Friday, November 1, 2024

Gulf News

യു.എ.ഇയിൽ ജോലി നഷ്ടപ്പെട്ടവർക്ക് ഇനി ഇൻഷുറൻസ് പരിരക്ഷ

യു.എ.ഇയിൽ ഇനി തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് ലഭിക്കും. ഫെഡറൽ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഒരുപോലെ പരിരക്ഷ ലഭിക്കുന്നതാണ് പുതിയ സംവിധാനം. ഒരാളുടെ ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി ലഭിക്കുന്നതുവരേയോ, അല്ലെങ്കിൽ മൂന്ന് മാസം വരേയുമാണ് ഇൻഷുറൻസ് തുക ലഭിക്കുക. മാസന്തോറും അയാളുടെ ആദ്യശമ്പളത്തിന്റെ 60% തുകയാണ് ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുക. എങ്കിലും മാസം...

രാത്രികാലങ്ങളില്‍ ബീച്ചില്‍ നീന്താന്‍ ഇറങ്ങരുത്; അപകട മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അബുദാബി: രാത്രികാലങ്ങളിലും വെളുപ്പിനും കടലില്‍ നീന്താന്‍ ഇറങ്ങുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ജനങ്ങളെ ബോധവത്കരിക്കുന്നതിനായി അബുദാബി പൊലീസ് ക്യാമ്പയിന്‍ ആരംഭിച്ചു.  കടലില്‍ ഇറങ്ങുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും എമര്‍ജന്‍സി നമ്പരുകളും ഉള്‍പ്പെടുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ടാണ് ക്യാമ്പയിന്‍ പുരോഗമിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ ബീച്ചിലെത്തി സഞ്ചാരികളെയും താമസക്കാരെയും ബോധവത്കരിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയുമാണ്. പകല്‍ സമയങ്ങളില്‍ മാത്രമെ...

അബുദാബി വിമാനത്താവളം വഴിയുള്ള യാത്രയ്ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല

അബുദാബി: അബുദാബി വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. കൊവിഡ് പ്രതിരോധ നടപടിയായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് വിമാന കമ്പനികളാണ്. യു.എ.ഇ.ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില എയര്‍ലൈനുകള്‍ വിമാനത്തില്‍...

യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ഒക്ടോബര്‍ 25ന് ദൃശ്യമാകും

അബുദാബി: യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ഈ മാസം 25ന് ദൃശ്യമാകും. യൂറോപ്പിന്റെ പല ഭാഗങ്ങള്‍, ഏഷ്യ, നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രന്‍ സൂര്യനില്‍ നിന്നുള്ള പ്രകാശത്തെ തടയുകയും ഭൂമിയില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുന്നു. ഈ നിഴലിനുള്ളില്‍ ആര്‍ക്കും ഗ്രഹണം ദൃശ്യമാകുമെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കുന്നത്. യുഎഇയില്‍...

അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം 50 കോടി; എല്ലാ ആഴ്ചയും ഒരു കിലോ വീതം സ്വര്‍ണം സമ്മാനം

അബുദാബി: ഉപഭോക്താക്കളെ തങ്ങളുടെ ജീവിത സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിലേക്ക് കൂടുതല്‍ കൂടുതല്‍ അടുപ്പിക്കുകയാണ് ബിഗ് ടിക്കറ്റ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളെ കോടീശ്വരന്മാരാക്കി മാറ്റിയ അബുദാബി ബിഗ് ടിക്കറ്റ് തങ്ങളുടെ പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. 2.5 കോടി ദിര്‍ഹമാണ് (50 കോടിയിധികം ഇന്ത്യന്‍ രൂപ) അടുത്ത നറുക്കെടുപ്പിലെ സമ്മാനം. വരുന്ന നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്....

യുഎഇയിലെ പൊതുമേഖലയ്ക്കും നബിദിന അവധി പ്രഖ്യാപിച്ചു

അബുദാബി: നബി ദിനം പ്രമാണിച്ച് യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒക്ടോബര്‍  എട്ടിന് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. അവധിക്ക് ശേഷം ഒക്ടോബര്‍ പത്ത് തിങ്കളാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നേരത്തെ തന്നെ ഒക്ടോബര്‍...

