Thursday, January 23, 2025

Gulf News

കൈയ്യും വീശി എയര്‍പോര്‍ട്ടില്‍ പോകാം, പെട്ടികൾ കൃത്യസമയത്ത് എത്തും; വരുന്നൂ ‘ട്രാവലർ വിതൗട്ട് ബാഗ്’സംവിധാനം

റിയാദ്: വിമാന യാത്രക്കായി പുറപ്പെടും മുമ്പ് വീട്ടിലിരുന്ന് തന്നെ ലഗേജ് നടപടി പൂർത്തിയാക്കാനുള്ള സംവിധാനം സൗദി വിമാനത്താവളങ്ങളിൽ ആരംഭിക്കുന്നു. ‘ട്രാവലർ വിതൗട്ട് ബാഗ്’ എന്ന പേരിലുള്ള ഈ സംവിധാനം മൂന്ന് മാസത്തിനുള്ളിൽ നടപ്പാവുമെന്ന് എയർപോർട്ട് ഹോൾഡിങ് കമ്പനി അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സംവിധാനം വരും. ആഭ്യന്തര, അന്തർദേശീയ വിമാന യാത്രക്കാർക്ക് സ്വന്തം താമസസ്ഥലങ്ങളിലിരുന്ന് ലഗേജ്...

സഊദിയിലേക്ക് സ്വാഗതം; അഞ്ച് തരം പുതിയ വിസകൾ പ്രഖ്യാപിച്ച് ഭരണകൂടം

റിയാദ്: ആഗോള ഹബ്ബ് എന്ന നിലയിൽ രാജ്യത്തിന്റെ പദവി ഉയർത്തുന്നതിനായി വിദഗ്ധരായ പ്രൊഫഷണലുകളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിനായി പുതിയ വിസ അവതരിപ്പിച്ച് സഊദി അറേബ്യ. ‘പ്രീമിയം റെസിഡൻസി പ്രോഡക്ട്സ്’ എന്ന പേരിൽ അഞ്ച് പുതിയ വിസകളാണ് അവതരിപ്പിച്ചത്. തൊഴിലവസരങ്ങൾ സൃഷ്ടിച്ചും വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിച്ചും സഊദിയുടെ സാമ്പത്തിക പരിവർത്തനം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്....

മദീനയിൽ പുതിയ സാംസ്കാരിക കേന്ദ്രം വരുന്നു

സൗദിയിൽ പ്രവാചക നഗരിയോട് ചേർന്ന് പുതിയ സാംസ്‌കാരിക കേന്ദ്രം നിലവിൽ വരുന്നു. മദീനയെ ലോകോത്തര നിലവാരത്തിൽ ഉയർത്തുന്ന റുഅ അൽ മദീന പദ്ധതി പ്രദേശത്താണ് പുതിയ സാംസ്‌കാരിക കേന്ദ്രം വരുന്നത്. മദീനയിലെത്തുന്നവർക്ക് ഇസ്ലാമിക ചരിത്രത്തെയും പൈതൃകത്തെയും അടുത്തറിയാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. സൗദിയിൽ പ്രവാചക നഗരിയോട് ചേർന്ന് ഇസ്ലാമിക നാഗരിക ഗ്രാമം എന്ന പേരിലാണ് പുതിയ...

യുഎഇയിൽ നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി ആളുകൾ

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം. തിങ്കളാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.  മസാഫി ഏരിയയില്‍ രാത്രി 11.01നാണ് ഭൂചലനമുണ്ടായതെന്ന് എൻസിഎം എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു. താമസക്കാര്‍ക്ക് ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായും എന്നാല്‍ പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എൻസിഎം കൂട്ടിച്ചേര്‍ത്തു. 

ഒമാനിൽ ഇ-സിഗരറ്റുകൾക്ക് നിരോധനം: നിയമം ലംഘിച്ചാല്‍ 2000 റിയാൽ വരെ പിഴ ചുമത്തും

മസ്കത്ത്: ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകൾ, ഷീശകൾ, അനുബന്ധ സാധനങ്ങളും നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. നിയമം ലംഘിക്കുന്നവര്‍ക്ക്‌ 2,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും അതോറിറ്റി അറിയിച്ചു. ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകൾ, ഷീശകൾ, അനുബന്ധ സാധനങ്ങൾ എന്നിവയുടെ പ്രചാരവും, വ്യപാരവും നിരോധിച്ച് കർശന നിർദ്ദേശം ആണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറപ്പെടുവിച്ചത്. നിരോധനം ലംഘിക്കുന്നവർക്കെതിരെ അഡ്മിനിസ്ട്രേറ്റീവ്...

