Friday, November 1, 2024

Gulf News

ദുബൈ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മരിച്ചത് 26കാരനായ മലയാളി; യാക്കൂബിനും നിധിന്‍ ദാസിനും പിന്നാലെ നഹീലും

ദുബൈ: ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ഒരു മലയാളി യുവാവ് കൂടി മരിച്ചു. 26കാരനായ തലശ്ശേരി പുന്നോൽ സ്വദേശി നഹീൽ നിസാറാണ് മരിച്ചത്. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. നേരത്തെ രണ്ടു മലയാളികള്‍ അപകടത്തില്‍ മരണപ്പെട്ടിരുന്നു. നഹീൽ നിസാർ ഡമാക്ക് ഹോൾഡിങ് ജീവനക്കാരനാണ്. പുന്നോൽ കഴിച്ചാൽ പൊന്നബത്ത് പൂഴിയിൽ...

പ്രവാസികളേ സന്തോഷ വാർത്ത, വൻ മാറ്റത്തിലേക്ക്; ഗൾഫ് രാജ്യങ്ങളിലേക്ക് സർവ്വീസ് കൂട്ടാൻ എയർ ഇന്ത്യ എക്സ്പ്രസ്

വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവ്വീസുകളും സേവനങ്ങളും വികസിപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്. പുതിയ വിമാനങ്ങളെത്തുന്നതോടെ സമയമക്രമത്തിലെ പ്രശ്നങ്ങൾക്ക് അടക്കം പരിഹാരമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി അലോക് സിങ് പറഞ്ഞു. അൻപതോളം വിമാനങ്ങൾ മാർച്ച് മാസത്തോടെ എയർ ഇന്ത്യ എക്സപ്രസ് ഫ്ലീറ്റിലെത്തും. ആകെ വിമാനങ്ങളുടെ എണ്ണം നൂറിലെത്തിച്ച്, റൂട്ടുകൾ പുതുക്കിയും മാറ്റങ്ങൾ...

ഈ ഗൾഫ് രാജ്യത്തേക്കാണ് എറ്റവും കൂടുതൽ ഇന്ത്യക്കാർ ഈ വർഷം യാത്ര നടത്തിയത്;കാരണം ഇതാണ്

ഒമാൻ: ഈ വർഷം ഒമാൻ സന്ദർശിച്ചവരുടെ എണ്ണം പുറത്തു വന്നു. ഒമാൻ സന്ദർശിച്ചവരിൽ ഏറ്റവും കൂടുതൽ ജിസിസി പൗരൻമാർ ആണ്. എന്നാൽ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചത് ഇന്ത്യക്കാരും. ഈ വർഷം സെപ്റ്റംബർ അവസാനംവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഒമാനിൽ എത്തിയത് 1.2 ദശലക്ഷം ജിസിസി പൗരന്മാരും 4 63,000 ഇന്ത്യക്കാരും ആണ്.യമൻ. ചൈന, ജർമ്മനി...

ദുബൈ റൈഡ്: ഞായറാഴ്ച ഷെയ്ഖ് സായിദ് റോഡ് അടക്കും; യാത്രക്കാർ ശ്രദ്ധിക്കുക

ദുബൈ: ദുബൈയുടെ സ്വന്തം വാർഷിക ദുബൈ റൈഡ് സൈക്ലിംഗ് നാളെ നടക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി നവംബർ 12 ഞായറാഴ്ച രാവിലെ ഷെയ്ഖ് സായിദ് റോഡ് അടക്കും. ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ സഫ പാർക്ക് ഇന്റർചേഞ്ച് (രണ്ടാം ഇന്റർചേഞ്ച്) വരെയുള്ള രണ്ട് ദിശകളിലും മറ്റു വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്,...

ബാഗേജില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഒമാൻ:അന്താരാഷ്ട്ര യാത്രക്കാർക്ക് ബാഗേജിന്റെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ എർപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്കിങ് ബാഗേജ്‌ രണ്ട് ബോക്സ്‌ മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് എത്തിയിരിക്കുന്നത്. ഒക്ടോബർ 29 മുതൽ നിയമം പ്രാബല്യത്തിൽ വന്നു എന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്. 30 കിലോ ചെക്കിൻ ബാഗേജ് രണ്ട് ബോക്സിൽ ഒതുക്കണം എന്നാണ് പുതിയ നിയമം. എത്ര...

