റിയാദ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്.
ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ്...
എമിറേറ്റ്സ് സൊസൈറ്റി ഫോര് കൺസ്യൂമര് പ്രൊട്ടക്ഷൻ ആവിഷ്കരിച്ച 'അവര് റെസ്പോൺസിബിലിറ്റി ടു പ്രൊട്ടക്റ്റ്' പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ബിൽബോര്ഡിലൂടെ ഗിന്നസ് വേൾഡ് റെക്കോഡ്. പദ്ധതിയുടെ ഔദ്യോഗിക സ്പോൺസര് ആണ് എമിറേറ്റ്സ് ഡ്രോ.
കൺസ്യൂമര് ഫ്രോഡ്, ഇന്റലക്ച്വൽ പ്രോപ്പര്ട്ടി പ്രൊട്ടക്ഷൻ എന്നിവയെക്കുറിച്ച് അവബോധം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ബിൽബോര്ഡ് എന്ന ഗിന്നസ് വേൾഡ് റെക്കോഡാണ് യു.എ.ഇ...
ഷാർജ: കേരളത്തിലേക്ക് ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അനുഭാവപൂർണമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം. തുറമുഖ ഷിപ്പിങ് ജലഗതാഗത സഹമന്ത്രി സർബനന്ദ സോനോവലാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ സാരഥികളുമായി നടന്ന ചർച്ചയിലാണ് മന്ത്രിയുടെ പ്രതികരണം.
കൊച്ചി ഉൾപ്പെടെ കേരളത്തിലെ രണ്ടിടങ്ങളിലേക്ക് യു.എ.ഇയിൽ നിന്ന് ഡിസംബറിൽ യാത്രാകപ്പൽ ആരംഭിക്കാൻ സംസ്ഥാന സർക്കാർ...
കുവൈത്ത് സിറ്റി: കുവൈത്തില് ജോലി ചെയ്യുന്ന വിദേശികളില് 30 ശതമാനവും ഇന്ത്യക്കാര്. കുവൈത്തില് ജോലി ചെയ്യുന്ന 174 രാജ്യങ്ങളില് നിന്നുള്ള 24.3 ലക്ഷം വിദേശികളില് 30.2 ശതമാനം പേരും ഇന്ത്യക്കാരാണെന്ന് റിപ്പോര്ട്ട്.
സെന്ട്രല് അഡ്മിനിസ്ട്രേഷന് ഓഫ് സ്റ്റാറ്റിസ്റ്രിക്സ് ആണ് റിപ്പോര്ട്ട് പുറത്തുവിട്ടത്. സ്വദേശികളും വിദേശികളും ഉള്പ്പെടെ ആകെ ജോലിക്കാരുടെ എണ്ണം 28.77 ലക്ഷമായി ഉയര്ന്നു. തൊഴില്...
ദുബൈ: സഞ്ചാരികള്ക്കായി വൈവിധ്യമാര്ന്ന കാഴ്ചകള് ഒരുക്കുന്നതില് എപ്പോഴും മുന്നിരയിലുള്ള ദുബൈ നഗരത്തില് പുതിയ ആകര്ഷണമായി ഫ്ലോട്ടിങ് മസ്ജിദ് വരുന്നു. വെള്ളത്തില് പൊങ്ങി കിടക്കുന്ന പള്ളി അടുത്ത വര്ഷം തുറക്കുമെന്നാണ് അധികൃതര് അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മസ്ജിദ് ലോകത്തില് ആദ്യത്തേതാണെന്നും അധികൃതര് പറയുന്നു. എമിറേറ്റിലെ ഇസ്ലാമിക് അഫയേഴ്സ് ആന്ഡ് ചാരിറ്റബിള് ആക്ടിവിറ്റീസ് ഡിപ്പാര്ട്ട്മെന്റാണ് ദുബൈ വാട്ടര് കനാലില്...
മസ്കറ്റ്: ഇന്ത്യയിലേക്കുള്ള സര്വീസ് നിര്ത്തിവെച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്. അടുത്ത മാസം ഒന്ന് മുതലാണ് ഇന്ത്യയിലേക്കുള്ള സര്വീസ് നിര്ത്തുന്നത്.
