Friday, April 4, 2025

Gulf News

മഴക്കെടുതി നാശം നേരിട്ടവരുടെ ലോൺ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി യുഎഇ

ഷാർജ : മഴക്കെടുതിയിൽ നാശം നേരിട്ടവരുടെ കാർ ലോൺ, പേഴ്സണൽ ലോൺ എന്നിവയുടെ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകണമെന്ന് സെൻട്രൽബാങ്ക് യുഎയിലെ ബാങ്കുകൾക്ക് നിർദേശം നൽകി. ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ, തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്നും നിർദേശമുണ്ട്. വിമാന യാത്ര മുടങ്ങി ദുബൈയിൽ കുടുങ്ങി പോയവരിൽ നിന്ന് വീസാ കാലാവധി...

കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകാൻ തയ്യാറായില്ല; പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി സൗദി അധികൃതർ

റിയാദ്: സൗദിയിൽ സ്വദേശി പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി. ശ്രീലങ്കൻ സ്വദേശിയുടെ വധശിക്ഷയാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്ന് നടപ്പിലാക്കിയത്. പ്രതിക്കെതിര കുറ്റം തെളിഞ്ഞതിനാൽ വിചാരണ കോടതിയും തുടർന്ന് അപ്പീൽ കോടതികളും വധശിക്ഷ വിധിക്കുകയായിരുന്നു. മറ്റൊരു കേസിൽ തീവ്രവാദ പ്രവർത്തനത്തിലേർപ്പെട്ട സ്വദേശിയെയും കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധേയമാക്കിയതായി സൗദി ആഭ്യന്തര...

ദുബൈ സർവീസ് റദ്ദാക്കി എയർഇന്ത്യ; ഏപ്രിൽ 21 വരെയുള്ള ടിക്കറ്റുകൾ മാറ്റി നൽകും

ദുബൈയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. ഈ മാസം 21 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സൗജന്യമായി മറ്റൊരു ദിവസത്തെ യാത്രക്ക് ടിക്കറ്റ് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഈ മാസം 30 വരെ ഇസ്രായേൽ സർവീസും എയർ ഇന്ത്യ റദ്ദാക്കി. എന്നാൽ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെ ഇത് ബാധിക്കില്ല. മഴക്കെടുതിയിൽ ദുബൈ...

ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം; പ്രധാന അറിയിപ്പ് നൽകി, തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ

ദുബൈ: ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്ന് അറിയിപ്പ്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതി. തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ അറിയിച്ചു. അതേസമയം യുഎഇയിലെ കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ദുബൈ എയർപോർട്ട് ഇന്ന് സാധാരണ നിലയിലാകും. റോഡുകൾ സാധാരണ ഗതിയിലാക്കാൻ ഊർജ്ജിത യത്നം നടക്കുകയാണ്....

മദീനയിലെത്തുന്ന തീർത്ഥാടകരെ സേവിച്ച് നാല് പതിറ്റാണ്ട്; 96-ാം വയസിൽ അബൂ അൽ സബാ വിടവാങ്ങി

റിയാദ്: മദീനയിലെത്തുന്ന തീർഥാടകർക്ക് നാലു പതിറ്റാണ്ടു കാലം ചായയും കഹ്‌വയും ഈത്തപ്പഴവുമെല്ലാം സൗജന്യമായി വിതരണം ചെയ്ത് ഏറെ ശ്രദ്ധേനായ ജീവകാരുണ്യ പ്രവർത്തകൻ നിര്യാതനായി. അബൂ അൽ സബാ എന്ന പേരിൽ അറിയപ്പെടുന്ന ശൈഖ് ഇസ്മാഈൽ അൽ സൈം (96) ആണ് ചൊവ്വാഴ്ച വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചത്.  പ്രായത്തിന്റെ അവശത ഒട്ടും വകവെക്കാതെ കഴിഞ്ഞ റമദാനിൽ...

വെള്ളപ്പൊക്കത്തിൽ ബോട്ടായി മാറി ഒരു കാർ, ‘ടെസ്‌ല ബോട്ട് മോഡ്’ എന്ന് ജനം!

കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ കനത്ത മഴയായിരുന്നു. ഇത് നഗരത്തിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കുകയും ഗതാഗതം പൂർണ്ണമായും സ്‍തംഭിക്കുകയും ചെയ്തു. കനത്ത മഴയിൽ നഗരത്തിൻ്റെ പല ഭാഗങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. ഇതുമൂലം ഹൈവേകളും വിമാന സർവീസുകളും തടസപ്പെട്ടു. നഗരത്തിലുടനീളം വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് കണ്ടു. പക്ഷേ, ദുബായിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ തെരുവിൽ ഒരു...

മഴക്കെടുതി: യുഎഇ രക്ഷൗദൗത്യത്തിന് മലയാളികളും പങ്കാളികൾ; സുപ്രധാന പ്രഖ്യാപനം നടത്തി യുഎഇ പ്രസിഡന്റ്

അബുദാബി: 75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. മഴക്കെടുതിയില്‍ നിന്നും കരകയറി വരികയാണ് യുഎഇയിലെ ജനങ്ങൾ. വിമാന സർവീസുകൾ സാധാരണ നിലയിലായില്ലെങ്കിലും ഉടൻ തന്നെ എല്ലാം പൂ‍ര്‍വ്വ സ്ഥിതിയിലേക്കാകുമെന്നാണ് പ്രതീക്ഷ. റെക്കോർഡ് മഴയ്ക്ക് പിന്നാലെ ജനജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട് രൂപപ്പെട്ടതോടെ രാജ്യവ്യാപകമായി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്താനൊരുങ്ങുകയാണ് യുഎഇ. പ്രസിഡന്റ് ഷെയ്ഖ്...

യു.എ.ഇയിൽ 75 വർഷത്തിനിടയിലെ കനത്തമഴ: മലവെള്ളപ്പാച്ചിലിൽ ഒരു മരണം, മിക്ക നഗരങ്ങളിലും വെള്ളക്കെട്ട്

ദുബൈ: യു.എ.ഇയിൽ മഴക്കെടുതി രൂക്ഷം. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. റാസൽഖൈമയിൽ മലവെള്ളപാച്ചിലിൽ ഒരാൾ മരിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലായതിനാൽ ദുബൈയിൽ നിന്നുള്ള ഫ്ലൈദുബൈ വിമാനങ്ങൾ റദ്ദാക്കി. ഇന്ന് ഉച്ചവരെ യു.എ.ഇയുടെ പലഭാഗങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 1949 ൽ മഴവിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴക്കാണ്...

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; ജാഗ്രത നിർദ്ദേശവുമായി അധികൃതർ

റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളിൽ കനത്ത മഴ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മഴയെത്തിയത്. കിഴക്കൻ പ്രവിശ്യയിലും റിയാദ്, തബൂക്ക്, ഹാഇൽ ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ഇന്നലെയും ഇന്നുമായി പെയ്തത്. കനത്ത മഴയുടെ പശ്ചാതലത്തിൽ ജനങ്ങളോട് ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടിമിന്നലോട്...

ഖത്തറിൽ വ്യാപകമായി ഇടിയോട് കൂടിയ മഴ ലഭിച്ചു

ദോഹ: അയൽ രാജ്യങ്ങളിൽ തിമിർത്തുപെയ്യുന്ന മഴയുടെ പ്രഭാവം ഖത്തറിലും പ്രകടമായി. ഇന്നലെ രാത്രിയോടെയാണ് ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ ഇടിയോട് കൂടി മഴ ലഭിച്ചത്. രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ് കൂടുതൽ മഴ ലഭിച്ചത്. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും വീശി. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. സീലൈൻ ബീച്ചിൽ കുളിക്കാനിറങ്ങിയ ഡോക്ടർ മുങ്ങി...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് നിന്ന് 450 ഗ്രാം ഹഷീഷ് ഓയിൽ പിടിച്ചെടുത്ത് എക്സൈസ്; കർണാടക സ്വദേശി അറസ്റ്റിൽ

കാസർകോട് ∙ മഞ്ചേശ്വരം താലൂക്കിലെ രണ്ട് സ്ഥലങ്ങളിൽ നിന്നായി 450 ഗ്രാം ഹഷീഷ് ഓയിൽ പിടിച്ചെടുത്ത് എക്സൈസ് ഉദ്യോഗസ്ഥർ. സംഭവത്തിൽ കർണാടക സ്വദേശിയും നിലവിൽ മഞ്ചേശ്വരം...
- Advertisement -spot_img