നകരമാണെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗ് പറഞ്ഞു. താരം ഇനി ഈ സീസണുല്‍ കളിക്കുന്ന കാര്യം സംശയമാണ്. വിസ നടപടിക്രമങ്ങള്‍ക്കായി മതീശ പതിരണയും മഹേഷ് തീക്ഷണയും ശ്രീലങ്കയിലേക്ക് പോയതായും സ്റ്റീഫന്‍ ഫ്‌ലെമിംഗ് സ്ഥിരീകരിച്ചു. അതോടൊപ്പം ബംഗ്ലാദേശ്...

ഐപിഎല്ലിലെ ഈ നിയമം പിന്‍വലിക്കണം; മുഹമ്മദ് സിറാജ്

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ഇംപാക്ട് പ്ലെയർ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് സിറാജ്. ഇപ്പോൾ തന്നെ ബാറ്റർമാർക്ക് അനുകൂലമായ പിച്ചിലാണ് പന്തെറിയുന്നത്. ബൗളർമാർക്ക് അനുകൂലമായി ഒന്നും സംഭവിക്കുന്നില്ല. ഒരു ടീം 20 ഓവറിൽ 250ലധികം റൺസ് അടിക്കുന്നത് വല്ലപ്പോഴുമാണ്. എന്നാൽ ഈ ഐപിഎല്ലിൽ അത് സാധാരണ സംഭവമായെന്നും സിറാജ് പ്രതികരിച്ചു. മുമ്പ് രോഹിത് ശർമ്മ,...

ഐപിഎല്‍ 2024: വരുന്ന സീസണില്‍ പഞ്ചാബിന്റെ നായകന്‍ രോഹിത് ശര്‍മ്മ’; റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് പ്രീതി സിന്‍റ

ഐപിഎല്‍ 2024ലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് രോഹിത് ശര്‍മ്മയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചതുമുതല്‍, ഫ്രാഞ്ചൈസിയിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ഐപിഎല്‍ 2025 ലേലത്തിന് മുമ്പ് അദ്ദേഹം അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരെ ഉപേക്ഷിച്ചേക്കുമെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഇതിനിടയില്‍ രോഹിത് അടുത്ത സീസിണില്‍ പഞ്ചാബ് കിംഗ്സിലേക്കു ചേക്കേറുമെന്നും...

ടോസിൽ കൃത്രിമം? മുംബൈക്കെതിരെ ഗുരുതര ആരോപണവുമായി ആരാധകർ

കഴിഞ്ഞ ദിവസം വാംഖഡെയിൽ അരങ്ങേറിയ ആവേശപ്പോരിൽ മുംബൈ തകർപ്പൻ ജയമാണ് കുറിച്ചത്. സൂര്യ കുമാർ യാദവിന്റേയും ഇഷാൻ കിഷന്റേയും മിന്നും പ്രകടനങ്ങളാണ് ആതിഥേയരെ ആവേശ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ ടോസ് നേടിയ മുംബൈ ആർ.സി.ബി യെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇപ്പോഴിതാ ഈ മത്സരത്തിൽ ടോസിനിടെ കൃത്രിമം നടന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില ആരാധകർ. മാച്ച് റഫറിക്കും...

എത്ര കൊണ്ടാലും പഠിക്കാത്ത ആർ.സി.ബി മാനേജ്മെന്റ്; നിരാശയിൽ ആരാധകർ

എന്തു​വന്നാലും സ്വന്തം ടീമിനെ കൈവിടാത്ത ആർ.സി.ബി ആരാധകർ ഇതിനേക്കാൾ മികച്ച ഒരുടീമിനെയും അതിലുപരി മാനേജ്മെന്റിനെയും അർഹിക്കുന്നുണ്ട്. സീസണിൽ 5 മത്സരങ്ങൾ പിന്നിട്ട റോയൽ ചാലഞ്ചേഴ്സ് ബംഗളുരു വെറും ഒരു മത്സരത്തിൽ മാത്രമാണ് ഇതുവരെ വിജയിച്ചത്. മറ്റുനാലെണ്ണത്തിലും ഏകപക്ഷീയമായി തോറ്റു. സീസണിൽ മത്സരങ്ങളേറെ ബാക്കിയുണ്ടെങ്കിലും ഇതേ പോക്കാണ് പോകുന്നതെങ്കിൽ പ്രതീക്ഷക്ക് ഒരു വകയുമില്ല. കടലാസിൽ ആർ.സി.ബി ബാറ്റിങ്...
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img