ദുബൈ: പാസ്പോര്ട്ടില് ഒറ്റപ്പേര് മാത്രമുള്ളവര്ക്കും നിബന്ധനകള്ക്ക് വിധേയമായി യുഎഇയില് പ്രവേശനം അനുവദിക്കും. ഇത് സംബന്ധിച്ചുള്ള പുതിയ മാര്ഗനിര്ദേശങ്ങള് യുഎഇ നാഷണല് അഡ്വാന്സ് ഇന്ഫര്മേഷന് സെന്ററില് നിന്ന് ലഭിച്ചതായി എയര് ഇന്ത്യ അറിയിച്ചു. ഇതിനെ തുടര്ന്ന് എയര് ഇന്ത്യ യുഎഇയിലെ എല്ലാ ട്രാവല് ഏജന്സികള്ക്കും എയര് ഇന്ത്യ പുതുക്കിയ സര്ക്കുലര് അയച്ചിട്ടുണ്ട്.
പാസ്പോര്ട്ടില് ഒറ്റപ്പേര് മാത്രമുള്ളവര്ക്ക് (ഗിവണ്...
ദുബൈ: വിവിധ ഉത്പന്നങ്ങള്ക്ക് 90 ശതമാനം വരെ വിലക്കുറവും നിരവധി ഓഫറുകളുമായി ദുബൈയില് വീണ്ടും മൂന്ന് ദിവസത്തെ സൂപ്പര് സെയില് വരുന്നു. ദുബൈ ഫെസ്റ്റിവല്സ് ആന്റ് റീട്ടെയില് എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്.ഇ) ആണ് ഈ വാരാന്ത്യത്തില് ഉപഭോക്താക്കള്ക്കായി മികച്ച ഓഫറുകള് ഒരുക്കുന്നത്.
നവംബര് 25 മുതല് 27 വരെയായിരിക്കും സൂപ്പര് സെയില് നടക്കുക. ഫാഷന്, ബ്യൂട്ടി, ഹോ...
ദുബൈ: ബുധനാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര് നറുക്കെടുപ്പില് ഇന്ത്യക്കാരന് സമ്മാനം. മുംബൈ സ്വദേശിയായ രാഹുല് വിനോദ് ആനന്ദിനാണ് 10 ലക്ഷം ഡോളര് (എട്ട് കോടിയിലധികം ഇന്ത്യന് രൂപ) സ്വന്തമായത്. ദുബൈയില് താമസിക്കുന്ന ഈ 36 വയസുകാരന് 2016 മുതല് സ്ഥിരമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില് പങ്കെടുത്തുവരികയായിരുന്നു.
നവംബര് ഒന്നിന് ഓണ്ലൈനായി...
ദുബൈ: പാസ്പോര്ട്ടില് ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയവരുടെ യുഎഇ പ്രവേശനം സംബന്ധിച്ച വിഷയത്തില് വ്യക്തത വരുത്തി എയര് ഇന്ത്യ. പാസ്പോര്ട്ടില് ഒറ്റപ്പേര് (സിംഗിള് നെയിം) മാത്രമം രേഖപ്പെടുത്തിയ സന്ദര്ശക വിസക്കാര്ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് എയര് ഇന്ത്യ എക്സ്പ്രസ് വാര്ത്താ കുറിപ്പില് അറിയിച്ചു.
റെസിഡന്റ് വിസയിലെത്തുവര്ക്ക് ഇത് ബാധകമല്ല. ഉദാഹരണ സഹിതമാണ് എയര് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്....
റിയാദ്: ഫിഫ ലോകകപ്പ് ഫുട്ബോള് മത്സരങ്ങളുടെ സംഘാടനത്തിന് ഖത്തറിന് കൂടുതല് പിന്തുണയുമായി സൗദി അറേബ്യ. ഖത്തറിലെ സര്ക്കാര് സംവിധാനങ്ങള്ക്ക് ആവശ്യമായ എന്ത് അധിക സഹായവും നല്കണമെന്ന് സൗദി അറേബ്യയിലെ മന്ത്രാലയങ്ങളോടും ഉദ്യോഗസ്ഥരോടും സര്ക്കാര് ഏജന്സികളോടും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന് സല്മാന് രാജകുമാരന് ആവശ്യപ്പെട്ടു. സൗദി കായിക മന്ത്രി അബ്ദുല് അസീസ് ബിന്...
