Tuesday, November 26, 2024

Football

സിഎഎക്കെതിരെ ഐ എസ് എല്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി ഇടത് സംഘടനകള്‍

സിഎഎക്കെതിരെ ഐ എസ് എല്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി ഇടത് സംഘടനകള്‍. ഇന്നലെ ഐ എസ് എല്‍ മത്സരം നടന്ന ഗ്രൗണ്ടിലെ ഗ്യാലറിയിയലാണ് പ്രധിഷേധ ബാനര്‍ ഉയര്‍ത്തിയത്. ഇടത് സംഘടനകളായ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മറ്റിയാണ് ബാനര്‍ ഉയര്‍ത്തിയത്. ഇതിന്റെ ചിത്രങ്ങളും അവര്‍ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്....

ക്രിക്കറ്റ് മാത്രമല്ല ഫുട്ബോളും വശമുണ്ട്; സെവൻസ് ഫുട്ബോൾ കളിക്കുന്ന സഞ്ജു സാംസൺ; വൈറൽ വീഡിയോ

സെവൻസ് ഫുട്ബോൾ കളിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പ്രാദേശിക ഫുട്ബാൾ ടൂർണമെന്റിലാണ് ചുവപ്പും കറുപ്പും കലർന്ന ജഴ്സിയണിഞ്ഞ് സഞ്ജു കളത്തിലിറങ്ങിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ എന്നു പകർത്തിയ വിഡിയോയാണ് ഇതെന്നു വ്യക്തമല്ല. പ്രതിരോധ താരങ്ങളെ മറികടന്നു പന്തുമായി മുന്നേറുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ടീമിന്റെ...

വിരമിച്ചതിന് ശേഷം പരിശീലകനാവുമോ? ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മറുപടി ഇങ്ങനെ

ലിസ്ബണ്‍: ഫുട്‌ബോളില്‍ പകരം വയ്ക്കാവാത്ത ഇതിഹാസമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അടിച്ചുകൂട്ടിയ ഗോളുകളും റെക്കോര്‍ഡുകളും പുരസ്‌കാരങ്ങളും റൊണാള്‍ഡോയെ ഇതിഹാസമാക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സൗദി ക്ലബ് അല്‍ നസ്‌റിലെത്തിയ റൊണാള്‍ഡോ ഇപ്പോഴും പോര്‍ച്ചുഗള്‍ ദേശീയ ടീമിലെ അംഗമാണ്. അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തില്‍ റൊണാള്‍ഡോയെക്കാള്‍ ഗോള്‍ നേടിയൊരു താരമില്ല.   മുപ്പത്തിയേഴാം വയസ്സിലെത്തിയ റൊണാള്‍ഡോ ഫുട്‌ബോള്‍ കരിയറിന്റെ അവസാന പടവുകളിലാണ്....

മറ്റൊരു പോര്‍ച്ചുഗല്‍ താരത്തെക്കൂടി അല്‍ നസ്റിലെത്തിക്കാന്‍ റൊണാള്‍ഡോ

റിയാദ്: സൗദി ക്ലബ്ബായ അല്‍ നസ്റുമായി റെക്കോര്‍ഡ് തുകക്ക് രണ്ടര വര്‍ഷത്തെ കരാറൊപ്പിട്ടതിന് പിന്നാലെ മറ്റൊരു പോര്‍ച്ചുഗല്‍ താരത്തെക്കൂടി അല്‍ നസ്റിലെത്തിക്കാനൊരുങ്ങി സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ടീമിലെ റോണോയുടെ അടുത്ത സുഹൃത്ത് കൂടിയായ പെപ്പെയെ ആണ് റൊണാള്‍ഡോ അല്‍ നസ്റിലെത്തിക്കാന്‍ ശ്രമിക്കുന്നത്. അല്‍ നസ്റുമായി കരാറിലേര്‍പ്പെടുന്നതിനുള്ള പ്രാഥമിക ചര്‍ച്ചയില്‍ തന്നെ പെപ്പെയുടെ പേര് റൊണാള്‍ഡോ...

റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിയും..? സൗദി ക്ലബ് താരത്തിന്റെ ജഴ്‌സി വിൽപ്പനയ്‌ക്കെത്തിച്ചു

ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ സൗദിയിലേക്കെത്തിയതിന് പിന്നാലെ ലോക ചാമ്പ്യൻ ലയണൽമെസ്സിയും സൗദിയിലേക്കെന്ന് റിപ്പോർട്ട്. അൽ നസ്ർ ക്ലബ്ബാണ് ക്രിസ്റ്റിയാനോയെ റെക്കോഡ് തുകയ്ക്ക് സൗദിയിലെത്തിച്ചതെങ്കിൽ സൗദിയിലെ അവരുടെ പ്രധാന എതിരാളികളായ അൽ ഹിലാൽ ക്ലബ്ബാണ് താരത്തെ സൗദിയിലേക്കെത്തിക്കാൻ ശ്രമിക്കുന്നതെന്നാണ് ഇറ്റാലിയൻ പത്രമായ 'കാൽസിയോ മെർകാറ്റോ' പറയുന്നത്. ക്രിസ്റ്റ്യാനോ തങ്ങളുടെ പ്രധാന എതിരാളികളായ അൽ നസ്റിനൊപ്പം ചേർന്നതിന്...

