Thursday, April 17, 2025

Gulf News

ഉംറ തീര്‍ത്ഥാടകരുടെ തിരക്കേറുന്നു; അഞ്ച് മാസത്തിനിടെ അനുവദിച്ചത് 40 ലക്ഷം വിസകൾ

റിയാദ്: അഞ്ചു മാസത്തിനിടെ 40 ലക്ഷം ഉംറ വിസകൾ അനുവദിച്ചതായി സൗദി ഹജ് - ഉംറ മന്ത്രാലയം അറിയിച്ചു. മുഹറം ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെ വിദേശ തീര്‍ത്ഥാടകർക്ക് അനുവദിച്ച വിസകളുടെ കണക്കാണിത്. തീർഥാടകരുടെ യാത്ര എളുപ്പമാക്കാനും ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങൾ അവർക്ക് ലഭ്യമാക്കാനും സൗദി ഹജ്ജ് - ഉംറ മന്ത്രാലയവും ബന്ധപ്പെട്ട...

യു.എ.ഇയിൽ റിട്ടയർമെന്റ് വിസ സ്വന്തമാക്കാനാവശ്യമായ നിബന്ധനകളെന്തല്ലൊം..?

ഏതു രാജ്യത്തുനിന്നെത്തിയ പ്രവാസികളുടെയും പ്രിയപ്പെട്ട രാജ്യമാണ് യു.എഇ. അതുകൊണ്ട് തന്നെ റിട്ടയർമെന്റിന് ശേഷവും പലരും യു.എ.ഇയിൽ തന്നെ താമസിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത്തരക്കാർക്ക് പ്രത്യേകമായി റിട്ടയർമെന്റ് വിസ തന്നെ യു.എ.ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷെ ഈ വിസ ലഭിക്കാൻ ചില നിബന്ധനകൾ പൂർത്തിയാവേണ്ടതുണ്ട്. 55 വയസും അതിൽ കൂടുതലുമുള്ള വിരമിച്ച താമസക്കാർക്കാണ് അഞ്ച് വർഷത്തേക്ക് യു.എ.ഇ റിട്ടയർമെന്റ്...

യുഎഇയില്‍ അടുത്ത വര്‍ഷം മുതല്‍ ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു

അബുദാബി: യുഎഇയിലെ ബിസിനസ് സംരംഭങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച ഫെഡറല്‍ നിയമം കഴിഞ്ഞ ദിവസം പുറത്തിറക്കി. 2023 ജൂണ്‍ ഒന്ന് മുതലായിരിക്കും നികുതി പ്രാബല്യത്തില്‍ വരിക. 3,75,000 ദിര്‍ഹത്തില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്കാണ് ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി ബാധകമാവുന്നത്. പുതിയ നികുതി നിയമം അനുസരിച്ച് വാര്‍ഷിക ലാഭം...

യുഎഇയില്‍ സ്വദേശിവത്കരണ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കും

അബുദാബി: യുഎഇയിലെ സ്വകാര്യ കമ്പനികള്‍ക്ക് സ്വദേശിവത്കരണ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കും. സ്വദേശിവത്കരണ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വരുന്ന ജനുവരി ഒന്ന് മുതല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങുമെന്ന് യുഎഇ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണ നിബന്ധന ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത കമ്പനികളെ അത് പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം...

ജോലിസ്ഥലത്തെ സുരക്ഷിതത്വം ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങളുമായി യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം

തൊഴിലാളികളുടെ ജോലിസ്ഥലത്തെ സുരക്ഷിതത്വം ഉറപ്പാക്കാൻ തൊഴിലുടമകൾ നിർബന്ധമായും പാലിക്കേണ്ട മാർഗരേഖകൾ പുറത്തിറക്കിയിരിക്കുകയാണ് യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ സൂചിപ്പിച്ചതു പ്രകാരം സുരക്ഷിതമായ ജോലി അന്തരീക്ഷത്തിന് ചില നിബന്ധനകൾ കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും മാലിന്യങ്ങളും സൂക്ഷിക്കാൻ താൽക്കാലിക സംഭരണ...

