Tuesday, February 25, 2025

Gulf News

രാജ്യത്തിന് പുറത്തുപോകേണ്ട; സന്ദർശന വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം

റിയാദ്: സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുവദിച്ച് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വിസകളാണ് പുതുക്കാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് പുതുക്കേണ്ടത്. 180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കാം. വിസ നീട്ടുന്നതിന് പാസ്‌പോര്‍ട്ടൊന്നിന് 100 റിയാല്‍ ആണ് ജവാസത്ത് ഫീ...

പാസ്‌പോര്‍ട്ട് വേണ്ട, ഗേറ്റില്‍ മുഖം സ്‌കാന്‍ ചെയ്ത് എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം;ദുബൈ എയര്‍പോര്‍ട്ടില്‍ പദ്ധതിക്ക് തുടക്കം

ദുബൈ:സാങ്കേതിക പ്രദര്‍ശനങ്ങളില്‍ ഒന്നായ ഗള്‍ഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സിബിഷന് ദുബൈയില്‍ തുടക്കം. 11 പുത്തന്‍ ടെക്‌നോളജി പദ്ധതികള്‍ അവതരിപ്പിച്ച എക്‌സിബിഷന്റെ ഭാഗമായി ദുബായ് എയര്‍പോര്‍ട്ടില്‍ പാസ്‌പോര്‍ട്ട് രഹിത യാത്രാ നടപടി നടപ്പിലാക്കി തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു.ആദ്യഘട്ടത്തില്‍ ടെര്‍മിനല്‍ മൂന്നിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. മുഖം തിരിച്ചറിഞ്ഞ് എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാനുള്ള ഏറ്റവും നൂതനമായ 5...

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളികൾക്ക് പരിക്കേറ്റു, മൂന്ന് പേരുടെ നില ഗുരുതരം

ദുബൈ: ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളികൾക്ക് പരിക്കേറ്റു. ദുബൈ കറാമയിലാണ് അപകടം ഉണ്ടായത്. ഒമ്പതോളം പേരെ ദുബൈയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ മൂന്ന് പേരുടെ പരിക്കുകൾ സാരമുള്ളതാണ്. ഇന്നലെ അർധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം. 12.20 ഓടെ ഗ്യാസ്...

യുഎഇയിൽ നേരിയ ഭൂചലനം; ആശങ്കവേണ്ടെന്ന് അധികൃതർ

അബുദാബി: യുഎഇയിൽ ദിബ്ബ മേഖലയിൽ നേരിയ ഭൂചലനം. നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻ.സി.എം) യുടെ റിപ്പോർട്ട് പ്രകാരം 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഫുജൈറയിൽ രാവിലെ 6.18 ന് ഭൂപ്രതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ചെറിയ ഭൂചലനം രേഖപ്പെടുത്തിയതെന്ന് എൻ.സി.എം അറിയിച്ചു. പല താമസക്കാർക്കും ചെറിയ ഭൂചലനം അനുഭവപ്പെട്ടെങ്കിലും രാജ്യത്തിനകത്ത് കാര്യമായ...

സഊദിയിൽ കലിപ്പ് കാണിച്ച ഇന്ത്യക്കാരന് ഒരു മാസം തടവും,നാടുകടത്തലും

ദമാം: ബാഗില്‍ എന്താണെന്ന ചോദ്യത്തിന് ബോംബൊന്നുമല്ലെന്ന് തര്‍ക്കുത്തരം പറഞ്ഞ പ്രവാസി ഇന്ത്യക്കാരനെ ഒരു മാസത്തെ തടവിനുശേഷം നാടുകടത്താന്‍ കോടതി ഉത്തരവ്. വര്‍ഷങ്ങളായി ദമാമിലെ സ്വകാര്യ കമ്പനിയില്‍ ഉയര്‍ന്ന നിലയില്‍ ജോലി ചെയ്തുവരികയായിരുന്ന തമിഴ്‌നാട് സ്വദേശിയെകേസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ദമാമിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിരുന്നു. നിയമസഹായം ലഭ്യമാക്കാന്‍ എംബസിയുടെ സഹായത്തോടെ...

കുട്ടികള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്; ഈടാക്കുന്നത് വന്‍തുക

ദുബൈ: രക്ഷിതാക്കള്‍ക്കൊപ്പമല്ലാതെ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 5,000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 10,000 രൂപയാക്കിയാണ് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ വിമാന ടിക്കറ്റിന് പുറമെയാണ് സര്‍വീസ് ചാര്‍ജെന്ന പേരില്‍ വീണ്ടും വന്‍തുക ഈടാക്കുന്നത്. 2018 മുതലാണ് ദുബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത...

വിനോദസഞ്ചാര മേഖലയുടെ വളർച്ചയിൽ രണ്ടാം സ്ഥാനം; ലോക ടൂറിസം ഭൂപടത്തിൽ മുന്നേറി സൗദി

റിയാദ്: ലോക ടൂറിസം ഭൂപടത്തിൽ സൗദി അറേബ്യയുടെ സ്ഥാനമുയരുന്നു. വിനോദസഞ്ചാര മേഖലയിൽ ഏറ്റവും വളർച്ച നേടിയ ലോകത്തെ രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. ഈ വർഷത്തെ ആദ്യ ഏഴ് മാസകാലയളവിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിലാണ് ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് രാജ്യം 58 ശതമാനം വളർച്ചാനിരക്കാണ്...

ഇന്ത്യക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ഇ-വിസ ലഭിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്; പുതുക്കിയ പട്ടിക പുറത്ത്

വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി വിസ തരപ്പെടുത്തുന്നത് പലപ്പോഴും ശ്രമകരമായ പണിയാണ്. അമേരിക്ക പോലുള്ള ശക്തമായ വിസ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലേക്കാണെങ്കില്‍ വിസ അനുമതി ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിയും വരും. അപേക്ഷകന്റെ ആഗമന ആവശ്യത്തിനനുസരിച്ച് നടപടിക്രമങ്ങളില്‍ മാറ്റങ്ങളുമുണ്ടാവാം. ഈ പ്രതിസന്ധി ലഘൂകരിക്കാനാണ് നമ്മള്‍ ഇ വിസയെന്ന സാധ്യത ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ച് തടസരഹിതമായ ഇ-വിസ...

33 റിയാലിന് ഒമാനിൽ നിന്നും കേരളത്തിലെത്താം; ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ വിമാനക്കമ്പനികള്‍

മസ്കറ്റ്: ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറക്കാൻ വിമാന കമ്പനികൾ. ഉത്സവ, സ്കൂൾ സീസണുകൾ അവസാനിച്ചതോടെയാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുറക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒക്ടോബർ 12 വരെ 33 റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. പിന്നീട്...

സൂക്ഷിക്കുക…’; യുഎഇയില്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് തട്ടിപ്പ്

അബൂദബി: യുഎഇയിൽ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വൻ തട്ടിപ്പിന് നീക്കം നടക്കുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ മണിക്കൂറികളിൽ നിരവധി പേരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പരിചയമുള്ളവരുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ പോലും സൂക്ഷമത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പരിചയമുള്ളവരുടെ നമ്പറിൽ നിന്ന് ഗ്രൂപ്പിൽ ചേർക്കാനെന്ന വ്യാജേന വരുന്ന ലിങ്കുകൾ വഴിയും...
- Advertisement -spot_img

Latest News

കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...
- Advertisement -spot_img