വെബ്സൈറ്റില് നിന്ന് ഒക്ടോബര് ഒന്ന് മുതല് ബുക്കിങ് സൗകര്യം നീക്കിയിട്ടുണ്ട്. ബുക്കിങ് പണം തിരികെ നല്കും. നിലവില് ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്ക് സലാം എയര് സര്വീസ് നടത്തുന്നുണ്ട്. കേരളത്തില് കോഴിക്കോട്,...
ദുബൈ: ദുബൈയില് നിന്ന് ശ്രീലങ്ക വഴി രണ്ട് ഇന്ത്യന് നഗരങ്ങളിലേക്ക് കൂടി സര്വീസ് വ്യാപിപ്പിക്കാന് എമിറേറ്റ്സ് എയര്ലൈനും ശ്രീലങ്കന് എയര്ലൈന്സും തമ്മില് ധാരണ. ഈ പങ്കാളിത്തത്തിലൂടെ, കൊളംബോയും ദുബൈയും വഴി രണ്ട് എയര്ലൈനുകളുടെയും നെറ്റ് വര്ക്കിലെ പുതിയ സ്ഥലങ്ങളെ ബന്ധിപ്പിക്കാനാണ് ധാരണയിലെത്തിയത്. ഒറ്റ ടിക്കറ്റിലൂടെയാണ് ഇത് സാധ്യമാകുക.
ശ്രീലങ്കയിലെയും ഇന്ത്യയിലെയും 15 നഗരങ്ങളിലേക്ക് ദുബൈയില് നിന്ന്...
അബുദബി: യുഎഇയില് യുവാക്കളില് ഹൃദയാഘാതം വര്ധിക്കുന്നതായി കണക്കുകള്. 30 വയസിന്റെ തുടക്കത്തില് തന്നെ പലരും ഹൃദ്രോഗികളായി മാറുന്നതായി ആരോഗ്യ വിദഗ്ധര് ചൂണ്ടികാട്ടുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള് യുഎഇയില് ഹൃദയാഘാതമുണ്ടാകുന്ന യുവാക്കളുടെ എണ്ണം കൂടുതലാണെന്നാണ് പഠനങ്ങള് വ്യക്തമാക്കുന്നത്.
വര്ഷങ്ങള്ക്ക് മുമ്പ് യുഎഇയില് 50 വയസില് താഴെയുളളവര്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് അപൂര്വമായിരുന്നു. എന്നാല് കഴിഞ്ഞ കുറെ നാളുകളായി...
ദില്ലി: ഗള്ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില് ഹര്ജി സമര്പ്പിച്ച് കേരള പ്രവാസി അസോസിയേഷന്. വിമാന കമ്പനികളെ നിയന്ത്രിക്കാന് വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്ജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാന് വിമാന കമ്പനികള് അധികാരം നല്കുന്ന ഇന്ത്യന് വ്യോമ നിയമത്തിലെ ചട്ടം -135 നെ ചോദ്യം ചെയ്താണ് ഹര്ജി...
റിയാദ്: സൗദി സ്വകാര്യമേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രാലയത്തിെൻറ പങ്കാളിത്തത്തോടെ ഈ വിഭാഗത്തിലെ എല്ലാത്തരം ജോലികളിലും നിർദ്ദിഷ്ട തോതിൽ യോഗ്യരായ സ്വദേശികളെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
2024 മാർച്ച് 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. രാജ്യത്തെ...
തിരുവനന്തപുരം: പോലീസുകാരെ 'മര്യാദ പഠിപ്പിക്കാന്' വീണ്ടും സര്ക്കുലര് ഇറക്കി സംസ്ഥാന പോലീസ് മേധാവി. പോലീസുദ്യോഗസ്ഥര് മാന്യമായി പെരുമാറണമെന്നും ഭാഷയിലും പെരുമാറ്റത്തിലും സഭ്യത പുലര്ത്തണമെന്ന് സര്ക്കാരിന്റെ നിര്ദേശമുണ്ടെന്നും...