Tuesday, November 26, 2024

Gulf News

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ മറ്റന്നാൾ, ഒമാന്‍റെ പ്രഖ്യാപനം നാളെ

ദുബൈ: മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാൾ മറ്റന്നാൾ ആഘോഷിക്കും. ഒമാനില്‍ നാളെയായിരിക്കും പ്രഖ്യാപനം. സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്. നഗ്‌ന നേത്രങ്ങൾ കൊണ്ടോ ദൂരദർശനിയിലൂടെയോ മാസപ്പിറവി ദർശിച്ചാൽ വിവരം അടുത്തുള്ള കോടതിയെയോ അനുബന്ധ കേന്ദ്രങ്ങളെയോ അറിയിക്കാനായിരുന്നു നിർദേശം. അതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാവിധ സംവിധാനങ്ങളോടെയും...

സഊദി അറേബ്യയിലേക്കുള്ള ഫാമിലി സന്ദര്‍ശക വിസ അപേക്ഷകള്‍ തള്ളുന്നു; കാരണം ഇതാണ്

റിയാദ്: സഊദി അറേബ്യയിലേക്കുള്ള ഫാമിലി സന്ദര്‍ശക വിസ അപേക്ഷകള്‍ വ്യാപകമായി തള്ളുന്നതിന്റെ കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിസയോടൊപ്പം ചേര്‍ക്കേണ്ട അത്യാവശ്യ വിവരങ്ങളെല്ലാം അറബി ഭാഷയില്‍ നല്‍കാത്തതാണ് വിസ അപേക്ഷ നിരസിക്കുന്നതിന് ഇടയാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇക്കാര്യം അറിയാതെ അപേക്ഷ നിരസിക്കപ്പെട്ടവര്‍ വീണ്ടും ഇംഗ്ലീഷില്‍ തന്നെ അപേക്ഷ പൂരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തേ എളുപ്പത്തില്‍ ലഭിച്ചിരുന്ന വിസിറ്റിങ്...

ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറില്‍ അവധി പ്രഖ്യാപിച്ചു. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്്ക്ക് ഏപ്രില്‍ ഏഴ് ഞായറാഴ്ച മുതല്‍ ഏപ്രില്‍ 15 തിങ്കളാഴ്ച വരെ അവധി ആയിരിക്കും. ഏപ്രില്‍ 16 ചൊവ്വാഴ്ചയാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക. അതേസമയം യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ  ചെറിയ...

പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കലിൽ ഗണ്യമായ കുറവ്; അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്കുള്ള പ്രവാസികളുടെ പണയയ്ക്കല്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നാട്ടിലേക്കയ്ക്കുന്ന പണത്തില്‍ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കുറവാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയതെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.  പ്രവാസികളുടെ പണമയയ്ക്കല്‍ ഫെബ്രുവരി അവസാനം 10.41 ശതമാനം ഇടിഞ്ഞ് 9.33 ശതകോടി...

മലയാളികളടക്കം ആയിരങ്ങളുടെ തലവര മാറ്റിയ ബിഗ് ടിക്കറ്റിന് എന്തു പറ്റി? പ്രവര്‍ത്തനം നിര്‍ത്തിയത് ഈ കാരണം കൊണ്ട്

അബുദാബി: മലയാളികളടക്കം നിരവധി പേരെ കോടീശ്വരന്മാരാക്കിയ യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പാണ് അബുദാബി ബിഗ് ടിക്കറ്റ്. എല്ലാ മാസവും നടക്കുന്ന ലൈവ് ഡ്രോകളിലൂടെയും ഡ്രീം കാര്‍ നറുക്കെടുപ്പുകളിലൂടെയും പ്രതിവാര നറുക്കെടുപ്പുകളിലൂടെയുമൊക്കെ ക്യാഷ് പ്രൈസുകളും ആഢംബര കാറുകളും സ്വര്‍ണ നാണയങ്ങളും സമ്മാനമായി നല്‍കി കൊണ്ട് നിരവധി പേരെ ഒറ്റ രാത്രി കൊണ്ട് കോടീശ്വരന്മാരാക്കിയ ബിഗ് ടിക്കറ്റ് താല്‍ക്കാലികമായി...

പ്രവാസി മലയാളികളേ എല്ലാ ദിവസവും നോണ്‍ സ്‌റ്റോപ്പ് സര്‍വീസുമായി ബജറ്റ് എയര്‍ലൈൻ എത്തുന്നു; സര്‍വീസ് മേയ് 9 മുതൽ

അബുദാബി: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്നു. വേനലവധിക്കാലത്ത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് സര്‍വീസ്. മേയ് 9 മുതലാണ് ഇന്‍ഡിഗോ അബുദാബി-കണ്ണൂര്‍ സര്‍വീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും നോണ്‍ സ്‌റ്റോപ്പ് വിമാനങ്ങള്‍ അബുദാബി-കണ്ണൂര്‍ സെക്ടറില്‍ സര്‍വീസ് നടത്തും. കണ്ണൂരില്‍ നിന്ന് അര്‍ധരാത്രി 12.40ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ...

