Friday, November 1, 2024

Gulf News

33 കോടിയുടെ സ്വപ്ന സമ്മാനം പ്രവാസി ഇന്ത്യക്കാരന്; ഒമ്പത് സമ്മാനങ്ങളും ഇന്ത്യക്കാർക്ക്

അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 258-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. ദുബൈയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ ആശിഷ് മൊഹോൽക്കർ ആണ് 223090 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം നവംബർ...

ലോകത്തിന്റെ ജലക്ഷാമം പരിഹരിക്കാൻ യുഎഇ; ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ ദരിദ്ര രാജ്യങ്ങളിൽ എത്തിക്കും

ദുബൈ: ലോകത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കാൻ ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യയിലെ അറിവും അനുഭവവും പങ്കിടുമെന്ന് യുഎഇ. ദുബൈയിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി COP28 ന്റെ ഭാഗമായാണ് യുഎഇയുടെ പ്രഖ്യാപനം. ക്ലൗഡ് സീഡിംഗ് രംഗത്ത് ഏറെ മുന്നേറിയ രാജ്യത്തിന്റെ പിന്തുണ ജലക്ഷാമം നേരിടുന്ന ദരിദ്ര രാജ്യങ്ങൾക്ക് ഗുണകരമാകും. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി...

യുഎഇ ദേശീയദിനം: രണ്ടായിരത്തോളം തടവുകാർക്ക് മോചനം നൽകി ഷെയ്ഖ് മുഹമ്മദും ഷെയ്ഖ് സുൽത്താനും

ദുബൈ: യുഎഇയുടെ 52–ാം ദേശീയദിനാഘോഷങ്ങളോടനുബന്ധിച്ച് തടവുകാർക്ക് മോചനം നൽകി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും. രണ്ടായിരത്തോളം തടവുകാർക്കാണ് മോചനം ലഭിച്ചത്. തടവുകാലത്ത് നല്ല സ്വഭാവം കാഴ്ചവച്ചവർക്കും എല്ലാ നിബന്ധനകളും പാലിച്ചവർക്കുമാണ് മോചനം ലഭിക്കുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്...

പ്രവാസികൾക്ക് സന്തോഷവാർത്ത; എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും വമ്പൻ ഓഫർ പ്രഖ്യാപിച്ച് സഊദി എയര്‍ലൈന്‍സ്

ജിദ്ദ: എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും വമ്പൻ ഓഫർ പ്രഖ്യാപിച്ച് സഊദി എയര്‍ലൈന്‍സ്. 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്ലൈ ഡേ ഓഫര്‍’ എന്ന ഓഫറാണ് സഊദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ചത്. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 10 വരെ യാത്രചെയ്യാം. പ്രവാസികൾക്ക് ഏറെ ഗുണപ്രദമാകുന്നതാണ് ഈ ഓഫർ. കേരളത്തിലേക്ക് ഉൾപ്പെടെ...

ലോകത്തിലെ ഏറ്റവും ശക്തമായ നഗരങ്ങൾ അറിയാം; ആദ്യപത്തിൽ ഇടം പിടിച്ച് ദുബൈ

ദുബൈ: ലോകത്തിലെ ഏറ്റവും ശക്തമായ നഗരങ്ങളിൽ ആദ്യ പത്തിൽ ഇടം പിടിച്ച് ദുബൈ. ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ് 2023 (ജിപിസിഐ) ലിസ്റ്റിൽ എട്ടാം സ്ഥാനത്താണ് ദുബൈ ഇടംപിടിച്ചത്. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇക്കാര്യം സ്ഥിരീകരിച്ചു. ജപ്പാനിലെ മോറി...

ഹജ്ജിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; ആദ്യ തീർഥാടക സംഘം മെയ് 9ന് പുണ്യഭൂമിയിലെത്തും

അടുത്ത വർഷത്തെ ഹജ്ജിനായി സൗദി അറേബ്യ ഒരുക്കങ്ങൾ ആരംഭിച്ചു. ഹജ്ജ് സേവനങ്ങൾ നൽകാൻ താൽപര്യമുള്ള വിദേശ കമ്പനികളിൽ നിന്നും മന്ത്രാലയം അപേക്ഷ സ്വീകരിച്ചു തുടങ്ങി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം മെയ് 9ന് പുണ്യഭൂമിയിലെത്തും. വരാനിരിക്കുന്ന ഹജ്ജ് സീസണിൽ തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിന് ലൈസൻസുള്ള സ്ഥാപനങ്ങളെ സജ്ജമാക്കാനാണ് രജിസ്ട്രേഷൻ ആരംഭിച്ചത്....

