Friday, January 24, 2025

Gulf News

ഏകീകൃത സന്ദര്‍ശക വിസ ഏര്‍പ്പെടുക്കാന്‍ രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ധാരണ

റിയാദ്: ഏകീകൃത സന്ദര്‍ശക വിസയും ടൂറിസം കലണ്ടറും ഏര്‍പ്പെടുത്താന്‍ രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ തത്വത്തില്‍ അംഗീകാരം നല്‍കി. സൗദി അറേബ്യയും ഒമാനുമാണ് ഏകീകൃത ജിസിസി സന്ദര്‍ശക വിസ എന്ന ആശയത്തിലേക്ക് ഒരു പടി കൂടി മൂന്നോട്ട് നീങ്ങുന്നത്. അടുത്തിടെ ഒമാന്‍ സന്ദര്‍ശിച്ച സൗദി ടൂറിസം മന്ത്രി അഹ്‍മദ് അല്‍ ഖത്തീബ്, ഒമാന്‍ ഹെറിറ്റേജ് ആന്റ്...

ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കാനെത്തുന്നവര്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം

ദുബൈ: ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ എത്തുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം. ഒന്നാം ടെര്‍മിനലിലെ അറൈവല്‍ ഭാഗത്തേക്ക് ഇനി മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്കും അംഗീകൃത വാഹനങ്ങള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. തിരക്ക് കുറയ്ക്കാനാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നത്. യാത്രക്കാരെ സ്വീകരിക്കാനായി എത്തുന്ന കാറുകള്‍ രണ്ട് കാര്‍ പാര്‍ക്കിങുകളില്‍ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കുകയോ അല്ലെങ്കില്‍...

ഗള്‍ഫിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ 2000 രുപാ നോട്ട് സ്വീകരിക്കുന്നില്ല; കുടങ്ങിയത് സന്ദര്‍ശകര്‍ ഉള്‍പ്പെടെ

ദുബൈ: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചെന്ന പ്രഖ്യാപാനം പുറത്തുവന്നതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളും പ്രവാസികളും പ്രതിസന്ധിയിലായി. മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ നിലവില്‍ ഉപഭോക്താക്കളില്‍ നിന്ന് 2000 രൂപാ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. സന്ദര്‍ശനത്തിനും മറ്റും എത്തിയവര്‍ തങ്ങളുടെ കൈവശമുള്ള രണ്ടായിരം രൂപാ നോട്ടുകള്‍ മാറ്റി അതത്...

ദുബായിയിൽ ഡ്രൈവിങ് ലൈസന്‍സ് ഇനി രണ്ട് മണിക്കൂറിനകം കയ്യിൽ കിട്ടും

ദുബയായില്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ ഇനി ലൈസന്‍സ് രണ്ടു മണിക്കൂര്‍ കൊണ്ട് കിട്ടും. മാത്രമല്ല നിങ്ങള്‍ താമസിക്കുന്നിടത്ത് എത്തുകയും ചെയ്യും. വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയെല്ലാം ഇനി രണ്ട് മണിക്കൂറിനുള്ളില്‍ അപേക്ഷകന്റെ കയ്യിലെത്തും. അബുദാബിയിലും ഷാര്‍ജയിലും സേവനം ലഭ്യമായിരിക്കും. പ്രവാസികള്‍ക്ക് ദുബായ് ഡ്രൈവിങ് ലൈസന്‍സ് നേടിയെടുക്കാനുള്ള ഗോള്‍ഡന്‍ ചാന്‍സിന്റെ നടപടിക്രമങ്ങളെക്കുറിച്ച് കഴിഞ്ഞമാസം ദുബായ്...

റോഡിലെ അഭ്യാസ പ്രകടനങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും; അപകട വീഡിയോ പുറത്തുവിട്ട് പൊലീസ്

അബുദാബി: റോഡില്‍ തൊട്ടു മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നത് ഏറ്റവും പ്രാഥമികമായ മര്യാദകളിലൊന്നാണ്. ഇത് പാലിക്കാതിരിക്കുന്നത് മറ്റ് ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിന് പുറമെ പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഇത്തരത്തിലൊരു അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അബുദാബി പൊലീസ്. റോഡിലെ മഞ്ഞവര മറികടന്ന് റോഡ് ഷോള്‍ഡറിലൂടെ മറ്റൊരു വാഹനവുമായി തൊട്ടുചേര്‍ന്ന് മുന്നോട്ട്...