കേരളത്തോട് കടപ്പെട്ടിരിക്കുന്നു! മലയാളി ആരാധകര്‍ക്ക് നന്ദി അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍

ലോകകപ്പിൽ അർജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിനും ഇന്ത്യക്കും നന്ദി പറഞ്ഞ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. പാകിസ്താനിലെയും ബംഗ്ലാദേശിലെയും ആരാധകർക്കും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. അർജന്റീനയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോക്കൊപ്പമാണ് അസോസിയേഷൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം നേടിയത്. അർജന്റീന ക്യാപ്റ്റൻ...

ലോകകപ്പിലെ ഈ ചരിത്രം എന്നെങ്കിലും തിരുത്തപ്പെടുമോ?

ഫുട്ബോളില്‍ നിങ്ങള്‍ക്കൊരു മികച്ച ദേശീയ ടീമുണ്ടായിരിക്കാം. രാജ്യത്തിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച താരനിരയുമാകാം അത്. അവരുടെ മികച്ച പ്രകടനങ്ങള്‍, ലോകകപ്പ് കിരീട പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുകയും ചെയ്യും. പക്ഷേ, അതൊന്നും കിരീടനേട്ടത്തിന് നിങ്ങളെ സഹായിച്ചേക്കില്ല. പറഞ്ഞിട്ട് വിശ്വാസം വരുന്നില്ല അല്ലേ.. ലോകകപ്പിന്റെ ചരിത്രത്തിന് അങ്ങനെയൊരു പ്രശ്നമുണ്ട്. 1930ല്‍ തുടങ്ങി 2022ല്‍ ഖത്തറില്‍ അവസാനിക്കുമ്പോഴും...

‘രാജാവ് കാത്തിരിക്കുന്നു, പെലെയ്ക്കായി കപ്പുയർത്തൂ’; ബ്രസീല്‍ ടീമിനോട് ആരാധകർ

ദോഹ: ഖത്തറില്‍ ലോക ഫുട്ബോളിന്‍റെ മാമാങ്കത്തിന് പന്തുരുളുമ്പോള്‍ കാല്‍പന്ത് പ്രേമികളുടെ മനസ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്ക് അകലെ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയിലാണ്. ജൊഗോ ബൊണീറ്റോ എന്ന സുന്ദര കാവ്യം മൈതാനത്ത് എഴുതിയ ഫുട്ബോള്‍ ദൈവം പെലെ അർബുദത്തോട് പോരാടി ചികില്‍സയിലാണ്. കാനറികള്‍ ക്വാർട്ടറിലെത്തിയിരിക്കുന്ന ഖത്തർ ലോകകപ്പില്‍ പെലെയ്ക്കായി കപ്പുയർത്തണം എന്നാണ് ബ്രസീലിയന്‍ ആരാധകർ സ്വന്തം...

ലോകകപ്പിന് ശേഷം ഒളിമ്പിക്സിനും ഖത്തർ വേദിയാകും?

ലോകത്തിന്റെ പ്രശംസകളേറ്റുവാങ്ങി നടക്കുന്ന ഫിഫ ലോകകപ്പ് സംഘാടനത്തിന് ശേഷം ഒളിമ്പിക്‌സും ഖത്തർ ഏറ്റെടുത്തേക്കുമെന്ന് വാർത്ത. 2036ലെ ശരത്കാല ഒളിമ്പിക്സ് നടത്തിപ്പ് രാജ്യം ഏറ്റെടുത്തേക്കുമെന്ന് ദി ഗാർഡിയനാണ് റിപ്പോർട്ട് ചെയ്തത്. ഒളിമ്പിക്സ് സംഘാടക പദവിക്കായുള്ള ശ്രമം നേരത്തെ മൂന്നു വട്ടം പരാജയപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞു. 32 കായിക ഇനങ്ങളിലായി 10,500 അത്ലറ്റുകൾ പങ്കെടുക്കുകയും ദശലക്ഷക്കണക്കിന് കാണികളെത്തുകയും ചെയ്യുന്ന...

ലോകകപ്പ് ഫുട്‌ബോള്‍ അടുത്തെത്തിയതോടെ ആരാധകര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി വൈദ്യുതി ബോര്‍ഡ് രംഗത്ത്

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്‍റെ ഭാഗമായി ആരാധകർ വൈദ്യുതിത്തൂണുകളിൽ രാജ്യത്തിന്‍റെ പതാകകളും കൊടി, തോരണങ്ങളും സ്ഥാപിക്കുന്നത് അപകടകരമെന്ന് കെ.എസ്.ഇ.ബി. ലൈനുകള്‍ക്ക് സമീപം കൊടി, തോരണങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ് ഗുരുതര പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ട്. അത്തരം പ്രവൃത്തികള്‍ ഒഴിവാക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നവംബര്‍ 20ന് ഫിഫ ലോക ഫുട്ബാള്‍ മാമാങ്കത്തിന് തുടക്കം കുറിക്കുകയാണ്. ഫുട്ബാള്‍ ലഹരി കേരളത്തിന്റെ...
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img