റിയാദ്: സൗദി അറേബ്യയില്‍ പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ശബ്‍ദമുയര്‍ത്തി സംസാരിച്ചാല്‍ 100 റിയാല്‍ പിഴ ലഭിക്കും. രാജ്യത്തെ പബ്ലിക് ഡെക്കോറം സൊസൈറ്റി (Saudi Public Decorum Society) വൈസ് പ്രസിഡന്റ് ഖാലിദ് അബ്‍ദുല്‍ കരീമാണ് ഇക്കാര്യം അറിയിച്ചത്. പൊതുമര്യാദ നിയമവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
വിവിധ...
അബുദാബി: യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി എംബസി. പ്രവാസികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നതിനായി ചില വ്യാജ സോഷ്യല്‍ മീഡിയ ഹാന്റിലുകളും ഇ-മെയില്‍ വിലാസങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇവയ്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് യുഎഇയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ എംബസി പുറത്തുവിട്ടിട്ടുണ്ട്.
@embassy_help എന്ന ട്വിറ്റര്‍ ഹാന്റിലും ind_embassy.mea.gov@protonmail.com എന്ന ഇ-മെയില്‍ വിലാസവും ഉപയോഗിച്ചാണ്...
ദുബൈ: യുഎഇയില്‍ പലയിടങ്ങളിലും പൊടിക്കാറ്റ് രൂക്ഷമായതോടെ ദുബൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ട ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പത്തോളം വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. അൽ മക്തൂം എയർപോർട്ടിലേക്ക് ഉള്‍പ്പെടെയാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയ ക്രമത്തിൽ മാറ്റത്തിന് സാധ്യതയുണ്ട്. കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പോയ വിമാനം മസ്കറ്റിലേക്കും തിരുവനന്തപുരത്തുനിന്ന് ഷാർജയിലേക്ക് പോയ വിമാനം അബുദാബിയിലേക്കും വഴി...
ദോഹ: ഉദ്ഘാടന മത്സരത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയം. 80000 പേരെ ഉള്‍ക്കൊള്ളാനാകുന്നതാണ് ലുസെയ്ല്‍ സ്‌റ്റേഡിയം. 11ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ (ക്യൂഎസ്എല്‍) മത്സരത്തിനാണ് ലുസെയ്ല്‍ വേദിയാകുന്നത്.
11ന് വൈകിട്ട് 7.40ന് അല്‍ അറബിയും അല്‍ റയാനും തമ്മിലുള്ള മത്സരത്തിനാണ് ലോകകപ്പ് ഫൈനല്‍ വേദിയായ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. അല്‍ അറബി ആദ്യ റൗണ്ടില്‍ ഖത്തര്‍...
റിയാദ്: 22 വര്‍ഷം കാത്തിരുന്ന മകന്‍ സൗദിയില്‍ നിന്നെത്തി കണ്‍കുളിര്‍ക്കെ കണ്ട് നാലാം ദിവസം ആ ഉമ്മ കണ്ണടച്ചു. നിയമക്കുരുക്കില്‍ പെട്ട് ഒരുപാട് യാതനകളും പ്രയാസങ്ങളും അനുഭവിച്ച് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി ശരീഫിന്റെ ഉമ്മ ഫാത്തിമയാണ് ഇന്നലെ മരണപ്പെട്ടത്.
മകന്‍ ശരീഫ് നിയമക്കുരുക്കില്‍ പെട്ട്...
ബെംഗളൂരു: ഡീസലിന്റെ വിൽപ്പന നികുതി 21.17 ശതമാനം വർധിപ്പിച്ച് കർണാടക സർക്കാർ. ചൊവ്വാഴ്ച മുതൽ ലിറ്ററിന് 2 രൂപവർധിച്ച് 91.02 രൂപയായി ഉയർന്നു. 2021 നവംബർ...