ആറ് ദിവസത്തിനിടെ 50 ലക്ഷത്തിലേറെ സന്ദർശകർ; മദീനയിലെ പ്രവാചക പള്ളിയിൽ വിശ്വാസി പ്രവാഹം

മദീന: ആറ് ദിവസങ്ങൾക്കിടയിൽ 50 ലക്ഷത്തിലേറെ വിശ്വാസികൾ മദീനയിലെ പ്രവാചക പള്ളിയിലെത്തിയതായി കണക്കുകൾ. ഈ മാസം 15 മുതൽ 20 വരെയുള്ള കണക്കാണിത്. സ്കൂ‌ൾ അവധിയും മെച്ചപ്പെട്ട കാലാവസ്ഥയുമാണ് തിരക്ക് വർധിക്കാൻ കാരണമായത്. സന്ദർശകർക്ക് പ്രയാസരഹിതമായി ആരാധന നടത്താനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി മസ്‌ജിദുന്നബവി അറിയിച്ചു. ഈ കാലയളവിൽ റൗദ ശരീഫിൽ പ്രാർഥിക്കാനായി 1,35,242 പേർക്ക്...

സൗദിയില്‍ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം; നിയമം പ്രാബല്യത്തിലായി

റിയാദ്: സൗദി അറേബ്യയില്‍ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കണം. ഇത് സംബന്ധിച്ച പുതിയ നിയമം ഇന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് നിര്‍ദേശങ്ങളും നിബന്ധനകളും ഉള്‍പ്പെടുത്തി പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശക്തമായ നിയമം നടപ്പിലാക്കുന്നതെന്ന് ജനറല്‍...

യു.എ.ഇയിൽ 2024ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു

അബൂദബി: യു.എ.ഇയിൽ അടുത്തവർഷത്തെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. മന്ത്രിസഭയാണ് പൊതുമേഖലക്കും, സ്വകാര്യ മേഖലക്കും ഒരുപോലെ ബാധകമായ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. ജനുവരി ഒന്നിന് പുതുവത്സരദിനമാണ് 2024 ലെ ആദ്യ പൊതു അവധി. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ മൂന്ന് ദിവസം ചെറിയ പെരുന്നാളിന് അവധിയുണ്ടാകും. ദുൽഹജ്ജ് ഒമ്പതിന് അറഫാ ദിനം മുതൽ ദുൽ...

ദുബൈയിലെ സർക്കാർ സേവനങ്ങൾക്ക് റേറ്റിങ്; മോശം സ്ഥാപനമേധാവികളുടെ പണി പോകും, മികച്ചവയ്ക്ക് ഇരട്ടി ശമ്പളം

ദുബൈ: 2023-ൽ യുഎഇയിലെ ഏറ്റവും മികച്ചതും മോശവുമായ സർക്കാർ സേവന കേന്ദ്രങ്ങൾ കണ്ടുപിടിച്ച് ദുബൈ. മോശം റേറ്റിങ് കിട്ടിയ സ്ഥാപനങ്ങളിലെ മാനേജർമാരെ മാറ്റാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഈ വർഷത്തെ ഏറ്റവും മോശം കേന്ദ്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ട കൽബ ഹോസ്പിറ്റലിന്റെ ഡയറക്ടറെ യുഎഇ വൈസ് പ്രസിഡന്റ് മാറ്റി. മികച്ച റേറ്റിങ് നേടുന്ന സ്ഥാപനങ്ങളിലെ...
- Advertisement -spot_img

Latest News

കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യ 2070ഓടെ 24.7 ശതമാനം ജി.ഡി.പി നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് എ.ഡി.ബി

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം 2070 ഓടെ ഏഷ്യയിലും പസഫിക് മേഖലയിലുടനീളമുള്ള രാജ്യങ്ങളുടെ ജി.ഡി.പിയിൽ 16.9 ശതമാനം ഇടിവിന് കാരണമാകുമെന്നും ഇന്ത്യയിൽ 24.7 ശതമാനം ജി.ഡി.പി ഇടിവ്...
- Advertisement -spot_img