ദുബൈ: രാജ്യത്തെ തുടരെയുള്ള കാലാവസ്ഥ മാറ്റത്തിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. അടുത്ത ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും തണുപ്പ് കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 4 ഡിഗ്രി വരെ കുറയാനും യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ഇടി മിന്നലോടെ മഴ പെയ്യാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ശൈത്യവും...
റിയാദ്: സൗദിയില്‍ വീട്ടുജോലിക്കാരുടെ വിസയില്‍ തൊഴിലെടുക്കുന്നവരുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് പരിധി നിശ്ചയിച്ച് പാസ്‌പോർട്ട് ഡയറക്‌ട്രേറ്റ് (ജവാസത്ത്). ഇത്തരം ജീവനക്കാർക്ക് നാലില്‍ കൂടുതല്‍ തവണ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാല്ലെന്ന് ജവാസത്ത് അറിയിച്ചു.
വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പ് നടപടികള്‍ ലഘൂകരിച്ച സാഹചര്യത്തിലാണ് പരിധി സംബന്ധിച്ച ജവാസത്ത് വിശദീകരണം നൽകിയത്. നിലവില്‍ വീട്ടുജോലി വിസയില്‍ തൊഴിലെടുക്കുന്നവരുടെ സ്പോൺസർഷിപ്പ് മാറ്റം എളുപ്പത്തില്‍...
അബുദാബി: അബുദാബിയില്‍ ബീച്ചുകളില്‍ കടല്‍ പാമ്പുകളുടെ സാന്നിദ്ധ്യം സംബന്ധിച്ച് എണ്‍വയോണ്‍മെന്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വെള്ളം നിറയുന്ന ആഴമില്ലാത്ത സ്ഥലങ്ങളാണ് ശൈത്യ കാലങ്ങളില്‍ കടല്‍ പാമ്പുകള്‍ ഇരതേടുന്നതിനും ഇണചേരുന്നതിനും തെരഞ്ഞെടുക്കുന്നത്. തുറസായ പ്രദേശങ്ങളിലെ വെള്ളമൊഴുകുന്ന സ്ഥലങ്ങളിലും പവിഴപ്പുറ്റുകളിലും ബീച്ചുകളിലുമെല്ലാം കടല്‍ പാമ്പുകള്‍ കാണപ്പെടാമെന്ന് അറിയിപ്പില്‍ പറയുന്നു.
ശൈത്യ കാലത്ത് അന്തരീക്ഷ താപനില 22 ഡിഗ്രി സെല്‍ഷ്യസിന്...
യു.എ.ഇയിൽ പുതുവത്സരത്തോടനുബന്ധിച്ച് ലഭിച്ച വാരാന്ത്യ അവധിയെല്ലാം ആഘോഷമാക്കി, വീണ്ടും ജോലിത്തിരക്കുകളിലേക്ക് പ്രവേശിച്ചെങ്കിലും അടുത്ത അവധി പ്രതീക്ഷിച്ചിരിക്കുന്നവരാണ് മലയാളികളടക്കമുള്ള പ്രവാസികൾ.
ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഈ വർഷം നാല് നീണ്ട പൊതു അവധികളാണ് യു.എ.ഇയിലെ ജീവനക്കാർക്ക് ഇനി ലഭിക്കുക.
ഈദുൽ ഫിത്തറിനോടനുബന്ധിച്ചാണ് ആദ്യ അവധി. ഹിജ്‌രി കലണ്ടർ അനുസരിച്ച്, റമദാൻ 29 മുതൽ ഷവ്വാൽ 3 വരെയാണ് അവധി...
അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി 2023 ജനുവരി ഒന്നു മുതല്‍ പ്രബാല്യത്തില്‍ വന്നു. പദ്ധതിയിലെ അംഗത്വം എല്ലാ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ...
റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു. ജിദ്ദ മേഖലയിലാണ് ഏറ്റവും കൂടുതൽ. ജിദ്ദ നഗരത്തിലെ അടിപ്പാതകൾ അടച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴയുണ്ടായത്. വ്യാഴാഴ്ച നഗരത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയായി വരികയായിരുന്നു. അതിനിടയിലാണ് വീണ്ടും മഴ കനത്തത്.
ഞായറാഴ്ച രണ്ട് മണിക്കൂറിലധികം...
രാജ്യത്തിനകത്ത് നിന്ന് വിസിറ്റ് വിസ പുതുക്കുന്നതിനുള്ള സംവിധാനം ദുബായ് താൽക്കാലികമായി നിർത്തിവച്ചു. ട്രാവൽ ഏജൻസികളാണ് ഇക്കാര്യം അറിയിച്ചത്. നിയമം മാറിയതോടെ കാലാവധി കഴിഞ്ഞ സന്ദർശകവിസക്കാർ മാതൃരാജ്യത്തേക്കോ അയൽ രാജ്യത്തേക്കോ പോയി പുതിയ വിസയിൽ തിരിച്ചെത്തേണ്ടിവരും.
യുഎഇയിലെ വിനോദസഞ്ചാരികൾക്ക് വിസ മാറണമെന്നുണ്ടെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന മുമ്പുണ്ടായിരുന്നെങ്കിലും കൊവിഡ് കാലത്ത് യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇതിന്...
മക്ക, മദീന നഗരങ്ങളെ ലോകോത്തര സാമ്പത്തിക വ്യാപാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതിക്ക് ധാരണയായി. ഇസ്ലാമിക നാഗരികതയിൽ ആഗോള സാമ്പത്തിക കേന്ദ്രങ്ങളാക്കി ഇരു നഗരങ്ങളെയും വികസിപ്പിക്കുയാണ് ലക്ഷ്യം. മക്ക, മദീന ചേംബറുകളും ഇസ്ലാമിക് ചേംബറും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇസ്ലാമിക ലോകത്തെ സാമ്പത്തിക ബിസിനസ് പ്രവർത്തനങ്ങളുടെ ആകർഷണ കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. മക്ക, മദീന...
യു.എ.ഇയിൽ ഇന്ന് പലയിടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പകൽ പൊതുവേ മേഘാവൃതമായിരിക്കുമെന്നും കാഴ്ച പരിധി കുറയുമെന്നും മുന്നറയിപ്പുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും എൻ.സി.എം അധികൃതർ വ്യക്തമാക്കി.
കൂടാതെ പലയിടങ്ങളിലും ഇന്ന് പകൽ സമയത്ത് താപനില കുറയാനും രാജ്യത്ത് ഇന്ന് പൊതുവേ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്നും എൻ.സി.എം വ്യക്തമാക്കി.
ഗാർഹിക പീഡനം, മനുഷ്യക്കടത്ത്, ഭീഷണി തുടങ്ങിയ അതിക്രമങ്ങൾ വാട്സ്ആപ്പ് വഴിയും റിപ്പോർട്ട് ചെയ്യാൻ സൗകര്യം. ദുബൈ ഫൗണ്ടേഷൻ ഫോർ വുമൺ ആൻഡ് ചിൽഡ്രൻ ആണ് പരാതികൾ അറിയിക്കാനും സഹായം തേടാനും എളുപ്പമുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇരകൾക്ക് മാനസികവും സാമൂഹികവും നിയമപരവുമായ സഹായങ്ങൾക്ക് അപേക്ഷിക്കാനും ഇത് ഉപയോഗിക്കാം.
ഫൗണ്ടേഷന്‍റെ സേവനങ്ങൾ സുഗമമാക്കാനും വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്....
ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...