ദുബൈ: ദുബൈയില് ഗോള്ഡന് വിസ ആരംഭിച്ച 2019 മുതല് 2022 വരെയുള്ള കാലയളവില് ആകെ ഒന്നര ലക്ഷത്തിലേറെ ഗോള്ഡന് വിസകള് അനുവദിച്ചതായി ജനറല് ഡയറക്ടറേറ്റ് ഓഫ് റെസിഡന്സ് ആന്ഡ് ഫോറിനേഴ്സ് അഫയേഴ്സ്. 151,600 ഗോള്ഡന് വിസകളാണ് ഇതുവരെ അനുവദിച്ചത്.
ആരോഗ്യ പ്രവര്ത്തകര്, സാംസ്കാരിക വ്യക്തിത്വങ്ങള്, മറ്റ് മേഖലകളിലെ പ്രൊഫഷണലുകള് എന്നിവര്ക്കാണ് പ്രധാനമായും ഗോള്ഡന് വിസ ലഭിച്ചത്....
ജിദ്ദ: ഉംറ സീസണിൽ രാജ്യത്ത് എത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും വിവിധ നഗരങ്ങളിലും മേഖലകളിലും ആരോഗ്യ സേവനം നൽകാൻ 2,764 ലധികം സ്ഥാപനങ്ങൾ. രാജ്യത്തിന് പുറത്തുനിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ ഇത്രയും സ്ഥാപനങ്ങളെയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും വിദേശ രാജ്യത്തുനിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്ക് ഇതിന്റെ പ്രയോജനം നേടാമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
151 ആശുപത്രികൾ...
സൗദി അറേബ്യ സന്ദർശന വിസ കാലാവധിയിൽ മാറ്റം വരുത്തി. സിംഗിൾ എൻട്രി സന്ദർശന വിസകളുടെ കാലാവധി പരമാവധി മൂന്ന് മാസമായി നിജപ്പെടുത്തി. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭയാണ് ഭേദഗതി അംഗീകരിച്ചത്.
സന്ദർശന ആവശ്യത്തോടെയെടുക്കുന്ന ട്രാൻസിറ്റ് വിസാ കാലാവധിയും മൂന്ന് മാസമായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വിസയിൽ പരമാവധി സൗദിയിൽ തങ്ങാൻ കഴിയുന്ന...
ദോഹ: ഖത്തറിലേക്ക് മരുന്നുകള് കൊണ്ടു വരുമ്പോള് ജാഗ്രത പുലര്ത്തണമെന്ന് ദോഹയിലെ ഇന്ത്യന് എംബസി. നിരോധിത മരുന്നുകളുമായി ഖത്തറിലേക്ക് വരരുതെന്നാണ് എംബസി മുന്നറിയിപ്പ് നല്കുന്നത്. ഇന്ത്യയില് നിന്നെത്തുന്ന ലോകകപ്പ് ആരാധകര്ക്കായി എംബസി പുറത്തിറക്കിയ യാത്രാ നിര്ദ്ദേശത്തിലാണ് ഈ വിവരം വ്യക്തമാക്കിയിട്ടുള്ളത്.
നാര്കോട്ടിക് കണ്ടന്റുകള് ഉള്ളതും മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതുമായ പല മരുന്നുകളും ഖത്തറിലേക്ക് കൊണ്ടു വരുന്നത് നിരോധിച്ചിട്ടുണ്ട്....
യു.എ.ഇയിലെ ഏകദേശം രണ്ടരവർഷം നീണ്ടുനിന്ന എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. എന്നാൽ, ഇത് എല്ലായിടത്തും ബാധകമായിരിക്കുമോ..? അല്ല, മാസ്ക് ധരിക്കുന്നതിനുള്ള നിയമങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും മാസ്ക് ധരിക്കേണ്ടതുണ്ട്.
ആരാധനാലയങ്ങളും പള്ളികളുമുൾപ്പെടെയുള്ള ഓപ്പൺ ആന്റ് ക്ലോസ്ഡ് സ്പേസുകളിലെല്ലാം മാസ്ക് ഓപ്ഷണൽ ആയിരിക്കുമെങ്കിലും, നിശ്ചയദാർഢ്യ വിഭാഗക്കാർക്കുള്ള പ്രത്യേക കേന്ദ്രങ്ങളിലും...
ദുബായ്: ഇന്ത്യന് രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്ന്ന് വന്തോതിലാണ് വിവിധ ഗള്ഫ് രാജ്യങ്ങളില്നിന്ന് പ്രവാസികള് നാട്ടിലേക്ക്...