താമസം ചിലവേറും; ദുബൈയിൽ ചെറിയ അപ്പാർട്ടുമെന്റുകൾ കിട്ടാനില്ല

ദുബൈ: ദുബൈ നഗരത്തിൽ വിവിധ ഇടങ്ങളിൽ താമസിക്കാനുള്ള ചെറിയ സ്ഥലങ്ങൾ കുറയുന്നതായി റിപ്പോർട്ട്. ജനസംഖ്യയിലെ വർധനയും പുതിയ യൂണിറ്റുകളുടെ അപര്യാപ്തതയുക്കുമൊപ്പം ആവശ്യക്കാരും വർധിച്ചതാണ് ചെറിയ യൂണിറ്റുകളുടെ ക്ഷാമം അനുഭവപ്പെടാൻ കാരണം. ബർ ദുബൈ, ദെയ്‌റ തുടങ്ങിയ ഓൾഡ് ദുബൈ ഭാഗങ്ങളിലാണ് ക്ഷാമമെന്ന് റിയൽ എസ്റ്റേറ്റ് എക്‌സിക്യൂട്ടീവുകൾ വ്യക്തമാക്കുന്നു. ഈ പ്രദേശങ്ങളിൽ വികസന മേഖലകളുടെ ലഭ്യതക്കുറവ് കാരണം...

യാതൊരു നഷ്ടപരിഹാരവും വേണ്ട; മകനെ കൊന്നയാൾക്ക് നിരുപാധികം മാപ്പ് നൽകി പിതാവ്, കൈയ്യടിച്ച് ആളുകൾ

റിയാദ്: മകൻറെ ഘാതകന് നിരുപാധികം മാപ്പ് നൽകി സൗദിയിൽ ജോലി ചെയ്യുന്ന സിറിയൻ പൗരൻ. ദക്ഷിണ സൗദിയിലെ അസീർ മേഖലയിലാണ് സംഭവം. ഖാലിദിയയിലെ ജനറൽ കൗൺസിലിൽ സ്വദേശികളും വിദേശികളുമായുള്ള പ്രവിശ്യാ ഗവർണർ അമീർ തുർക്കി ബിൻ ത്വലാലിൻറെ മുഖാമുഖം പരിപാടിക്കിടെയാണ് അപ്രതീക്ഷിതമായി ഈ മാപ്പ് പ്രഖ്യാപനമുണ്ടായത്.  യാതൊരു നഷ്ടപരിഹാരവും ആവശ്യപ്പെടാതെ നിരുപാധികം തൻറെ മകെൻറ കൊലപാതകിക്ക്...

ദുബൈയിൽ ഇനി വാട്സ്ആപ്പ് വഴി ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാം

ദു​ബൈ: എ​മി​റേ​റ്റി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക്​ വാ​ട്​​സ്ആ​പ്പ് വഴി സൗകര്യമൊരുക്കി ദു​ബൈ റോ​ഡ്​​സ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി. ഡ്രൈ​വി​ങ്​ ടെ​സ്റ്റി​നു​ള്ള​ കൂ​ടി​ക്കാ​ഴ്ച​ക​ൾ ബു​ക്ക്​ ചെ​യ്യാ​നും പു​നഃ​ക്ര​മീ​ക​രി​ക്കാ​നും വാ​ട്​​സ്ആ​പ്പ്​ ഉ​പ​യോ​ഗി​ക്കാ​മെന്ന്​ അതോറിറ്റി അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ഉ​പ​യോ​ക്താ​ക്ക​ൾക്ക് സേ​വ​നം ലഭ്യമാകും. അ​റ​ബി​ക് ഭാഷക്ക് പുറമെ ഇം​ഗ്ലീ​ഷ്​ ഭാ​ഷയിലും സം​വ​ദി​ക്കാ​നു​ള്ള സൗകര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ​ ആ​ർ​ടിഎ​യു​ടെ ‘മെ​ഹ​ബൂ​ബ്’​ ചാ​റ്റ്​​ബോ​ർ​ട്ട്​...

യുഎഇയിലെ തീയറ്ററുകളിൽ ഇനി മുതൽ സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ കടുത്ത ശിക്ഷ

ഷാർജ:യുഎഇയില്‍ തിയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ ഇനി ശിക്ഷ ലഭിക്കും. ഒരു ലക്ഷം ദിർഹം വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷ. അപ്പര്‍കേസ് ലീഗല്‍ അഡൈ്വസറിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. സിനിമാ രംഗം ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇക്കാര്യം സിനിമ തുടങ്ങുന്നതിന് മുമ്പ്...

ദുബൈയിൽ ഫാസ്റ്റ് ലൈൻ ഉപയോഗിക്കുന്നവർ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക; ഇല്ലേൽ വൻ പിഴ നൽകേണ്ടി വരും

ദുബൈ: നിങ്ങൾ വേഗപരിധിക്കുള്ളിൽ വാഹനമോടിക്കുന്നുവെങ്കിലും, വേഗതയേറിയ പാതയിൽ ആരെങ്കിലും നിങ്ങളെ ചാരി മറികടക്കുന്നുണ്ടോ? അപകടം ഏറെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ വർധിച്ചതോടെ ബോധവത്‌കരണ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് ദുബൈ പൊലിസും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർ‌ടി‌എ). GiveWayInTheFastLane എന്ന പേരിലാണ് ക്യാമ്പയിൻ നടക്കുന്നത്. വാഹനമോടിക്കുന്നവർ ഫാസ്റ്റ് ലെയ്ൻ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. നിങ്ങൾ...
- Advertisement -spot_img

Latest News

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...
- Advertisement -spot_img