റിയാദിൽ തീ പിടുത്തം; മലയാളികളടക്കം ആറ് ഇന്ത്യക്കാർ മരണപ്പെട്ടു

റിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മലയാളികൾ അടക്കം ആറ് പേർ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് മലയാളികളും ഗുജറാത്ത് തമിഴ്‌നാട് സ്വദേശികളുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30 നാണ് അഗ്നിബാധയുണ്ടായതെന്നാണ് വിവരം. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മൃതദേഹങ്ങൾ...

179 ദിര്‍ഹത്തിന് ടിക്കറ്റ്? ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങാന്‍ പദ്ധതിയിട്ട് മറ്റൊരു യുഎഇ വിമാനക്കമ്പനി കൂടി

അബുദാബി: യുഎഇയിലെ ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ അബുദാബി ഇന്ത്യയിലേക്ക് സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികള്‍ നേടുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ കമ്പനിയെന്ന് വിസ് എയര്‍ അബുദാബി മാനേജിങ് ഡയറക്ടര്‍ ജോണ്‍ എയ്‍ദഗെന്‍ പറഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. ആ വിപണിയുടെ ഭാഗമാവാന്‍...

43 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റില്ലാതെ ലൈസന്‍സ് എടുക്കാം

ദുബൈ: യുഎഇയിലെത്തുന്ന പ്രവാസികളില്‍ മിക്കവരുടെയും ആദ്യത്തെ ആഗ്രഹങ്ങളിലൊന്ന് അവിടുത്തെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുകയായിരിക്കും. ഭൂരിപക്ഷം പേരു പലതവണ ടെസ്റ്റിന് പോയ ശേഷമായിരിക്കും അത് സ്വന്തമാക്കുകയെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഒരു ടെസ്റ്റും ആവശ്യമില്ലാത്ത ചില രാജ്യക്കാരുമുണ്ട്.   യുഎഇ സര്‍ക്കാര്‍ അംഗീകരിച്ച 43 രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് യുഎഇ ആഭ്യന്തര...

വീണ്ടും ചരിത്രമാകാന്‍ യുഎഇ

യുഎഇയുടെ ആദ്യ ചാന്ദ്ര പേടകമായ റാഷിദ് റോവര്‍ നാളെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകള്‍, പെട്രോഗ്രാഫി, ജിയോളജി, ഉപരിതലം, ഫോട്ടോഇലക്ട്രോണ്‍ കവചം എന്നിവയില്‍ വിദഗ്ധ പഠനത്തിന് സഹായിക്കുന്നതാണ് യുഎഇ നിര്‍മിച്ച റാഷിദ് റോവര്‍. ചന്ദ്രനില്‍ പേടകമിറക്കുന്ന ആദ്യ അറബ് രാജ്യമായും ലോകത്തിലെ നാലാമത്തെ രാജ്യമായും മാറുകയാണ് ഇതോടെ യുഎഇ. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ്...

രണ്ട് ബിഗ് ടിക്കറ്റ് വാങ്ങിയാൽ രണ്ടെണ്ണം ഫ്രീ! 15 മില്യൺ ദിര്‍ഹം നേടാൻ കൂടുതൽ എളുപ്പം

ഏപ്രിൽ 20 മുതൽ 30 വരെ രണ്ട് ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ കൂടെ സൗജന്യമായി നേടാം. ബിഗ് ടിക്കറ്റ് അവതരിപ്പിച്ച "ബൈ 2 ഗെറ്റ് 2" പ്രൊമോഷനിലൂടെ 15 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് നേടാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാം. ഈ പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് തൊട്ടടുത്ത ഇ-ഡ്രോയിലും പങ്കെടുത്ത് ഒരു ലക്ഷം ദിര്‍ഹവും...
- Advertisement -spot_img

Latest News

മംഗളൂരുവില്‍ യൂനിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം; ഉപ്പള സ്വദേശി ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു ബെജായിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് യൂണിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം. സംഭവത്തിൽ മലയാളി ഉൾപ്പെടെ 14 പേരെ...
- Advertisement -spot_img