യുഎഇയില്‍ ഇന്ന് മുതല്‍ മാസ്‍ക് നിര്‍ബന്ധമുള്ളത് മൂന്ന് സ്ഥലങ്ങളില്‍ മാത്രം

അബുദാബി: യുഎഇയില്‍ കൊവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ അറിയിപ്പ് പ്രകാരം അടച്ചിട്ടതും തുറന്നതുമായ പൊതു സ്ഥലങ്ങളിലൊന്നും ഇനി മുതല്‍ മാസ്‍ക് ധരിക്കേണ്ടതില്ല. എന്നാല്‍ മൂന്ന് സ്ഥലങ്ങളെ മാത്രം പുതിയ ഇളവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികളും മെഡിക്കല്‍ സ്ഥാപനങ്ങളും, പള്ളികള്‍, ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍...

ഉംറ വിസ നടപടികൾ എളുപ്പമാക്കി; ഡിജിറ്റലായി നടപടികൾ പൂർത്തീകരിക്കാം

റിയാദ്: ലോകത്തെങ്ങുമുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലെത്താൻ അതത് രാജ്യങ്ങളിലിരുന്ന് ഡിജിറ്റലായി നടപടിക്രമങ്ങൾ പൂർത്തീകരിക്കാം. ഇതിനായി ‘നുസുക്’ എന്ന പേരില്‍ ഹജ്-ഉംറ മന്ത്രാലയം പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഉംറ തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള വരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത ഏകീകൃത ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോം ആണിത്. സൗദിയിലേക്കുള്ള പ്രവേശന വിസ, ഉംറയും മദീന...

യുഎഇയില്‍ മൂടല്‍മഞ്ഞ് ശക്തം; വിവിധ സ്ഥലങ്ങളില്‍ റെഡ്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടു. ഇതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും രാജ്യത്തെ ഉള്‍പ്രദേശങ്ങളിലും ഒരുപോലെ മുന്നറിയിപ്പുണ്ട്. https://twitter.com/NCMS_media/status/1573872665206595584?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1573872665206595584%7Ctwgr%5E2d9fadb6c2fa5cae0b7bd7f1008fcc38bc587bcf%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FNCMS_media%2Fstatus%2F1573872665206595584%3Fref_src%3Dtwsrc5Etfw അല്‍ ഐന്‍ - ദുബൈ റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകളിലെല്ലാം ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് സോഷ്യല്‍...

കോടീശ്വരൻമാരുടെ ഇഷ്ടകേന്ദ്രമായി ദുബായ്

ദുബായ് : ലോകത്ത് ഏറ്റവുംകൂടുതൽ കോടീശ്വരൻമാരുള്ള നഗരങ്ങളുടെ പട്ടികയിൽ 23-ാം സ്ഥാനത്ത് ദുബായ്. ഈ വർഷത്തെ ഹെൻലി ഗ്ലോബൽ സിറ്റിസൺസ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പുതുതായി നടത്തിയ ആഗോള പഠനത്തിൽ 13 ശതകോടീശ്വരന്മാരും 68,000 കോടീശ്വരന്മാരും ദുബായിലുണ്ട്. അബുദാബി, ഷാർജ, റിയാദ്, ദോഹ എന്നീ നഗരങ്ങൾ ആഗോളപട്ടികയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു വേഗത്തിൽ വളരുന്നതായും പഠനം വ്യക്തമാക്കുന്നു. റിപ്പോർട്ട്...
- Advertisement -spot_img

Latest News

ഇനി വേ​ഗം കൂടും; നേത്രാവതി ഉൾപ്പെടെ 25 ട്രെയിനുകൾക്ക് പുതിയ സമയം

കണ്ണൂർ: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയം മാറ്റാൻ തീരുമാനം. നേത്രാവതി, മം​ഗള, മത്സ്യ​ഗന്ധ അടക്കം 25 ട്രെയിനുകളുടെ സമയത്തിൽ വെള്ളിയാഴ്ച മുതൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്....
- Advertisement -spot_img