യുഎഇയുടെ ആദ്യ ചാന്ദ്ര പേടകമായ റാഷിദ് റോവര് നാളെ ചന്ദ്രോപരിതലത്തില് ഇറങ്ങും. ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകള്, പെട്രോഗ്രാഫി, ജിയോളജി, ഉപരിതലം, ഫോട്ടോഇലക്ട്രോണ് കവചം എന്നിവയില് വിദഗ്ധ പഠനത്തിന് സഹായിക്കുന്നതാണ് യുഎഇ നിര്മിച്ച റാഷിദ് റോവര്.
ചന്ദ്രനില് പേടകമിറക്കുന്ന ആദ്യ അറബ് രാജ്യമായും ലോകത്തിലെ നാലാമത്തെ രാജ്യമായും മാറുകയാണ് ഇതോടെ യുഎഇ. ദുബായിലെ മുഹമ്മദ് ബിന് റാഷിദ്...
ഏപ്രിൽ 20 മുതൽ 30 വരെ രണ്ട് ബിഗ് ടിക്കറ്റുകള് വാങ്ങുന്നവര്ക്ക് രണ്ട് ടിക്കറ്റുകള് കൂടെ സൗജന്യമായി നേടാം. ബിഗ് ടിക്കറ്റ് അവതരിപ്പിച്ച "ബൈ 2 ഗെറ്റ് 2" പ്രൊമോഷനിലൂടെ 15 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് നേടാനുള്ള സാധ്യതകള് വര്ധിപ്പിക്കാം. ഈ പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് വാങ്ങുന്നവര്ക്ക് തൊട്ടടുത്ത ഇ-ഡ്രോയിലും പങ്കെടുത്ത് ഒരു ലക്ഷം ദിര്ഹവും...
റാസല്ഖൈമ: യുഎഇയിലെ റാസല്ഖൈമയില് കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില് മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനവും കത്തിനശിച്ചു. നഖീലിലെ അല്‍ ഹുദൈബ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള കാര് ആക്സസറീസ് ഷോപ്പ് ഉള്പ്പെടെ അഞ്ച് സ്ഥാപനങ്ങളിലേക്ക് തീ പടര്ന്നു പിടിച്ചു. വന്‍ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോര്ട്ടുകള്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. അല്‍ നഖീല് നഗരത്തിന്റെ ഹൃദയഭാഗത്ത് നിരവധി...
യുഎഇയില്‍ വിദേശികള്‍ക്ക് സന്ദര്ശക വിസ നല്കുന്നതില് കടുത്ത നിയന്ത്രണങ്ങള് കൊണ്ടുവന്ന് യുഎഇ. ഇനിമുതല് യുഎഇയില്‍ അടുത്ത ബന്ധുക്കള് ഉള്ളവര്ക്ക് മാത്രമാണ് സന്ദര്ശക വിസയ്ക്ക് അപേക്ഷിക്കാനാകൂവെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് നാഷണാലിറ്റി, കസ്റ്റംസ് ആന്റ് സെക്യൂരിറ്റി അറിയിച്ചു.
സന്ദര്ശക വിസയില് യുഎയില് എത്താന് ആഗ്രഹിക്കുന്ന വിദേശി രാജ്യത്തെ ഒരു പൗരന്റെ അടുത്ത ബന്ധുവോ അടുത്ത...
ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളടക്കമുള്ള ആഭ്യന്തര തീർഥാടകർ റമദാൻ 10ന് മുമ്പായി അപേക്ഷിക്കണമെന്ന് സൌദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യമായി ഹജ്ജ് നിർവഹിക്കുന്ന തീർഥാടകർക്കുള്ള അപേക്ഷസമർപ്പണമാണ് റമദാൻ 10 വരെ.
അഞ്ച് വർഷം മുമ്പ് ഹജ്ജ് നിർവഹിച്ച സ്വദേശി പൗരന്മാർക്കും വിദേശ താമസക്കാർക്കും റമദാൻ പത്തിന് ശേഷം അപേക്ഷിക്കാം. സൗകര്യങ്ങളുടെ ലഭ്യത അവസാനിക്കുന്നതുമായി...
ദോഹ : മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് കെ എം സി സി ഖത്തർ, മഞ്ചേ ശ്വരം മണ്ഡലം കമ്മിറ്റി നടത്തി യ സപ്‌തോത്സവം
-23 ന്റെ ഭാഗമായി നടന്ന കുടുംബസംഗമം കെ എം സി സി സംസ്ഥാന പ്രസിഡന്റ എസ് എ എം ബഷീർ ഉൽഘാടനം ചെയ്തു.
മുസ്ലിം മത ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ...
ഷാര്‍ജ: ഷാര്‍ജയിലെ വെയര്‍ഹൗസില്‍ വന്‍തീപിടുത്തം. അല്‍ നഹ്‍ദ ഏരിയയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ലോഹ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് തീപിടിച്ചത്. ഇവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തി നശിച്ചു.
രാവിലെ 10.42നായിരുന്നു അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ലോഹ ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വെയര്‍ഹൗസില്‍ തീപിടിച്ചെന്ന വിവരമാണ് ലഭിച്ചത്. ഓപ്പറേഷന്‍സ് റൂമില്‍ നിന്നുള്ള...
അബുദാബി: റമദാന്‍ മാസത്തില്‍ യുഎഇയില്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റ് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം പുതുക്കി നിശ്ചയിച്ചത്.
വെള്ളിയാഴ്ച പുറത്തിറങ്ങിയ സര്‍ക്കുലര്‍ പ്രകാരം യുഎഇ മന്ത്രാലയങ്ങളിലും ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍...
ജിദ്ദ: റമദാനിൽ നോമ്പുകാർക്കോ മറ്റോ ഇഫ്താർ പദ്ധതികൾക്കായി സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പള്ളികളിലെ ഇമാമുമാർക്കും മുഅദ്ദിനുകൾക്കുമുള്ള (ബാങ്ക് വിളിക്കുന്നവർ) മുന്നറിയിപ്പിലാണ് ഇക്കാര്യമുള്ളത്. റമദാനെ സ്വീകരിക്കുന്നതിനും വിശ്വാസികൾക്ക് സേവനം നൽകുന്നതിനുമായി പള്ളികൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇസ്ലാമിക കാര്യ, കാൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ്...
ലോകത്തെ ഏറ്റവും സ്വാധീനമുള്ള പാസ്‌പോര്‍ട്ടായി മാറി യുഎഇ പാസ്‌പോര്‍ട്ട്. വിദേശികള്‍ക്ക് ഇരട്ട പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുവദിക്കുന്ന സമീപകാല മാറ്റങ്ങളാണ് യുഎഇ പാസ്‌പോര്‍ട്ട് ഏറ്റവും ജനസ്വാധീനമുള്ളായി മാറാന്‍ പ്രധാന കാരണം.
യുഎഇ പാസ്പോര്‍ട്ട് നല്‍കുന്ന യാത്രാ സ്വാതന്ത്ര്യവും രാജ്യത്തിന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷവും നികുതി സമ്പ്രദായവും ഇതിനുള്ള മറ്റ് കാരണങ്ങളായി ടാക്‌സ് ആന്‍ഡ് ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി വിലയിരുത്തുന്നു.
അഞ്ച്...
കേരളത്തില് ഇന്ന് മൂന്ന് ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...