Thursday, January 23, 2025

Gulf News

മഴക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തിയിട്ട് ഒരാഴ്ച; മഴയില്‍ കുതിര്‍ന്ന് മക്ക

റിയാദ്: സൗദി അറേബ്യയില്‍ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തി ഒരാഴ്ച പിന്നിടും മുമ്പ് മക്കയില്‍ മഴ. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ ആഹ്വാന പ്രകാരമാണ് മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നിര്‍വ്വഹിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മക്കയില്‍ മഴ പെയ്തത്. ഏതാനും ദിവസങ്ങളായുള്ള തണുപ്പിന് ശേഷം രാജ്യം ചൂടിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് മക്കയിലും പരിസര പ്രദേശങ്ങളിലും മഴ...

മക്കയിൽ തിരക്ക് വർധിക്കുന്നു; തീർഥാടകർ അച്ചടക്കം പാലിക്കണമെന്ന് അധികൃതര്‍

ജിദ്ദ: മക്കയിലെത്തുന്ന ഉംറ തീർഥാടകർ തിരക്ക് ഒഴിവാക്കാൻ അച്ചടക്കത്തോടെയും പരസ്പര വിട്ടുവീഴ്ചയോടെയും പെരുമാറണമെന്ന് അധികൃതർ. സ്ത്രീകൾക്കും പ്രായമായവർക്കും മുൻഗണന നൽകണമെന്നും അധികൃതർ വിശ്വാസികളോട് അഭ്യർത്ഥിച്ചു. റമദാന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വൻ ഒരുക്കങ്ങളാണ് ഹറമിൽ നടന്നുവരുന്നത്. മക്കയിലെ ഹറം പള്ളിയിൽ ഉംറക്കെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നിർദേശം. തിരക്ക് വർധിക്കുന്ന സാഹചര്യങ്ങളിൽ പരസ്പര...

സൗദിയിൽ ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ

റിയാദ്: സൗദിയിൽ ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ പേരിൽ നിരവധി പേർക്കാണ് വ്യാജ സന്ദേശങ്ങളെത്തുന്നത്. ഇത്തരം സന്ദേശങ്ങളിൽ പ്രതികരിക്കരുതെന്നും അധികൃതർ വ്യക്തമാക്കി. ഉപയോക്താക്കളുടെ പിഴകൾ തിരിച്ച് നൽകുമെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം സന്ദേശമയക്കുന്നത്. എന്നാൽ ഇത്തരത്തിൽ വരുന്ന മെസേജുകളും മെയിലുകളും വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി. ഇത്തരം...

ലോസ്റ്റ് ലഗ്ഗേജിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ദുബൈ വിമാനത്താവള അധികൃതർ

ദുബൈ: വ്യാജ പേരുകളിൽ ലോസ്റ്റ് ലഗ്ഗേജുകൾ വില്പനയ്ക്ക് വെച്ച് കൊണ്ട് ഫേസ്ബുക്കിലും, ഇൻസ്റാഗ്രാമിലും വരുന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് ദുബൈ എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകി. 2024 ഫെബ്രുവരി 1-നാണ് ദുബൈ എയർപോർട്ട് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്. തങ്ങളുടെ പേര് ദുരുപയോഗം ചെയ്ത് കൊണ്ട് ഇത്തരം വ്യക്തികൾ നടത്തുന്ന തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും, ജാഗ്രത പുലർത്താനും പൊതുജനങ്ങളോട്...

ഇന്ത്യൻ പാസ്പോര്‍ട്ട് ഉടമകൾക്ക് കോളടിച്ചു; ടിക്കറ്റിനൊപ്പം പ്രീ അപ്രൂവ്ഡ് ഓൺ അറൈവല്‍ വിസ, നിബന്ധനകൾ അറിയാം…

അബുദാബി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിമാന ടിക്കറ്റിനൊപ്പം പ്രീ അപ്രൂവ്ഡ്  ഓണ്‍ അറൈവല്‍ വിസ സൗകര്യം നല്‍കാന്‍ തീരുമാനിച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. യുഎസ് വിസ, യുഎസ് ഗ്രീൻ കാർഡ്, ഇയു റെസിഡൻസി അല്ലെങ്കിൽ യുകെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമാണ്​ ഈ സേവനം ലഭ്യമാവുക. എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന...

