തിരുവനന്തപുരം: ഉത്സവകാലത്തും പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്പനികൾ. ടിക്കറ്റ് തുകയിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളുടെ നിലപാടിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ശക്തമായി പ്രതിഷേധിക്കുന്നു.
സാധാരണയിൽ നിന്നും മൂന്നിരട്ടിയും നാലിരട്ടിയും ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ പാർലമെന്‍റിൽ അടക്കം വിഷയം ഉയർന്നിട്ടും യാത്രാ നിരക്ക് കുറക്കാൻ വിമാന കമ്പനികൾ തയ്യാറായിട്ടില്ല. അധ്വാനിച്ചുണ്ടാക്കിയതെല്ലാം...
അബുദാബി: യുഎഇയിലെ ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ അബുദാബി ഇന്ത്യയിലേക്ക് സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികള്‍ നേടുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ കമ്പനിയെന്ന് വിസ് എയര്‍ അബുദാബി മാനേജിങ് ഡയറക്ടര്‍ ജോണ്‍ എയ്‍ദഗെന്‍ പറഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. ആ വിപണിയുടെ ഭാഗമാവാന്‍...
ആവശ്യക്കാരുടെ എണ്ണം വർധിക്കുമ്പോൾ ടിക്കറ്റ് നിരക്കുകളും വർധിപ്പിച്ച് പ്രവാസികളെ പിഴിഞ്ഞെടുക്കുന്ന പതിവ് ഇത്തവണയും വിമാനക്കമ്പനികൾ തെറ്റിച്ചിട്ടില്ല. അവധി സീസൺ മുതലെടുത്ത് വിമാനക്കമ്പനികൾ അവയുടെ ടിക്കറ്റ് നിരക്കുകൾ അധികരിപ്പിച്ചിരിക്കുകയാണ് നിലവിൽ. ഇതോടെ യു.എ.ഇയിലെ സാധാരണക്കാരായ പ്രവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. സാധാരണ നിരക്കിനേക്കാൾ ഇരട്ടിയോ അതിലധികമോ ആയാണ് ടിക്കറ്റ് നിരക്കുകൾ ഈ മാസം ഉയർന്നിരിക്കുന്നത്.
യു.എ.ഇയിൽ നിന്ന് നാട്ടിലേക്കും നാട്ടിൽനിന്ന്...
അവധിക്കാലം ആരംഭിച്ചതിന് പിന്നാലെ യു എ ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിന് ഇരട്ടി വർധന. യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്ക് ഇരട്ടിയായി വർധിപ്പിച്ച് വിമാനക്കമ്പനികൾ. ഇന്ത്യയിൽ നിന്നുള്ള മടക്കയാത്ര നിരക്കും വർധിപ്പിച്ചു. അടിയന്തര ഇടപെടൽ ആവശ്യമെന്ന് പ്രവാസി സമൂഹം പറയുന്നു.
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന. ഒക്ടോബറിൽ...
ദില്ലി: ഓണക്കാലത്ത് വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വി ശിവദാസൻ എം പി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് നൽകി. ഓണക്കാലത്ത് ചില റൂട്ടുകളിൽ വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നുവെന്നും ഈ നടപടി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാർക്ക് തിരിച്ചടിയാണെന്നും കത്തില്‍ ആരോപിക്കുന്നു. മറ്റ് ആഘോഷ കാലത്തും അമിത നിരക്ക് ഇടാക്കി...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...