മദീനയിൽ ഷട്ടിൽ ബസുകളുടെ സമയം നീട്ടി

റിയാദ്: റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മദീനയിൽ ഷട്ടിൽ ബസ് സർവിസുകളുടെ സമയം നീട്ടി. മദീന നഗരത്തിൻറെവിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെ മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും വേഗത്തിൽ എത്തിക്കുന്നതിന് മദീന വികസന അതോറിറ്റിയാണ് ഷട്ടിൽ ബസ് സർവിസ് ആരംഭിച്ചത്.  ഉച്ചക്ക് ശേഷം മൂന്ന് മുതൽ ആരംഭിക്കുന്ന സർവിസ് മസ്ജിദുന്നബവിയിലും ഖുബാഅ് പള്ളിയിലും പുലർച്ചെ അരമണിക്കൂറോളമാണ് നീട്ടിയത്. അതായത്...

ത്വ​വാ​ഫ്​ ചെ​യ്യു​ന്ന​വ​ർ തി​ക്കും തി​ര​ക്കും ഒ​ഴി​വാ​ക്ക​ണം -ഇ​രു​ഹ​റം കാ​ര്യാ​ല​യം

മ​ക്ക: ക​അ്​​ബ​ക്കു​ചു​റ്റും ത്വ​വാ​ഫ്​ ചെ​യ്യു​ന്ന​വ​ർ തി​ക്കും തി​ര​ക്കും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ഇ​രു​ഹ​റം കാ​ര്യാ​ല​യം. റ​മ​ദാ​നി​ൽ​ ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​ർ​ദേ​ശം. ത്വ​വാ​ഫ്​ ചെ​യ്യു​ന്ന​വ​ർ ക്ര​മ​വും ക്ര​മീ​ക​ര​ണ​വും ഉ​റ​പ്പാ​ക്ക​ണം. പ്ര​ദ​ക്ഷി​ണ​ വേ​ള​യി​ൽ സ​മാ​ധാ​ന​വും ശാ​ന്ത​ത​യും പാ​ലി​ക്കു​ക. ഉ​ച്ച​ത്തി​ൽ ശ​ബ്​​ദ​മു​യ​ർ​ത്താ​തെ വി​ന​യാ​ന്വി​ത​രാ​യി പ്രാ​ർ​ഥ​ന ന​ട​ത്ത​ണം. ക​അ്​​ബ​യു​ടെ പ​വി​ത്ര​ത​യെ​യും അ​തി​​ന്റെ പ​ദ​വി​യെ​യും മാ​നി​ച്ചും ഹ​റ​മി​ലെ മ​ര്യാ​ദ​ക​ൾ പാ​ലി​ച്ചും ത്വ​വാ​ഫ്​...

പ്രവാസികള്‍ക്ക് സന്തോഷം; നേരിട്ടുള്ള വിമാന സര്‍വീസുമായി ഇന്‍ഡിഗോ, തീയതി പ്രഖ്യാപിച്ചു

മനാമ: പുതിയ വിമാന സര്‍വീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇന്‍ഡിഗോയുടെ ബഹ്റൈന്‍-കൊച്ചി നേരിട്ടുള്ള വിമാന സര്‍വീസ് ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കും. ബ​ഹ്‌​റൈ​നി​ൽ ​നി​ന്ന് രാ​ത്രി 11.45ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 6.55ന് ​കൊ​ച്ചി​യി​ൽ എ​ത്തും. തിരികെ കൊ​ച്ചി​യി​ൽ​ നി​ന്ന് രാ​ത്രി 8.35ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 10.45ന് ​ബ​ഹ്‌​റൈ​നി​ൽ എ​ത്തും. അതേസമയം വേനല്‍ക്കാലക്കാല അവധി സീസണില്‍ എയര്‍...

യു.എ.ഇയിൽ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധം; 2025 ജനുവരി ഒന്നിന് നിലവിൽ വരും

അബൂദബി: യു.എ.ഇയിലെ മുഴുവൻ സ്വകാര്യ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കുന്നു. 2025 ജനുവരി ഒന്ന് മുതലാണ് ഇൻഷൂറൻസ് നിർബന്ധമാവുക. ഇൻഷുറൻസ് ചെലവ് തൊഴിലുടമ വഹിക്കണമെന്നാണ് നിയമം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യു.എ.ഇയിലെ മുഴുവൻ സ്വകാര്യ മേഖലാ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കാൻ തീരുമാനമായത്. ദുബൈ, അബൂദബി എമിറേറ്റുകളിൽ നിലവിൽ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണെങ്കിലും അടുത്തവർഷം...
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img