മക്കയിൽ ഹജ്ജ് തീർത്ഥാടകർക്കായി അഞ്ച് ലക്ഷം മുറികളുള്ള 4000 കെട്ടിടങ്ങൾ ഒരുങ്ങുന്നു

മക്ക: ഈ വര്‍ഷം സഊദിയിൽ ഹജ്ജിനെത്തുന്ന തീർത്ഥാടകർക്കായി മക്കയിൽ അഞ്ച് ലക്ഷം മുറികളുള്ള 4000 കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കാൻ ന​ഗരസഭ ലക്ഷ്യമിടുന്നുവെന്ന് വക്താവ് ഉസാമ സൈത്തൂന്നി അറിയിച്ചു. ഏകദേശം രണ്ട് മില്യൺ തീർത്ഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടങ്ങളാണ് അനുവദിക്കുന്നത്. ഇതിനോടകം തന്നെ 1000 കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകി കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം...

ലോകത്തെ ഏറ്റവും സുരക്ഷിതമായ ന​ഗരം അബുദബി

അബുദബി: 2024-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദബി ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ഓൺലൈൻ ഡാറ്റാബേസ് ആയ നംബിയോ ആണ് പട്ടിക പുറത്തുവിട്ടത്. ദുബായ്, അജ്മാൻ, ‍റാസൽ ഖൈമ തുടങ്ങിയ യുഎഇ ന​ഗരങ്ങൾ ആദ്യ ആറ് സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. നംബിയോയുടെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ എട്ടാം തവണയാണ് യുഎഇ തലസ്ഥാനം ഒന്നാം...

പ്രാണപ്രതിഷ്ഠ ദിനത്തില്‍ മധുര വിതരണം നടത്തിയ ഒമ്പത് ഇന്ത്യക്കാരെ നാടുകടത്തി കുവൈത്ത്

കുവൈത്ത് സിറ്റി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്ത ഇന്ത്യക്കാര്‍ക്കെതിരേ കുവൈത്തിൽ ശക്തമായ നടപടി. രണ്ട് കമ്പനികളിലായി ഒമ്പത് ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ശേഷം അന്നുതന്നെ നാടുകടത്തുകയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തിങ്കളാഴ്ചയാണ് ഇവര്‍ ജോലി...

നിയന്ത്രണത്തില്‍ ഇളവ്; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാരുടെ വിസ അപേക്ഷ യുഎഇ സ്വീകരിച്ചു തുടങ്ങി

ഒരു കമ്പനിയില്‍ ഒരു രാജ്യത്ത് നിന്നുള്ള ജീവനക്കാര്‍ 80 ശതമാനത്തില്‍ കൂടുതല്‍ പാടില്ലെന്ന് അറിയിച്ച് നിരസിച്ചിരുന്ന വിസ അപേക്ഷകള്‍ യുഎഇ സ്വീകരിച്ചു തുടങ്ങി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാരുടെ വിസ അപേക്ഷകള്‍ വീണ്ടും സ്വീകരിച്ചു തുടങ്ങിയതായി കമ്പനികള്‍ അറിയിച്ചു. ജീവനക്കാരെ നിയമിക്കുമ്പോള്‍ ജനസംഖ്യാപരമായ വൈവിധ്യം ഉറപ്പാക്കണമെന്ന സന്ദേശമാണ് വിസ അപേക്ഷകള്‍ നിരസിക്കുമ്പോള്‍ മറുപടിയായി ലഭിച്ചിരുന്നത്. ഈ മാസം...

മക്ക, മദീന ഹറം മുറ്റങ്ങളിൽ കിടക്കരുത്; തീർഥാടകരോട് ആവശ്യപ്പെട്ട് ഹജ്ജ്, ഉംറ മന്ത്രാലയം

റിയാദ്: മക്ക, മദീന ഹറമുകളുടെ മുറ്റങ്ങളിൽ കിടക്കുന്നത് ഒഴിവാക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരോട് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമം നിലനിർത്തുന്നതിനും സന്ദർശകർക്ക് ആശ്വാസം നൽകുന്നതിനും വേണ്ടിയാണിത്. ഹറം മുറ്റങ്ങളിൽ കിടക്കുകയും ഉറങ്ങുകയും ചെയ്യുന്നത് ആളുകൾ കുട്ടിമുട്ടി അപകടസാധ്യതയിലേക്ക് നയിക്കും. തിരക്കിനും കാരണമാകും. പ്രത്യേകിച്ച് ഉന്തുവണ്ടികൾക്കായുള്ള പാതകൾ, നടപ്പാതകൾ, അടിയന്തിര സേവനത്തിനായുള്ള നടപ്പാതകൾ എന്നീ മൂന്ന്...
- Advertisement -spot_img

Latest News

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...
- Advertisement -spot_img