ഏകീകൃത ടൂറിസ്​റ്റ്​ വിസക്ക് ജിസിസി ആഭ്യന്തര മന്ത്രിമാർ അംഗീകാരം നൽകി

ജിസിസി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലക്ക്​ കരുത്ത് പകർന്ന്​ ഏകീകൃത ടൂറിസ്​റ്റ്​ വിസക്ക്​ ആഭ്യന്തരമന്ത്രിമാർ അംഗീകാരം നൽകി. മസ്കത്തിൽ ചേർന്ന ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുട 40ാമത്​ യോഗത്തിലാണ്​ ഇത്​ സംബന്ധിച്ച്​ തീരുമാനം ഉണ്ടായത്. ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും ജിസിസി ആഭ്യന്തര മന്ത്രിമാരുട യോഗത്തിൽ...

സൗദി അറേബ്യയിൽ ഫ്ലാറ്റിന് തീപിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്. അൽസ്വഫ ഡിസ്ട്രിക്ടിലെ ബഹുനില കെട്ടിടത്തിനുള്ളിലെ ഒരു ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു പിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ലോകത്തിലെ ഏറ്റവും വലിയ ഒട്ടകത്തിന്റെ എൽഇഡി ശില്പം; വീണ്ടും ഗിന്നസ് റെക്കോർഡ് നേടി ദുബൈ

ദുബൈ: ഗിന്നസ് റെക്കോർഡുകളുടെ പറുദീസയായ ദുബൈക്ക് വീണ്ടുമൊരു റെക്കോർഡ്. ഇത്തവണ മരുഭൂമിയുടെയും യുഎഇയുടെയും അറബ് ജനതയുടെയും അടയാളമായ ഒട്ടകത്തിന്റെ പേരിലാണ് ഗിന്നസ് റെക്കോർഡ് എന്നതിൽ ദുബൈക്ക് അഭിമാനിക്കാം. ‘ഒരു സസ്തനിയുടെ ഏറ്റവും വലിയ എൽഇഡി ശില്പം’ നിർമ്മിച്ചാണ് ദുബൈ ഇടം പിടിച്ചത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ തീം പാർക്ക് ഡെസ്റ്റിനേഷനായ ദുബൈ പാർക്ക്‌സ്...

ദുബൈയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ന്യൂഇയറിനുള്ള ഹോട്ടൽ ബുക്കിംഗ് ഇപ്പോഴേ 75 ശതമാനം കടന്നു

ദുബൈ: പതിവ് പോലെ ഇത്തവണയും പുതുവർഷം കെങ്കേമമായി തന്നെ ദുബൈ ആഘോഷിക്കും. പുതുവത്സരം കാണാൻ നിരവധിപ്പേരാണ് ദുബൈയിലേക്ക് വരാനിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബൈയിലെ പല ഹോട്ടലുകളും ക്രിസ്മസ്, ന്യൂ ഇയർ ഈവിനുള്ള ബുക്കിംഗിന്റെ 75 ശതമാനത്തിൽ എത്തിയതായി വിവിധ ട്രാവൽ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം പകുതിയോടെ തന്നെ ഹോട്ടൽ ബുക്കിംഗ് 100...

ഇന്ന് മുതൽ ദുബൈയിൽ വിമാനമിറങ്ങുന്നവർ ശ്രദ്ധിക്കുക; പാസ്‌പോർട്ടിൽ ഈ മാറ്റം കാണാം

ദുബൈ: ദുബൈയുടെ ആകാശത്ത് വിസ്മയങ്ങൾ വിരിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ന് മുതൽ ദുബൈയിലിറങ്ങുന്ന യാത്രക്കാരുടെ പാസ്‌പോർട്ടിൽ സ്പെഷ്യൽ സ്റ്റാമ്പ് പതിച്ച് തുടങ്ങി. ദുബൈ എയർഷോയുടെ ഭാഗമായി യാത്രക്കാരുടെ പാസ്പോർട്ടിൽ ജിഡിആർഎഫ്എ പ്രത്യേക സ്റ്റാംപ് പതിപ്പിക്കും. നവംബർ ആറ് മുതൽ 18 വരെയാണ് ഈ സ്റ്റാംപ് പതിപ്പിക്കുക. ദുബായ് എയർഷോയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാരക...
- Advertisement -spot_img

Latest News

ട്രെയിനിലെ വൃത്തിഹീനമായ ടോയ്‍ലറ്റ്, യാത്രക്കാരന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഇന്ത്യന്‍ റെയില്‍വേയുടെ പ്രീമിയം ട്രെയിനുകള്‍ ഒഴികെയുള്ള ട്രെയിനുകളിലെ ശുചിത്വത്തെ കുറിച്ച് പരാതി പറയാത്ത യാത്രക്കാരില്ല. ഓരോ പരാതി ഉയരുമ്പോഴും 'പരാതി ഞങ്ങള്‍ പരിശോധിക്കുന്നു' എന്ന പതിവ്...
- Advertisement -spot_img