ജിസിസി പൗരന്മാർക്ക് ഹയ്യ കാർഡ് ഇല്ലാതെ ഖത്തറിൽ പ്രവേശിക്കാൻ അനുമതി

ഗൾഫിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ലോകകപ്പ് ഫുട്‌ബോൾ മത്സരം സ്റ്റേഡിയങ്ങളിൽ കാണണമെങ്കിൽ ടിക്കറ്റും ഹയ്യ കാർഡും നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ആവശ്യമില്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നാണ് അറിയിപ്പ്....

വിനോദസഞ്ചാരികൾ കൂടുതൽ പണം ചെലവഴിക്കുന്ന നഗരങ്ങളിൽ ഒന്നാം സ്ഥാനം ദുബൈക്ക്

വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസി(ഡബ്ല്യു.ടി.ടി.സി)ലിന്റെ ഈ വർഷത്തെ സിറ്റീസ് ഇക്കണോമിക് ഇംപാക്റ്റ് റിപ്പോർട്ടിൽ ദുബൈ ഒന്നാമത്. അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന നഗരം എന്ന സ്ഥാനമാണ് ദുബൈ സ്വന്തമാക്കിയിരിക്കുന്നത്. ഈ വർഷം മാത്രം ഇതുവരെ 29.4 ബില്യൺ ഡോളറാണ് അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബൈ നഗരത്തിൽ ചെലവഴിച്ചിരിക്കുന്നത്. ജി.സി.സിയിലെ തന്നെ മറ്റൊരു പ്രധാന...

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു

മസ്‍കത്ത്: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ പ്രവാസി മലയാളി മരിച്ചു. എറണാകുളം ഫോര്‍ട്ട് കൊച്ചി കുന്നുംപുറം സ്വദേശി ചെട്ടിപ്പാടം ഹസീന മന്‍സിലില്‍ ബാബു അബ്‍ദുല്‍ ഖാദര്‍ (43) ആണ് ഒമാനിലെ സലാലയില്‍ മരിച്ചത്. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. സാദയില്‍ ഇലക്ട്രോണിക് ഷോപ്പ് നടത്തിവരികയായിരുന്നു. കുടുംബത്തോടൊപ്പമാണ് സലാലയില്‍ താമസിച്ചിരുന്നത്. ഭാര്യ -...

1000 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

അബുദാബി: യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയില്‍ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി. ആയിരം ദിര്‍ഹത്തിന്റെ നോട്ടാണ് വെള്ളിയാഴ്ച യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ആണവോര്‍ജ നിലയവും ബഹിരാകാശ ഗവേഷണവും ഉള്‍പ്പെടെയുള്ള  സമീപകാലത്തെ നേട്ടങ്ങള്‍ക്കും ഇടം നല്‍കിയിട്ടുള്ള ഡിസൈനാണ് പുതിയ നോട്ടിനുള്ളത്. യുഎഇ രാഷ്‍ട്രപിതാവായ ശൈഖ് സായിദിനൊപ്പം അബുദാബിയിലെ ബറാക ആണവോര്‍ജ നിലയവും...

സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. 1,214 എമിറാത്തികളുടെ 53.62 കോടി ദിര്‍ഹത്തിന്റെ കടം എഴുതിത്തള്ളാനാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് 1,214 സ്വദേശികളുടെ 536,230,000 ദിര്‍ഹത്തിലേറെ വരുന്ന കടം എഴുതിത്തള്ളാന്‍ 17 ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി....
- Advertisement -spot_img

Latest News

‘ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പൊല്യൂഷന്‍, ഇന്‍ഷുറന്‍സ് മറ്റ് പിഴ ഈടാക്കരുത്’; ട്രാൻസ്പോർട്ട് കമ്മീഷണർ

തിരുവനന്തപുരം: ക്യാമറ ഉപയോഗിച്ചുള്ള വാഹനപരിശോധനയില്‍ നിന്നുള്ള കോടികളുടെ പിഴ തുക ഒഴിവാക്കും. കേന്ദ്രചട്ടം നടപ്പാക്കലിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തത വരുത്തിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം...
- Advertisement -spot_img